എന്റെ വരുമാന ദാതാവ് 31–3–2023 വരെ എന്റെ പാൻ വിവരങ്ങൾ അംഗീകരിച്ചില്ല. അതിനാൽ 20% ടിഡിഎസ് പിടിച്ചു. ഇത് റീഫണ്ട് ചെയ്യാനാകുമോ? എങ്ങനെയാണ് ടിഡിഎസ് കണക്കാക്കുന്നത്? ജയൻ, മലപ്പുറം ടിഡിഎസ് ബാധകമായ കേസുകളിൽ, വരുമാനം ലഭിക്കുന്ന ആൾ വരുമാനം നൽകുന്ന ആളെ തന്റെ പാൻ അറിയിക്കണം എന്നു നിയമമുണ്ട് (വകുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Q- എന്റെ വരുമാന ദാതാവ് 31–3–2023 വരെ എന്റെ പാൻ വിവരങ്ങൾ അംഗീകരിച്ചില്ല. അതിനാൽ 20% ടിഡിഎസ് പിടിച്ചു. ഇത് റീഫണ്ട് ചെയ്യാനാകുമോ? എങ്ങനെയാണ് ടിഡിഎസ് കണക്കാക്കുന്നത്? -ജയൻ, മലപ്പുറം

A- ടിഡിഎസ് ബാധകമായ കേസുകളിൽ, വരുമാനം ലഭിക്കുന്ന ആൾ വരുമാനം നൽകുന്ന ആളെ തന്റെ പാൻ അറിയിക്കണം എന്നു നിയമമുണ്ട് (വകുപ്പ് 206AAA). പാൻ നൽകാത്ത സാഹചര്യത്തിൽ വരുമാനത്തിന്റെ 20% ടിഡിഎസ് ആയി പിടിക്കാൻ വരുമാനം നൽകുന്ന ആൾക്കു ബാധ്യതയുണ്ട്.

ADVERTISEMENT

വരുമാനം ലഭിക്കുന്ന ആൾ തെറ്റായ പാൻ നൽകുകയോ, മറ്റൊരാളുടെ പാൻ വിവരങ്ങൾ നൽകുകയോ ചെയ്താൽ, പാൻ നൽകിയിട്ടില്ല എന്നു കണക്കാക്കി 20% ടിഡിഎസ് പിടിക്കണമെന്ന ഉപവകുപ്പുമുണ്ട്.താങ്കൾ കൊടുത്ത പാൻ വിവരങ്ങൾ ശരിയല്ലാത്തതുകൊണ്ടാകാം 20% ടിഡിഎസ് പിടിച്ചത്.

എന്നാൽ വരുമാനത്തിൽ നിന്നു പിടിച്ച 20% ടിഡിഎസ് ആദായനികുതി വെബ്സൈറ്റിൽ (ഫോം 26AS) ക്രെഡിറ്റായി പ്രത്യക്ഷപ്പെട്ടെങ്കിലേ താങ്കളുടെ ആദായനികുതി റിട്ടേണിൽ ആ തുക റീഫണ്ടായോ നികുതി ബാധ്യതയിൽ നിന്നുള്ള കുറവായോ അവകാശപ്പെടാനാകൂ. വരുമാനം നൽകുന്ന ആൾ തന്റെ ടിഡിഎസ് റിട്ടേൺ ഫയൽ ചെയ്യുമ്പോഴാണ് ക്രെഡിറ്റ്‌ പ്രത്യക്ഷപ്പെടുന്നത്.പിടിച്ചതുക വെബ്സൈറ്റിൽ കാണുന്നില്ലെങ്കിൽ താങ്കളുടെ ശരിയായ പാൻ വിവരങ്ങൾ കാണിച്ചു കൊണ്ട് ടിഡിഎസ് റിട്ടേൺ തിരുത്താൻ വരുമാനം നൽകുന്ന ആളോട് ആവശ്യപ്പെടണം. - പ്രശാന്ത് ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി വായനക്കാരുടെ സംശയങ്ങൾ– bpchn@mm.co.in ൽ അയയ്ക്കാം.