തെലുങ്ക് താരങ്ങൾ ‘പൊരിക്കും’
തൃശൂർ∙ 3 വർഷംകൊണ്ടു തെലുങ്കു സിനിമ ലോകവ്യാപകമായി നേടിയ ബ്ലോക്ബസ്റ്റർ വിജയത്തിന്റെ അലകൾ മറ്റു വ്യവസായികളെയും തെലുങ്കുസിനിമയിലേക്ക് ആകർഷിക്കുന്നു. ഫാസ്റ്റ്ഫുഡ് രംഗത്തെ രാജ്യാന്തര ഭീമന്മാരായ മക്ഡോണൾഡ്സും കെഎഫ്സിയും തെലുങ്കു താരങ്ങളെ അംബാസഡർമാരാക്കിയതാണ് തെലുങ്കിന്റെ ഏറ്റവും പുതിയ മാർക്കറ്റ് വിജയം.

തൃശൂർ∙ 3 വർഷംകൊണ്ടു തെലുങ്കു സിനിമ ലോകവ്യാപകമായി നേടിയ ബ്ലോക്ബസ്റ്റർ വിജയത്തിന്റെ അലകൾ മറ്റു വ്യവസായികളെയും തെലുങ്കുസിനിമയിലേക്ക് ആകർഷിക്കുന്നു. ഫാസ്റ്റ്ഫുഡ് രംഗത്തെ രാജ്യാന്തര ഭീമന്മാരായ മക്ഡോണൾഡ്സും കെഎഫ്സിയും തെലുങ്കു താരങ്ങളെ അംബാസഡർമാരാക്കിയതാണ് തെലുങ്കിന്റെ ഏറ്റവും പുതിയ മാർക്കറ്റ് വിജയം. ഹിന്ദി സിനിമയെ മറികടന്നാണ് ഈ നേട്ടം. പൊരിച്ച ചിക്കൻ ഇന്ത്യയിൽ മുഴുവൻ ‘വിൽക്കാനെത്തുന്നത്’ എൻടിആർ ജൂനിയറും അല്ലു അർജുനുമാണ്.
കെഎഫ്സിയാണ് ആദ്യം മാർക്കറ്റിൽ തെലുങ്ക് വിൽക്കാനെത്തിയത്. സൂപ്പർ സ്റ്റാർ അല്ലു അർജുനെ അംബാസഡറാക്കിയെന്നു മാത്രമല്ല അല്ലു അർജുന്റെ പേരിൽ ചിക്കൻ കോംബോ ഇറക്കുകയും ചെയ്തു. രാജ്യാന്തര മാർക്കറ്റിലും ഈ അല്ലു അർജുൻ കോംബോ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്കാരുടെ സാന്നിധ്യം കൂടിയ പ്രദേശത്ത്. പുഷ്പ എന്ന അല്ലു അർജുൻ സിനിമ ലോകസിനിമാ മാർക്കറ്റിലുണ്ടാക്കിയ പണമൊഴുക്കിന്റെ തെളിവാണിത്.
എൻടിആർ ജൂനിയറിനെയാണു മക്ഡോണൾഡ്സ് അംബാസഡറാക്കിയത്. ലോക വ്യാപകമായി എൻടിആർ ജൂനിയറുണ്ടാക്കിയ ജനശ്രദ്ധയാണിതിനു പിന്നിൽ. ആർആർആർ സിനിയുടെ ഓസ്കർ വിജയവും നാട്ടു നാട്ടു പാട്ട് തരംഗമായതുമാണ് എൻടിആറിലേക്ക് ഈ രാജ്യാന്തര ഫാസ്റ്റ് ഫുഡ് ശൃംഖല എത്താൻ കാരണം. വെസ്റ്റ് ആൻഡ് സൗത്ത് റീജനൽ അംബാസഡർ എന്നു പറഞ്ഞിരുന്നുവെങ്കിലും പരസ്യങ്ങൾ എല്ലായിടത്തുമാണു റിലീസ് ചെയ്തത്.
ദക്ഷിണേന്ത്യൻ സിനിമയുടെ വരുമാനം 2021ൽ 4000 കോടി രൂപയായിരുന്നതു കഴിഞ്ഞ വർഷം 7836 കോടിയായി. ഇതിൽ 3000 കോടി രൂപയോളം തെലുങ്കു സിനിമയുടെ മാത്രം വരുമാനമാണ്. രാജ്യാന്തര കമ്പനികൾ തെലുങ്കു സിനിമയെ തേടി എത്താനുള്ള കാരണം ഈ കണക്കുകൾതന്നെ വ്യക്തമാക്കുന്നു. 23.3 കോടി ടിക്കറ്റ് കഴിഞ്ഞ വർഷം തെലുങ്കു സിനിമയ്ക്കായി വിറ്റിട്ടുണ്ട്.
ആർആർആർ(1258 കോടി രൂപ), വാൾട്ടയർ വീരയ്യ(240), രാധേ ശ്യാം(215), സർക്കാരു വാരിപാട്ട (230), ഭീമ്‌ല നായക്(193) എന്നിങ്ങനെയാണു തെലുങ്കു സിനിമയുടെ ഒരു വർഷത്തിനിടയിലെ വരുമാനം.