2,000 രൂപ നോട്ടുകളിൽ 93% തിരിച്ചെത്തി: റിസർവ് ബാങ്ക്
ന്യൂഡൽഹി∙ വിനിമയത്തിലുള്ള 2,000 രൂപ നോട്ടുകളിൽ 93 ശതമാനവും 100 ദിവസത്തിനുള്ളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. മേയ് 23

ന്യൂഡൽഹി∙ വിനിമയത്തിലുള്ള 2,000 രൂപ നോട്ടുകളിൽ 93 ശതമാനവും 100 ദിവസത്തിനുള്ളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. മേയ് 23 മുതലായിരുന്നു കറൻസി മാറ്റിയെടുക്കാൻ അവസരം.
ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 3.32 ലക്ഷം കോടിയുടെ നോട്ടുകൾ തിരികെയെത്തി.ചുരുക്കത്തിൽ ഏകദേശം 24,000 കോടി രൂപയുടെ 2,000 രൂപാ നോട്ടുകളാണ് നിലവിൽ വിനിമയത്തിലുള്ളത്. തിരികെയെത്തിയ നോട്ടുകളുടെ 87 ശതമാനവും ബാങ്ക് നിക്ഷേപമായാണ് എത്തിയത്. ബാക്കിയുള്ള 13% മാറ്റിയെടുത്തവയും. ഈമാസം 30 ആണ് നോട്ട് മാറ്റിയെടുക്കാനുള്ള അവസാന തീയതി.
Content Highlight: 93% of 2000 Rupee notes returned