1500 കോടിയുടെ പദ്ധതികളുമായി ഐടിസി; വിപണിയിൽ മാറ്റമില്ലാതെ ഓഹരിവില
ഡൽഹി∙ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഐടിസി 1500 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ സെഹോറിൽ സംയോജിത ഭക്ഷ്യ നിർമാണ പ്ലാന്റിനും പാക്കേജിങ്ങിനുമായാണു സൗകര്യങ്ങൾ വികസിപ്പിക്കുന്നത്. 57 ഏക്കറിലായി ആരംഭിക്കുന്ന പദ്ധതികൾ കൃഷി, നിർമാണ മേഖലയിലേക്കുള്ള പുതിയൊരു ചുവടുവയ്പായിരിക്കുമെന്ന്

ഡൽഹി∙ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഐടിസി 1500 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ സെഹോറിൽ സംയോജിത ഭക്ഷ്യ നിർമാണ പ്ലാന്റിനും പാക്കേജിങ്ങിനുമായാണു സൗകര്യങ്ങൾ വികസിപ്പിക്കുന്നത്. 57 ഏക്കറിലായി ആരംഭിക്കുന്ന പദ്ധതികൾ കൃഷി, നിർമാണ മേഖലയിലേക്കുള്ള പുതിയൊരു ചുവടുവയ്പായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ആശിര്‍വാദ് ആട്ട, സൺഫീസ്റ്റ് ബിസ്കറ്റ്സ്, യിപ്പീ നൂഡിൽസ് ഉൾപ്പെടെ ഫാസ്റ്റ് മൂവിങ് ഗൂഡ്സ് (എഫ്എംസിജി) വിഭാഗത്തിലുള്‍പ്പെടുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെയും ബീവറേജുകളുടെയും നിർമാണം ഈ പ്ലാന്റുകളില്‍ നടക്കും.
സെപ്റ്റംബർ നാലിന് 443.35 രൂപയിൽ വ്യാപാരം ആരംഭിച്ച ഐടിസിയുടെ ഓഹരി വില ആദ്യഘട്ട വ്യാപാരത്തിൽ 438 രൂപ വരെയെത്തി. 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 316 രൂപയിൽനിന്ന് 12.25% മുന്നേറിയ ഓഹരി നിലവിൽ വിപണിയിൽ അസ്ഥിരമായി തുടരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിൽ നിക്ഷേപകർക്ക് 35.82 ശതമാനം നേട്ടം നൽകിയ ഐടിസി ഓഹരികൾ ആറു മാസത്തിനിടെ 14.01% മുന്നേറി. നിക്ഷേപകർക്കായി വിവിധ ബ്രോക്കറേജുകൾ ഓഹരിവില 535 രൂപവരെ ടാർജറ്റ് ആയി നിർദ്ദേശിക്കുന്നുണ്ട്.
English Summary: ITC to invest Rs 1500 cr to set up new plants in Madhyapradesh