ന്യൂഡൽഹി∙ ചെറിയ ഓൺലൈൻ പണമിടപാടുകൾ അതിവേഗം നടത്താനുള്ള യുപിഐ ലൈറ്റ് സേവനം ഇനി 'ഗൂഗിൾ പേ'യിലും. 200 രൂപയിൽ താഴെയുള്ള യുപിഐ ഇടപാടുകൾ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ ഇതുവഴി നടത്താനാകും. യുപിഐ സെർവർ തകരാറും വേഗക്കുറവും ഈ ഈടപാടുകളെ ബാധിക്കില്ല. 200 രൂപ വരെയുള്ള ഇടപാടുകൾക്കായി ആപ്പിൽ പ്രത്യേകമായ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ചെറിയ ഓൺലൈൻ പണമിടപാടുകൾ അതിവേഗം നടത്താനുള്ള യുപിഐ ലൈറ്റ് സേവനം ഇനി 'ഗൂഗിൾ പേ'യിലും. 200 രൂപയിൽ താഴെയുള്ള യുപിഐ ഇടപാടുകൾ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ ഇതുവഴി നടത്താനാകും. യുപിഐ സെർവർ തകരാറും വേഗക്കുറവും ഈ ഈടപാടുകളെ ബാധിക്കില്ല.

200 രൂപ വരെയുള്ള ഇടപാടുകൾക്കായി ആപ്പിൽ പ്രത്യേകമായ ഒരു ‘വോലറ്റ്’ ആണിത്. ഇതിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം. വോലറ്റിൽ നിന്നായതിനാൽ ഇവ ബാങ്ക് സ്റ്റേറ്റ്മെന്റിലും പാസ്‍ബുക്കിൽ രേഖപ്പെടുത്തില്ല. പേയ്ടിഎം, ഫോൺപേ, ഭീം ആപ്പുകളിൽ ഈ സേവനം നിലവിൽ ലഭ്യമാണ്.

ADVERTISEMENT

യുപിഐ ലൈറ്റ് എങ്ങനെ?

∙  ഗൂഗിൾ പേ തുറന്ന് വലതുവശത്ത് മുകളിലായുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക.

ADVERTISEMENT

∙  'Set up payment methods' എന്നതിനു താഴെ വലതുവശത്തായി യുപിഐ ലൈറ്റ് എന്ന് ഓപ്ഷൻ കാണാം.

∙  യുപിഐ ലൈറ്റ് പേജിൽ 'Continue' കൊടുക്കുക.

ADVERTISEMENT

∙  2,000 രൂപയിൽ താഴെയുള്ള തുക ഇഷ്ടമനുസരിച്ച് യുപിഐ വഴി ഇതിലേക്ക് ആഡ് ചെയ്യാം. ഇതിന് യുപിഐ പിൻ നൽകണം. ഇതോടെ യുപിഐ ലൈറ്റ് സേവനം ആക്ടീവ് ആകും.

∙  ഇനി മുതൽ 200 രൂപയിൽ താഴെയുള്ള പേയ്മെന്റ് ഗൂഗിൾ പേ വഴി നടത്തുമ്പോൾ പിൻ ആവശ്യമില്ല. സെർവർ തകരാറുണ്ടെങ്കിലും പേയ്മെന്റ് അതിവേഗം നടക്കും. യുപിഐ ലൈറ്റിലെ പണം തീരുന്നതനുസരിച്ച് ടോപ്–അപ്പ് ചെയ്യാം.