സമുദ്രോൽപന്നക്കയറ്റുമതിയിൽ വൻ കുതിപ്പ്
കൊച്ചി∙ രാജ്യത്തു നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 63,969.14 കോടി രൂപ മൂല്യമുള്ള 17,35,286 ടൺ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തു. അളവിലും മൂല്യത്തിലും എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണിത്. ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ പ്രധാന ഇനമായി തുടരുമ്പോഴും വനാമി ചെമ്മീന്റെ പ്രിയം കുറഞ്ഞു. ഇന്ത്യൻ

കൊച്ചി∙ രാജ്യത്തു നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 63,969.14 കോടി രൂപ മൂല്യമുള്ള 17,35,286 ടൺ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തു. അളവിലും മൂല്യത്തിലും എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണിത്. ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ പ്രധാന ഇനമായി തുടരുമ്പോഴും വനാമി ചെമ്മീന്റെ പ്രിയം കുറഞ്ഞു. ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ പ്രധാന വിപണികൾ അമേരിക്കയും ചൈനയുമാണ്.
സമുദ്രോൽപന്ന കയറ്റുമതി അളവിൽ 26.73%, രൂപയുടെ മൂല്യത്തിൽ 11.08% എന്നിങ്ങനെ വളർച്ചയുണ്ട്. 2021-22 സാമ്പത്തികവർഷത്തിൽ ഇന്ത്യ 13,69,264 ടൺ സമുദ്രോൽപന്നങ്ങളാണു കയറ്റുമതി ചെയ്തത്. 43,135.58 കോടി രൂപ നേടിയ ശീതീകരിച്ച ചെമ്മീൻ, സമുദ്രോൽപന്ന കയറ്റുമതിയിലെ ഏറ്റവും പ്രധാന ഇനമായി. രൂപയുടെ മൂല്യത്തിൽ 1.01% വർധനയാണുണ്ടായത്.കാര ചെമ്മീന്റെ കയറ്റുമതി അളവ് 74.06% വർധിച്ചു. അതേസമയം, വനാമി ചെമ്മീൻ കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 8.11% ഇടിഞ്ഞു.രണ്ടാമത്തെ മികച്ച കയറ്റുമതി ഉൽപന്നമായ ശീതീകരിച്ച മത്സ്യം കയറ്റുമതിയുടെ അളവ് 62.65% കൂടി.
∙ വലിയ വിപണി യുഎസ്എ
യുഎസ്എ ആണ് ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാർ. ഡോളർ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 32.52% വിഹിതം. ചൈന, യൂറോപ്യൻ യൂണിയൻ, തെക്കുകിഴക്കൻ ഏഷ്യ, ജപ്പാൻ എന്നിവരാണു തുടർന്നുള്ള സ്ഥാനങ്ങളിൽ. മധ്യ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അളവിൽ 32.95% വർധനയുണ്ട്.