പൈലറ്റാണ്, ഡ്രോണിന്റെ!
തൃശൂർ ∙ രാജ്യത്തു വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡിജിസിഎ) അംഗീകാരമുള്ള സർട്ടിഫൈഡ് ഡ്രോൺ പൈലറ്റുമാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ വൻ വർധന. ഹാപ്പിയസ്റ്റ് മൈൻഡ് ടെക്നോളജീസ് എന്ന കമ്പനിയിൽ നിന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം ശേഖരിച്ച കണക്കുപ്രകാരം ജൂലൈ 1 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ 5072 സർട്ടിഫൈഡ്

തൃശൂർ ∙ രാജ്യത്തു വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡിജിസിഎ) അംഗീകാരമുള്ള സർട്ടിഫൈഡ് ഡ്രോൺ പൈലറ്റുമാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ വൻ വർധന. ഹാപ്പിയസ്റ്റ് മൈൻഡ് ടെക്നോളജീസ് എന്ന കമ്പനിയിൽ നിന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം ശേഖരിച്ച കണക്കുപ്രകാരം ജൂലൈ 1 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ 5072 സർട്ടിഫൈഡ് ഡ്രോൺ പൈലറ്റുമാരുണ്ട്. 4726 പേരാണ് ഒരു വർഷത്തിനുള്ളിൽ ഡിജിറ്റൽ സ്കൈ വെബ്സൈറ്റ് വഴി റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് (ആർപിസി) നേടിയത്; 1365% വർധന.
കേരളത്തിൽ 153 പേർക്ക് സർട്ടിഫിക്കറ്റ് ഉണ്ട്. 2022ൽ ‘ഡ്രോൺ ചട്ടം’ ഉദാരമായതോടെയാണു ലൈസൻസ് അപേക്ഷയിലും വിതരണത്തിലും വർധനയുണ്ടായത്. 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകൾ പറത്തണമെങ്കിലാണ് സർട്ടിഫിക്കറ്റ് ആവശ്യം. 18 നും 65 നും ഇടയിൽ പ്രായമുള്ള, 10–ാം ക്ലാസ് പരീക്ഷ പാസായ, അംഗീകൃത ഡ്രോൺ പറത്തൽ പരിശീലന കോഴ്സ് പൂർത്തിയാക്കിയവർക്ക് ലൈസൻസിന് അപേക്ഷിക്കാം. 10 വർഷത്തേക്കാണ് ലൈസൻസ്.
കൃഷി ഭൂമിയിൽ വളം തളിക്കൽ, വാക്സീൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിതരണം, അതിർത്തികളിൽ നിരീക്ഷണം, ദുരന്ത പ്രദേശങ്ങളിൽ തിരച്ചിൽ–രക്ഷാപ്രവർത്തനം, ഗതാഗതം, ജിയോ മാപ്പിങ് തുടങ്ങിയ വിവിധ മേഖലകളിൽ ഡ്രോൺ ഉപയോഗം സാധാരണമായിക്കഴിഞ്ഞു. ഡിജിസിഎ അംഗീകാരമുള്ള ഡ്രോൺ പരിശീലന കോഴ്സ് നൽകുന്ന സ്ഥാപനം കേരളത്തിലുമുണ്ട്. കാസർകോട് ജില്ലയിലെ വിദ്യാനഗറിലുള്ള ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് റിമോട്ട് പൈലറ്റ് പരിശീലനം നൽകുന്നത്.