ഗൂഗിൾ ക്ലൗഡ് നെക്സ്റ്റിൽ പ്രഭാഷകനാകാൻ റിയാഫൈ സിഇഒ ജോൺ മാത്യു
കൊച്ചി ∙ വിഖ്യാതമായ ‘ഗൂഗിൾ ക്ലൗഡ് നെക്സ്റ്റ്’ ആഗോള ടെക് സമ്മിറ്റിൽ പ്രഭാഷകരുടെ പട്ടികയിലെ ഏക ഇന്ത്യൻ പ്രതിനിധി കൊച്ചി കേന്ദ്രമായ റിയാഫൈ ടെക്നോളജീസ് സിഇഒ ജോൺ മാത്യു. വിദേശ പൗരത്വമുള്ള ഏതാനും ഇന്ത്യൻ വംശജർ പ്രഭാഷക നിരയിലുണ്ടെങ്കിലും ഇന്ത്യ ആസ്ഥാനമായ കമ്പനികളിൽ നിന്നുള്ള ഏക സാന്നിധ്യമാണ്

കൊച്ചി ∙ വിഖ്യാതമായ ‘ഗൂഗിൾ ക്ലൗഡ് നെക്സ്റ്റ്’ ആഗോള ടെക് സമ്മിറ്റിൽ പ്രഭാഷകരുടെ പട്ടികയിലെ ഏക ഇന്ത്യൻ പ്രതിനിധി കൊച്ചി കേന്ദ്രമായ റിയാഫൈ ടെക്നോളജീസ് സിഇഒ ജോൺ മാത്യു. വിദേശ പൗരത്വമുള്ള ഏതാനും ഇന്ത്യൻ വംശജർ പ്രഭാഷക നിരയിലുണ്ടെങ്കിലും ഇന്ത്യ ആസ്ഥാനമായ കമ്പനികളിൽ നിന്നുള്ള ഏക സാന്നിധ്യമാണ് അദ്ദേഹം.
യുഎസിലെ സാൻഫ്രാൻസിസ്കോയിൽ 29 മുതൽ 31 വരെയാണു ഗൂഗിൾ ക്ലൗഡ് നെക്സ്റ്റ് അരങ്ങേറുന്നത്. ‘പാർട്നറിങ് വിത്ത് പർപ്പസ് – എലവേറ്റ് യുവർ സോഷ്യൽ ഇംപാക്ട് ആൻഡ് എൻഹാൻസ് യുവർ ബിസിനസ്’ എന്ന വിഷയത്തിലാണു ജോൺ മാത്യുവിന്റെ പ്രഭാഷണം. നിർമിത ബുദ്ധിയെ (എഐ) ധാർമിക മൂല്യങ്ങൾക്കു നിരക്കുന്ന രീതിയിൽ ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോഗിക്കാം എന്നതാകും ജോണിന്റെ പ്രഭാഷണത്തിന്റെ കാതൽ.
കോളജ് പഠനകാലത്തെ 6 സുഹൃത്തുക്കൾ ചേർന്ന് 2013ലാണ് റിയാഫൈ ആരംഭിച്ചത്. അതിവേഗ പാചകത്തിനു സഹായിക്കുന്ന റെസിപ്പി ആപ്പായ ‘കുക്ക് ബുക്ക്’ 2015ൽ ഗൂഗിൾ ഡവലപ്പർ സമ്മിറ്റായ ഐഒയിൽ ഇടം നേടിയ ഏക ഇന്ത്യൻ ആപ് ആയിരുന്നു. ഗൂഗിളിന്റെ ഡവലപ്പർ ബാഡ്ജും എഡിറ്റേഴ്സ് ചോയ്സ് ബഹുമതിയും നേടിയ ആദ്യ ഇന്ത്യൻ കമ്പനിയും റിയാഫൈ തന്നെ.
കഴിഞ്ഞ വർഷം റിയാഫൈയുടെ ‘ഡാൻസ് വർക്കൗട്ട് ഫോർ വെയ്റ്റ് ലോസ്’ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിലെ ഏറ്റവും മികച്ച ആപ്പുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിവിധ റിയാഫൈ ആപ്പുകൾക്ക് 27 ഭാഷകളിലായി 3.60 കോടി ഉപയോക്താക്കളുണ്ട്. ജോസഫ് ബാബു, നീരജ് മനോഹരൻ, കെ.വി.ശ്രീനാഥ്, ബെന്നി സേവ്യർ, ബിനോയ് ജോസഫ് എന്നിവരും കൊച്ചി ആസ്ഥാനമായ റിയാഫൈയുടെ അമരത്തുണ്ട്.