2010ലെ ഒരു സായാഹ്നം. ഗുജറാത്തിലെ ദഹേജ് ടെർമിനലിലെ കൂറ്റൻ എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) സംഭരണ ടാങ്കുകളിലൊന്നിന്റെ മുകളിൽ ഞാൻ നിന്നു. ചക്രവാളത്തോളം നീളുന്ന വ്യവസായ സ്ഥാപനങ്ങളുടെ വിശാലക്കാഴ്ചയിൽ ഞാൻ അദ്ഭുതപ്പെട്ടു. ചെലവു കുറഞ്ഞ, ഹരിത ഇന്ധനത്തിന്റെ ലഭ്യത ഉപയോഗിച്ചുള്ള വളർച്ച! ദഹേജ്, ബറൂച് മേഖലയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2010ലെ ഒരു സായാഹ്നം. ഗുജറാത്തിലെ ദഹേജ് ടെർമിനലിലെ കൂറ്റൻ എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) സംഭരണ ടാങ്കുകളിലൊന്നിന്റെ മുകളിൽ ഞാൻ നിന്നു. ചക്രവാളത്തോളം നീളുന്ന വ്യവസായ സ്ഥാപനങ്ങളുടെ വിശാലക്കാഴ്ചയിൽ ഞാൻ അദ്ഭുതപ്പെട്ടു. ചെലവു കുറഞ്ഞ, ഹരിത ഇന്ധനത്തിന്റെ ലഭ്യത ഉപയോഗിച്ചുള്ള വളർച്ച! ദഹേജ്, ബറൂച് മേഖലയ്ക്ക് എൽഎൻജി ടെർമിനൽ കമ്മിഷൻ ചെയ്ത് 6 വർഷത്തിനുള്ളിൽ സംഭവിച്ചത് അതിശയകരമായ വ്യാവസായിക പുരോഗതിയാണ്.

ദഹേജിലും കൊച്ചിയിലുമായി ഒരേസമയം 2 എൽഎൻജി ടെർമിനലുകൾ നിർമിക്കാനാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പെട്രോനെറ്റ് ലിമിറ്റഡ് ദഹേജ് ടെർമിനൽ 2004ൽ കമ്മിഷൻ ചെയ്തു. പുതുവൈപ്പിലാണു കൊച്ചിയിലെ ടെർമിനൽ സ്ഥാപിച്ചത്. 2006ൽ നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയായത് 2012ൽ. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വ്യവസായ കേന്ദ്രങ്ങളിൽ വാതകം എത്തിക്കുന്നതിനുള്ള പൈപ്‌ലൈൻ 2009ൽ നിർമാണം ആരംഭിച്ചെങ്കിലും എതിർപ്പുകളിൽ ദീർഘമായി വൈകി. 2014 ജനുവരിയിൽ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. വാതകം കൊണ്ടുപോകുന്നതിനുള്ള പ്രധാന പൈപ്‌ലൈൻ അപ്പോഴും പൂർത്തിയായിരുന്നില്ല. ഗോവണികളും ലിഫ്റ്റുകളും ഇല്ലാത്ത അംബരചുംബിയായ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതു പോലെ! 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കൊച്ചി – മംഗളൂരു പൈപ്‌ലൈൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ, ബെംഗളൂരു ലൈൻ ഇനിയും പൂർത്തിയായിട്ടില്ല.

ADVERTISEMENT

ദഹേജ് എൽഎൻജി ടെർമിനൽ പെട്ടെന്നു വിജയമായി. അതിവേഗം വ്യവസായവൽക്കരണം നടന്നു. വാതകത്തിന്റെ ആവശ്യം വർധിച്ചു. ഇപ്പോൾ 22.5 ദശലക്ഷം മെട്രിക് ടൺ ശേഷിയിലേക്കു വികസിപ്പിക്കുകയാണ്. എന്നാൽ, പുതുവൈപ്പ് ടെർമിനലിനു സ്ഥാപിത ശേഷിയായ 5 ദശലക്ഷം മെട്രിക് ടൺ വാതകത്തിന്റെ തന്നെ ചെറിയൊരു ഭാഗം മാത്രമാണു വിതരണം ചെയ്യാൻ കഴിയുന്നത്. ടെർമിനലിനും വാതക ലൈനിനുമായി പെട്രോനെറ്റും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയ്ൽ) ചേർന്ന് നിക്ഷേപിച്ചത് ഒരു ബില്യൻ ഡോളറിൽ (ഏകദേശം 8,200 കോടി രൂപ) ഏറെ.

തെറ്റിദ്ധാരണകളിൽ നിന്നുമാണ് എൽഎൻജി പൈപ്‌‌ലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ പ്രതിരോധം ഉടലെടുത്തത്. മംഗളൂരു പാത പൂർത്തീകരിക്കാൻ വഴിയൊരുക്കിയതിനു പിണറായി വിജയൻ സർക്കാർ അംഗീകാരം അർഹിക്കുന്നുണ്ട്. പക്ഷേ, വഴിവിട്ട എതിർപ്പു തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ ഏറ്റെടുക്കണം. പദ്ധതിയുടെ പിന്നാക്കാവസ്ഥയുടെ കാരണങ്ങളും വരുമാന നഷ്ടത്തിന്റെ വ്യാപ്തിയും പഠിക്കണം. ചില ചോദ്യങ്ങൾ ഉന്നയിക്കുകയും ഉത്തരം തേടുകയും ചെയ്യേണ്ടതു സുപ്രധാനമാണ്. പദ്ധതി വിജയിപ്പിക്കുന്നതിനു സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ഭരണസംവിധാനങ്ങൾ ഇച്ഛാശക്തി പ്രകടിപ്പിച്ചോ? എല്ലാറ്റിനും ഉപരിയായി, കൊച്ചി എൽഎൻജി ടെർമിനലിനു പരിതാപകരമായ സ്ഥിതിയിൽ നിന്നു മോചനം ലഭിക്കാൻ എത്രനാൾ കാത്തിരിക്കേണ്ടിവരും?