ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ പുതിയ പോളിപ്രൊപ്പിലീൻ പ്ലാന്റ് തുടങ്ങും
കൊച്ചി ∙ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 5200 കോടി രൂപ മുതൽമുടക്കിൽ പുതിയ പോളിപ്രൊപ്പിലീൻ പ്ലാന്റിനു സാധ്യത തെളിയുന്നു. ബിപിസിഎൽ ബോർഡിന്റെ അനുമതി ലഭിച്ചാൽ പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു ബിപിസിഎൽ ചെയർമാൻ ജി.കൃഷ്ണകുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി പി.രാജീവ്

കൊച്ചി ∙ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 5200 കോടി രൂപ മുതൽമുടക്കിൽ പുതിയ പോളിപ്രൊപ്പിലീൻ പ്ലാന്റിനു സാധ്യത തെളിയുന്നു. ബിപിസിഎൽ ബോർഡിന്റെ അനുമതി ലഭിച്ചാൽ പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു ബിപിസിഎൽ ചെയർമാൻ ജി.കൃഷ്ണകുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി പി.രാജീവ് അറിയിച്ചു. പ്രാരംഭ ചർച്ചകളാണു നടന്നത്. ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്ന നിർമാണത്തിന് ആവശ്യമായ രാസവസ്തുവാണു പോളിപ്രൊപ്പിലീൻ. ബാഗ്, ഗൃഹോപകരണങ്ങൾ, പാക്കേജിങ് ഫിലിം തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളുടെ നിർമാണത്തിനു പോളിപ്രൊപ്പിലീൻ ഉപയോഗിക്കാം.
നിർമാണം തുടങ്ങിയാൽ 40 മാസം കൊണ്ടു പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണു ചർച്ചയിൽ പങ്കു വച്ചതെന്നും മന്ത്രി അറിയിച്ചു. ബിപിസിഎൽ, സിയാൽ, അശോക് ലെയ്‌ലൻഡ് എന്നിവ സംയുക്തമായി ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാനും ആലോചനയുണ്ട്. വിമാനത്താവളത്തിന് ആവശ്യമായ ജെറ്റ് ഇന്ധനം ഉൽപാദിപ്പിക്കുന്നതു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. കൊച്ചിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനു പുറമേയാണു മറ്റു വൻകിട പദ്ധതികളും ബിപിസിഎൽ നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാനും പെട്രോകെമിക്കൽ ഹബ്ബായി മാറ്റാനും പദ്ധതികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.