സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ചൈനീസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശനിരക്കുകൾ കുറച്ചു. വായ്പ നിരക്കിൽ 10 ബേസിസ് പോയിന്റ് (0.01%) ആണു കുറവു വരുത്തിയത്. 3.55% ആയിരുന്ന വായ്പ നിരക്ക് 3.45 ലേക്കു കുറച്ചത് സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇത്തരത്തിൽ സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ചൈനീസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശനിരക്കുകൾ കുറച്ചു. വായ്പ നിരക്കിൽ 10 ബേസിസ് പോയിന്റ് (0.01%) ആണു കുറവു വരുത്തിയത്. 3.55% ആയിരുന്ന വായ്പ നിരക്ക് 3.45 ലേക്കു കുറച്ചത് സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അടിസ്ഥാന നിരക്ക് കുത്തനെ കുറച്ച അമേരിക്ക ഇപ്പോൾ പലിശ പടിപടിയായി ഉയർത്തുകയാണ്. ഉൽപന്നവിലകളും ഡിമാൻഡും കുറഞ്ഞ് സമ്പദ്‌വ്യവസ്ഥ പണച്ചുരുക്കത്തിലേക്കു (ഡിഫ്ലേഷൻ) കടന്നതിനെത്തുടർന്നാണ് കേന്ദ്രബാങ്കിന്റെ നടപടി. 

ഇതിനിടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയുടെ പ്രതിസന്ധി അതീവ ഗൗരവതരമെന്നും 40 വർഷത്തെ ചൈനയുടെ വിജയകരമായ വളർച്ചാ മോഡൽ പൊട്ടിത്തകർന്നെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ പ്രതിസന്ധി ആ രാജ്യത്തൊതുങ്ങില്ലെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ചൈനയിലെ 2022 ലെ ആകെ ജിഡിപിയുടെ 300 ശതമാനമാണ് സർക്കാരിന്റെയും പൊതുമേഖലാ കമ്പനികളുടെയും കടം. ഇത് അമേരിക്കയുടെ 2012ലെ പരിധിയെക്കാൾ മുകളിലാണ്. 

ADVERTISEMENT

അന്ന് അമേരിക്കയിൽ സർക്കാർ, സർക്കാർ സ്ഥാപനങ്ങളുടെ കടം ജിഡിപിയുടെ 200 ശതമാനമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അമേരിക്കയ്ക്ക് പലിശ നിരക്ക് നെഗറ്റീവ് 0.25% വരെ കുറയ്ക്കേണ്ടി വന്നിരുന്നു. ഐഎംഎഫിന്റെ പുതിയ പ്രവചനമനുസരിച്ച് ലോക ജിഡിപിയുടെ 22%  സംഭാവന ചെയ്തേക്കാവുന്ന ചൈനയുടെ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ ആകെ ബാധിക്കുമെന്നതിൽ സംശയമില്ല. ഇന്ത്യയ്ക്ക് കൂടുതൽ സാധ്യതകൾ തുറക്കുമെങ്കിലും ആഗോളതലത്തിലുണ്ടാകാവുന്ന ഹ്രസ്വകാല പ്രതിസന്ധികൾ ചെറിയ തോതിൽ ഇന്ത്യയെയും ബാധിക്കും.

Content Highlight: Financial crisis in China

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT