ലാമ 2: മെറ്റയുടെ എഐ ചാറ്റ്ബോട്ട് എത്തി
Mail This Article
×
മൈക്രോസോഫ്റ്റുമായി സഹകരിച്ച് മെറ്റ സ്വന്തം എഐ ചാറ്റ്ബോട്ട് ലാമ2 (Llama 2) അവതരിപ്പിച്ചു. നിലവിൽ വിവിധ എഐ ജനറേറ്റീവ് മോഡലുകൾ സ്വകാര്യമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മെറ്റ ആദ്യമായാണ് ഒരുൽപന്നം പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്. മെറ്റയുടെ സ്വന്തം എൽഎൽഎം (ലാർജ് ലാംഗ്വേജ് മോഡൽ) അധിഷ്ഠിത ഓപ്പൺ സോഴ്സ് ചാറ്റ്ബോട്ട് ആണ് ലാമ 2.
ആദ്യ പതിപ്പായ ലാമ 1 ഒരു ലക്ഷത്തിലേറെപ്പേരാണ് പരീക്ഷിച്ചത്. ലാമ 2 ഗവേഷണത്തിനും വാണിജ്യ ഉപയോഗത്തിനുമായി സൗജന്യമായാണ് ലഭ്യമാക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഓപ്പൺ സോഴ്സ് ആയതിനാൽ ആമസോൺ വെബ് സർവീസസ്, ഹഗിങ് ഫേസ് എന്നിവയിലൂടെ ലാമ 2 പരീക്ഷിക്കാൻ ലഭ്യമാണ്. ഉപയോഗിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.