‘ഐ എയ്റോ സ്‌കൈ’യുടെ ആദ്യ ഉപഗ്രഹം: ‘നമ്പിസാറ്റ് 1’
1’ മനോരമ ലേഖകൻ കൊച്ചി ∙ കേരളത്തിലെ എയ്റോസ്പേസ് സ്റ്റാർട്ടപ്പായ ‘ഐ എയ്റോ സ്‌കൈ’ വികസിപ്പിച്ച ആദ്യ വാർത്താവിനിമയ ഉപഗ്രഹം ‘നമ്പിസാറ്റ് 1’ അവതരണം ഇന്നു 2.30 നു മന്ത്രി പി.രാജീവ് നിർവഹിക്കും. റോബട്ടിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന ഐ ഹബ് റോബട്ടിക്‌സിന്റെ അനുബന്ധ സ്ഥാപനമായ ‘ഐ എയ്റോ സ്‌കൈ’ നിർമിച്ച

കൊച്ചി ∙ കേരളത്തിലെ എയ്റോസ്പേസ് സ്റ്റാർട്ടപ്പായ ‘ഐ എയ്റോ സ്‌കൈ’ വികസിപ്പിച്ച ആദ്യ വാർത്താവിനിമയ ഉപഗ്രഹം ‘നമ്പിസാറ്റ് 1’ അവതരണം ഇന്നു 2.30 നു മന്ത്രി പി.രാജീവ് നിർവഹിക്കും. റോബട്ടിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന ഐ ഹബ് റോബട്ടിക്‌സിന്റെ അനുബന്ധ സ്ഥാപനമായ ‘ഐ എയ്റോ സ്‌കൈ’ നിർമിച്ച ഉപഗ്രഹത്തിനു ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പേരാണു നൽകിയത്. ഇടപ്പള്ളി മലബാർ ഗേറ്റ് അപ്പാർട്മെന്റിൽ നടക്കുന്ന ചടങ്ങിൽ ഐ ഹബ് റോബട്ടിക്‌സിന്റെ പുതിയ പ്രൊഡക്‌ഷൻ ഹൗസ് ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
ഡിസാസ്റ്റർ മാനേജ്മെന്റ്, പരിസ്ഥിതി, കൃഷി എന്നീ മേഖലകൾക്ക് ആവശ്യമായ കൃത്യതയുള്ള ഡേറ്റ ലഭ്യമാക്കുകയാണ് നമ്പി സാറ്റ് 1 ന്റെ ദൗത്യമെന്ന് ഐ ഹബ് റോബോട്ടിക്‌സ് സിഇഒ ആദിൽ കൃഷ്ണ പറഞ്ഞു. 5.6 കിലോഗ്രാം മാത്രം ഭാരമുള്ള നാനോ സാറ്റലൈറ്റിനു 30-35-20 സെന്റിമീറ്റർ വലുപ്പം മാത്രമാണുള്ളത്. റിമോട്ട് സെൻസിങ് ക്യാമറ, ഡേറ്റയും വോയ്‌സ് സിഗ്നലുകളും ഭൂമിയിലേക്ക് അയയ്ക്കുന്ന കമ്യൂണിക്കേഷൻ സിസ്റ്റം എന്നിവയാണു സാറ്റലൈറ്റിലുള്ളത്. നമ്പി സാറ്റ് 1, ഐഎസ്ആർഒയുടെ റോക്കറ്റിൽ വിക്ഷേപിക്കാനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. എയ്റോ സ്‌കൈ സ്വന്തമായി വികസിപ്പിക്കുന്ന റോക്കറ്റ് 2026 ൽ വിക്ഷേപിക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.