കൊച്ചി∙ വികസന പദ്ധതികൾക്കായുള്ള മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും ആഗോളവൽക്കരണം വേണമെന്ന് ജി20 വർക്കിങ് ഗ്രൂപ്പ് സമ്മേളനം. ലാഭം കൊയ്യാനുള്ള ഹ്രസ്വകാല മൂലധനം മാത്രമല്ല വലിയ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള ദീർഘകാല മൂലധനവും ഇങ്ങനെ വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വികസന പദ്ധതികൾക്കായുള്ള മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും ആഗോളവൽക്കരണം വേണമെന്ന് ജി20 വർക്കിങ് ഗ്രൂപ്പ് സമ്മേളനം. ലാഭം കൊയ്യാനുള്ള ഹ്രസ്വകാല മൂലധനം മാത്രമല്ല വലിയ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള ദീർഘകാല മൂലധനവും ഇങ്ങനെ വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ലോകരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചു ചർച്ച ചെയ്ത ഉദ്യോഗസ്ഥതല വർക്കിങ് ഗ്രൂപ്പ് യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സമ്മേളന അധ്യക്ഷനും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായ ഡോ.വി.അനന്ത നാഗേശ്വരൻ.

ADVERTISEMENT

കാർബൺ നിർഗമനം കുറയ്ക്കാൻ വേണ്ടി എല്ലാ രാജ്യവും ഊർജ മേഖലയിൽ പരിവർത്തനം നടത്തുന്നുണ്ട്. കാർബൺ വൻ തോതിൽ പുറന്തള്ളുന്ന ഇന്ധനങ്ങളിൽ നിന്ന് ഹരിത ഊർജത്തിലേക്കുള്ള മാറ്റം വെല്ലുവിളിയാണ്. വികസിത രാജ്യങ്ങൾക്ക് വളർച്ചയുടെ കാലത്ത് ഈ വെല്ലുവിളി നേരിടേണ്ടതില്ലായിരുന്നു. കാർബൺ നിർഗമനം കുറയ്ക്കുന്ന നടപടികൾ മൂലം സാമ്പത്തിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടുകയുമരുത്. ഇന്ത്യയെ പോലെ ആളോഹരി വരുമാനം കുറഞ്ഞ രാജ്യങ്ങൾക്കാണ് ഇതു കൂടുതൽ വെല്ലുവിളിയാകുന്നതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി.

യൂറോപ്പിലെ യുദ്ധം സാമ്പത്തിക രംഗത്തും ഊർജ രംഗത്തും വരുത്തുന്ന പ്രതിസന്ധികൾ പരാമർശവിഷയമായെങ്കിലും ജി20 ഷെർപ തലത്തിലുള്ള സമ്മേളനമാണ് അക്കാര്യം കൂടുതൽ ഗൗരവമായി പരിഗണിക്കുന്നത്.

ADVERTISEMENT

സമ്മേളനത്തിന്റെ കരട് റിപ്പോർട്ട് എല്ലാ അംഗരാജ്യങ്ങൾക്കും ലഭ്യമാക്കും. പൊതുവായ നിർദേശങ്ങളുടെ കമ്യൂണിക്കെ പുറപ്പെടുവിച്ചാൽ അംഗരാജ്യങ്ങൾ അവ നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് ഡോ.അനന്ത നാഗേശ്വരൻ ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും ലോകബാങ്ക് പോലുള്ള രാജ്യാന്തര സ്ഥാപനങ്ങളിൽ നിന്നും 75 പ്രതിനിധികൾ പങ്കെടുത്തു. യുകെ ട്രഷറി ഡപ്യൂട്ടി ഡയറക്ട‍ർ ടോം ഹെമിങ്‌വെ സഹ അധ്യക്ഷനായിരുന്നു. കേന്ദ്ര ഇക്കണോമിക് അഫയേഴ്സ്     മന്ത്രാലയ ഡയറക്ടർമാരായ അനുപ നായർ, ജിതേന്ദ്രസിങ് രാജെ എന്നിവർ   പ്രസംഗിച്ചു.