പലിശനിരക്ക് 6.5 ശതമാനത്തിൽ തുടരും; രാജ്യത്തെ ജിഡിപിയിലും മുന്നേറ്റം
മുംബെ ∙ രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണത്തിലായതിനാൽ പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ രണ്ടാം തവണയും നിരക്ക് 6.5% ൽ നിലനിർത്തി മോണിറ്ററി പോളിസി കമ്മിറ്റി യോഗം അവസാനിച്ചു. 2023–24 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 6.4 ശതമാനത്തിൽനിന്ന് 6.5 ശതമാനമാക്കിയും റിസർവ് ബാങ്ക്

മുംബെ ∙ രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണത്തിലായതിനാൽ പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ രണ്ടാം തവണയും നിരക്ക് 6.5% ൽ നിലനിർത്തി മോണിറ്ററി പോളിസി കമ്മിറ്റി യോഗം അവസാനിച്ചു. 2023–24 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 6.4 ശതമാനത്തിൽനിന്ന് 6.5 ശതമാനമാക്കിയും റിസർവ് ബാങ്ക് ഉയർത്തി.
2023–24 സാമ്പത്തിക വർഷത്തെ രണ്ടാമത്തെ മാസ അവലോകനത്തിൽ രാജ്യത്തെ ഉൽപാദനവും ആവശ്യകതയും വർധിച്ചുവെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. 2022–23 സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇന്ത്യയുടെ സമ്പദ‍്‍വ്യവസ്ഥയിൽ 6.1% വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കഴിഞ്ഞ വർഷത്തെ വളർച്ച പ്രതീക്ഷിച്ച 7 ശതമാനത്തില്‍നിന്ന് 7.2 ശതമാനത്തിലേക്കെത്തി. 2022–23 വർഷം റാബി വിളകളിൽ ഉൽപാദനം വർധിച്ചതും മൺസൂൺ പ്രതീക്ഷിച്ചതു പോലെ ലഭ്യമായതും രാജ്യത്തിന് അനുകൂലമായി.
ഇക്കഴിഞ്ഞ ബജറ്റിൽ മൂലധന ചെലവ് (കാപിറ്റൽ എക‍്സ‍്പെൻഡിച്ചർ) വർധിപ്പിച്ചത് രാജ്യത്ത് പണലഭ്യത ഉയരാൻ കാരണമായി. ഇത് ഉൽപാദന മേഖലയിലും സേവനമേഖലയിലും ഗുണം ചെയ്തു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്താൽ 2023–24 വർഷത്തെ ജിഡിപി ആദ്യപാദത്തില്‍ 8% ഉം രണ്ടാം പാദത്തിൽ 6.5% ഉം മൂന്നും നാലും പാദത്തിൽ യഥാക്രമം 6% ഉം 5.7% ഉം ആയിരിക്കുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കില്‍ ഈ സാമ്പത്തിക വർഷത്തെ ആകെ വളർച്ച 6.5 ശതമാനത്തിലേക്കെത്തുമെന്നും ആർബിഐ ഗവർണർ അറിയിച്ചു.
English summary- RBI retains GDP growth forecast at 6.5%