തൃശൂർ∙ പരിപ്പ് ഉൾപ്പെടെയുള്ള പലചരക്കിന്റെയും അരിയുടെയും മൊത്തവിപണി വില കുത്തനെ ഉയരുന്നു. മുതിര, പരിപ്പ് എന്നിവയ്ക്കെല്ലാം മൊത്ത വിപണിയിൽ കിലോഗ്രാമിന് 10 രൂപവരെ വില കൂടി. ഇതോടെ ഇടത്തരക്കാ‍ർ മുതൽ താഴോട്ടുള്ളവർക്ക് പരിപ്പ് വർഗങ്ങളുടെ ഒന്നാന്തരം ഇനം ഒഴിവാക്കി, പഴകിയതും പുതുക്കിയതും സ്റ്റോക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പരിപ്പ് ഉൾപ്പെടെയുള്ള പലചരക്കിന്റെയും അരിയുടെയും മൊത്തവിപണി വില കുത്തനെ ഉയരുന്നു. മുതിര, പരിപ്പ് എന്നിവയ്ക്കെല്ലാം മൊത്ത വിപണിയിൽ കിലോഗ്രാമിന് 10 രൂപവരെ വില കൂടി. ഇതോടെ ഇടത്തരക്കാ‍ർ മുതൽ താഴോട്ടുള്ളവർക്ക് പരിപ്പ് വർഗങ്ങളുടെ ഒന്നാന്തരം ഇനം ഒഴിവാക്കി, പഴകിയതും പുതുക്കിയതും സ്റ്റോക്ക് വച്ചതുമായ ഇനങ്ങളിലേക്കു മാറേണ്ടിവന്നിരിക്കുന്നു. ഒരു മാസംകൊണ്ട്, കിലോഗ്രാമിനു 45 രൂപയിൽ താഴെ നല്ല അരി കിട്ടാനില്ലാത്ത അവസ്ഥയിലുമായി. കടുകിനു മാത്രമാണ് ഒരു മാസമായി വില കൂടാതെ നിൽക്കുന്നത്. 

അരിയുടെ കഥ ഇങ്ങനെ

ADVERTISEMENT

∙ തമിഴ്നാട്, ആന്ധ്ര അരി വരവു കുറഞ്ഞതോടെ 8 മാസം മുൻപു മാ‍ർക്കറ്റിൽ സമൃദ്ധമായി എത്തിയ ഒഡിഷ വലിയ ചെറുമണി അരിക്കു 30ൽ നിന്നു കിലോയ്ക്ക് 38 രൂപയായി. സദ്യയ്ക്കും മറ്റും ഉപയോഗിച്ചിരുന്ന അരിയാണിത്. ചില്ലറ വില കിലോ 43 മുതൽ 45 രൂപവരെ.

∙ ആന്ധ്ര ചെറുമണിയുടെ വില 34ൽനിന്നു 40 രൂപയായി. ചില്ലറ വില 48 രൂപവരെ.

∙ തമിഴ്നാട് ചെറുമണി 32ൽനിന്നു മൊത്ത വിപണിയിൽ 38 രൂപയായി.

∙ സിൽക്കി പച്ചരി 22ൽനിന്നും 33 രൂപയായി.

ADVERTISEMENT

∙ ഗുജറാത്ത് കിഷൻ പച്ചരി 34ൽനിന്നു 45 രൂപയായി.

∙ പൊന്നി 34ൽനിന്നു 40 രൂപയായി.

∙ പൊന്നി ഇഡലി അരി 38ൽനിന്നു 40 ആയി.

മൊത്ത മാർക്കറ്റിലേക്കാൾ 10 രൂപവരെ കൂടുതലാകും ചെറുകിട മാർക്കറ്റിൽ. മൊത്ത മാർക്കറ്റിൽനിന്നുള്ള ദൂരവും വിൽപനയുടെ അളവും അനുസരിച്ചാണു വില മാറുന്നത്.

ADVERTISEMENT

പലചരക്കും മത്സരിച്ചുതന്നെ

∙ തുവര പരിപ്പ് ഒന്നാം തരത്തിനു കിലോ 146, രണ്ടാം തരം 140, മൂന്നാം തരം 132.

∙ കല്ലൻ അഥവാ മട്ടറി പരിപ്പ് – ഒന്നാം തരം 83, രണ്ടാം തരം 80

∙ ചെറുപയർ 105, 110, 120. (പരമാവധി വില 95 രൂപയായിരുന്നു.)

∙ മുളക് 255, 260( ഒരു മാസം മുൻപു 240)

∙ മുതിര 83, 85 (രണ്ടാഴ്ച മുൻപു 75)

∙ കടല ചെറുത് – 60, 100 ( ഒരു മാസം മുൻപു 50 – 85)

∙ ജീരകം – 700( 6 മാസം മുൻപു 320).

∙ കടുക് 74( രണ്ടാഴ്ച മുൻപ് 75).

∙ പഞ്ചസാര – 40– 60 ( ഒരു മാസം മുൻപു 34)

∙ ഉലുവ– 72( ഒരു മാസം മുൻപ് 71).

എരിവിനെന്തു കടുപ്പം

ചെറുകിട മാർക്കറ്റിൽ മുളകിന് ഇന്നലെ 290 മുതൽ 300 രൂപവരെയാണു വില. എടുത്തുവച്ചാൽ രണ്ടാഴ്ചകൊണ്ടു കേടുവന്നു പോകുന്ന ഇനങ്ങൾക്കെല്ലാം ഇതുപോലെ വില ചെറുകിട മാർക്കറ്റിൽ കൂടും. കാരണം, വിറ്റു പോയില്ലെങ്കി‍ൽ അവർക്കതു കളയേണ്ടിവരും. ഇതൊന്നും തിരിച്ചെടുക്കില്ല. താപനില കുറഞ്ഞ സ്ഥലത്തു സൂക്ഷിച്ചതാണു മാർക്കറ്റിലെത്തുന്നത്. അതു കേടുവരാനുള്ള സാധ്യത കൂടുതലാണ്.

മല്ലിയെ ഒന്നു സൂക്ഷിച്ചോ 

ജീവികൾ കുത്തിത്തുടങ്ങിയ മല്ലി അയൽ സംസ്ഥാനത്തേക്കു കൊണ്ടുപോയി കഴുകി ഉണക്കി കളർ പുരട്ടി വരുന്നുണ്ട്. കണ്ടാൽ നല്ല ഭംഗിയുള്ള ഈ മല്ലി രണ്ടാംതരം മല്ലിയാണ്. വില കുറവാണ്. മല്ലി വില കൂടിയതോടെയാണ് ഇത്തരം കച്ചവടം വ്യാപകമായത്.