നെടുമ്പാശേരി ∙ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തന ലാഭവും നിക്ഷേപകർക്കു ലാഭവിഹിതവും പ്രഖ്യാപിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ). 521.5 കോടി രൂപയാണ് 2022–23 വർഷത്തെ ലാഭം. ഓഹരിയുടമകൾക്ക് 35% ലാഭവിഹിതമാണ് ഈ വർഷം വിതരണം ചെയ്യുക. കോവിഡ് കാലത്ത് നഷ്ടത്തിലായ കമ്പനി തുടർന്ന് നടപ്പാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തന ലാഭവും നിക്ഷേപകർക്കു ലാഭവിഹിതവും പ്രഖ്യാപിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ). 521.5 കോടി രൂപയാണ് 2022–23 വർഷത്തെ ലാഭം. ഓഹരിയുടമകൾക്ക് 35% ലാഭവിഹിതമാണ് ഈ വർഷം വിതരണം ചെയ്യുക. കോവിഡ് കാലത്ത് നഷ്ടത്തിലായ കമ്പനി തുടർന്ന് നടപ്പാക്കിയ സാമ്പത്തിക, പ്രവർത്തന പുനഃക്രമീകരണങ്ങളെത്തുടർന്നാണ് മികച്ച നേട്ടമുണ്ടാക്കിയത്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം കമ്പനിയുടെ വരവുചെലവു കണക്കുകൾ അംഗീകരിച്ചു. 2022–23ലെ കമ്പനിയുടെ മൊത്തവരുമാനം 770.90 കോടി രൂപയാണ്. പ്രവർത്തന ലാഭത്തിൽ തേയ്മാനച്ചെലവ്, നികുതി, പലിശ എന്നിവ കിഴിച്ച് അറ്റാദായം 267.17 കോടി.രജത ജൂബിലി വർഷത്തിൽ സിയാലിന്റെയും അനുബന്ധ കമ്പനികളുടെയും വരുമാനം 1000 കോടിയാക്കി വർധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്.

ADVERTISEMENT

കോവിഡിന്റെ പ്രത്യാഘാതത്തിൽ 2020-21ൽ 85.10 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. എന്നാൽ, 2021-22ൽ മൊത്തവരുമാനം 418.69 കോടി രൂപയായി. 22.45 കോടി ലാഭം. കോവിഡനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമായിരുന്നു സിയാൽ. പൂർണ അനുബന്ധ കമ്പനികളായ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സിഐഎഎസ്എൽ), സിയാൽ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (സിഐഎൽ), സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് തുടങ്ങിയവയുടെ പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിമാരും ഡയറക്ടർമാരുമായ പി.രാജീവ്, കെ.രാജൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, ഇ.കെ.ഭരത് ഭൂഷൺ, എം.എ.യൂസഫലി, ഇ.എം.ബാബു, എൻ.വി.ജോർജ്, പി.മുഹമ്മദലി, മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, കമ്പനി സെക്രട്ടറി സജി കെ.ജോർജ് എന്നിവരും പങ്കെടുത്തു.

ADVERTISEMENT

ഈ വർഷം 35% ലാഭവിഹിതം

നെടുമ്പാശേരി ∙ നിക്ഷേപകർക്ക് 35% ലാഭവിഹിതം നൽകുന്നതിന് സിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശ ചെയ്തു. സെപ്റ്റംബർ 28ന് നടക്കുന്ന വാർഷിക പൊതുയോഗത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും പ്രഖ്യാപനം. 2021, 22 വർഷങ്ങളിൽ കോവിഡ് മൂലമുണ്ടായ നഷ്ടത്തെ തുടർന്ന് ലാഭവിഹിതം ഉണ്ടായിരുന്നില്ല. 2003 മുതലാണ് സിയാൽ ലാഭ വിഹിതം നൽകാൻ തുടങ്ങിയത്. അന്ന് 8 ശതമാനമാണ് നൽകിയത്. 2020ൽ 27% നൽകി. ഈ വർഷത്തേത് കൂടി കൂട്ടിയാൽ ഇതുവരെയുള്ള ലാഭവിഹിതം 317%. അതായത് 10 രൂപയുടെ ഓഹരി എടുത്ത നിക്ഷേപകന് 31.7 രൂപ ലാഭവിഹിതം.

ADVERTISEMENT

ജൂബിലി വർഷത്തിൽ 5 വൻകിട പദ്ധതികൾ 

രജതജൂബിലി വർഷത്തിൽ സിയാൽ 5 വൻകിട പദ്ധതികൾക്കു കൂടി തുടക്കം കുറിക്കും. ടെർമിനൽ 3ന്റെ (രാജ്യാന്തര ടെർമിനൽ) വികസനമാണ് ഇതിൽ പ്രധാനം. 500 കോടിയിലേറെ രൂപയാണു ചെലവ്. പുതിയ കാർഗോ ടെർമിനൽ ഉദ്ഘാടനം, ഗോൾഫ് ടൂറിസം പദ്ധതി, ടെർമിനൽ 2ലെ ട്രാൻസിറ്റ് ഹോട്ടൽ നിർമാണോദ്ഘാടനം, ടെർമിനൽ 3ന്റെ മുൻഭാഗത്ത് വാണിജ്യ മേഖല നിർമാണോദ്ഘാടനം എന്നിവ സെപ്റ്റംബറിൽ നടക്കും. 25000 ചതുരശ്ര അടിയിൽ കൊമേഴ്സ്യൽ ലെഷർ ഏരിയയാണ് ടെർമിനൽ 3നു മുന്നിലെ വാണിജ്യ മേഖലയിൽ നിർമിക്കുന്നത്. കോഫിഷോപ്പുകളും റസ്റ്ററന്റുകളും ഇവിടെയുണ്ടാകും. ഡൊമസ്റ്റിക് ടെർമിനലിൽ നിന്ന് നേരിട്ട് ഇവിടേക്കെത്താൻ സ്കെവോക്ക് നിർമിക്കും. ഗോൾഫ് ടൂറിസം പദ്ധതിയിൽ 25 മുറികളുള്ള പുതിയ റിസോർട്ടും സ്പോർട്സ് കോംപ്ലെക്സും നിർമിക്കും.