മേയ് മാസത്തിൽ റെക്കോർഡ് വിദേശനിക്ഷേപവുമായി വിപണി
ന്യൂഡൽഹി: മേയ് മാസത്തിൽ കനത്ത നിക്ഷേപവുമായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേർസ്). മേയ് മാസത്തില്‍ മാത്രം 43,838 കോടി രൂപയാണ് എഫ്‍പിഒ വിപണിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ 9 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് ഇത്. ഓഹരികള്‍ നേട്ടത്തിലായതും രാജ്യത്തെ മികച്ച സാമ്പത്തിക ഡാറ്റയും

ന്യൂഡൽഹി: മേയ് മാസത്തിൽ കനത്ത നിക്ഷേപവുമായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേർസ്). മേയ് മാസത്തില്‍ മാത്രം 43,838 കോടി രൂപയാണ് എഫ്‍പിഒ വിപണിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ 9 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് ഇത്. ഓഹരികള്‍ നേട്ടത്തിലായതും രാജ്യത്തെ മികച്ച സാമ്പത്തിക ഡാറ്റയും എഫ്‍പിഒ കളെ വിപണിയിലേക്ക് ആകര്‍ഷിച്ചു.
ജൂൺ മാസത്തിലും വിദേശ നിക്ഷേപം തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ മാസത്തിൽ കഴിഞ്ഞ രണ്ടു സെഷനുകളിലായി 6,490 കോടിയുടെ നിക്ഷേപം വിപണിയിലുണ്ടായി. ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാറിന്റെ അഭിപ്രായത്തിൽ ജൂൺ മാസത്തിലും നിക്ഷേപം തുടർന്നേക്കും. ഇന്ത്യയുടെ ജിഡിപി ഡാറ്റ മികച്ചതായതും സാമ്പത്തിക മേഖല ശക്തിപ്പെട്ടതും രാജ്യത്തിന് ഗുണകരമാണ്.
2022 ഓഗസ്റ്റിലാണ് അവസാനമായി വിദേശനിക്ഷേപം റെക്കോർഡിലേക്കെത്തിയത്. അന്ന് മാർക്കറ്റിൽ 51,204 കോടി രൂപയാണ് എഫ‍്പിഐകൾ നടത്തിയത്. എന്നാൽ ഇക്കഴിഞ്ഞ മാർച്ചിൽ 7,936 കോടി രൂപയും ഏപ്രിൽ മാസത്തിൽ 11,630 കോടി രൂപയും മാർക്കറ്റില്‍ നിക്ഷേപമായി എത്തി. മാർച്ചിലെ നിക്ഷേപത്തിന്റെ പ്രധാന പങ്കാളികൾ ജിക്യൂജി ഇൻവെസ്റ്റേർസ് ആയിരുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അദാനി ഓഹരികളിൽ നിക്ഷേപം നടത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഇന്ത്യൻ വിപണി നിക്ഷേപം ആകര്‍ഷിക്കുമ്പോൾ ചൈനീസ് വിപണി കനത്ത വിൽപനാ സമ്മർദം നേരിടുകയാണ്. സെക്ടറൽ സൂചികകളിൽ ഫിനാൻഷ്യൽ, ഓട്ടോ, ടെലികോം,നിർമ്മാണ മേഖലകളിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം നടന്നത്. രാജ്യത്തെ ഡെറ്റ് മാർക്കറ്റും നിക്ഷേപകരുടെ ഇഷ്ടം പിടിച്ചു പറ്റി. മേയ് മാസത്തില്‍ ഡെറ്റ് മാർക്കറ്റിലെ നിക്ഷേപം 3276 കോടി രൂപയാണ്. 2023ൽ മാത്രം ഡെറ്റ് മാർക്കറ്റിൽ എഫ‍്പിഒ യുടെ നിക്ഷേപം 7471 കോടി രൂപയിലെത്തി. നിക്ഷേപം വർധിക്കുന്നുണ്ടെങ്കിലും മാർക്കറ്റില്‍ എഫ‍്പിഒകൾ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതും തുടരുകയാണ്. ഏപ്രിൽ, മേയ് മാസങ്ങളിലായി 34,000 കോടി രൂപ എഫ‍്പിഒ പിൻവലിച്ചു കഴിഞ്ഞു.
English summary- FPI inflow hits 9 month high in May