ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ വർഷം 25,000 കോടിയിലേറെ രൂപ നൽകി സഹായിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ തോന്നുംപടി നീങ്ങുന്നതായി ആക്ഷേപം. ഇവർ ചെലവാക്കുന്ന പണത്തിന്റെ കണക്കോ ലാഭവിഹിതമോ സർക്കാരിനു കൃത്യമായി കിട്ടുന്നില്ല. കോടിക്കണക്കിനു രൂപയുടെ അധിക ഭാരമുണ്ടാക്കുന്ന ശമ്പള പരിഷ്കരണം അടക്കം പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്നത് സർക്കാരിന്റെ അറിവില്ലാതെയാണ്. ആകെയുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 82 സ്ഥാപനങ്ങൾ ഫലപ്രദമായി ഓഡിറ്റ് നടത്തുന്നില്ല. 6 വർഷമായി ഓഡിറ്റ് ചെയ്യാത്ത 4 സ്ഥാപനങ്ങളുണ്ട്. 5 വർഷമായി 3 സ്ഥാപനങ്ങളും 4 വർഷമായി 10 സ്ഥാപനങ്ങളും ഓഡിറ്റ് നടത്തിയിട്ടില്ല. 1.33 ലക്ഷം പേരാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അടിയന്തരമായി കണക്കുകൾ കൃത്യമാക്കണമെന്നും ലാഭവിഹിതം സർക്കാരിനു  കൈമാറണമെന്നും ധനവകുപ്പ് അന്ത്യശാസനം നൽകി. ഇതു പാലിക്കാത്ത സ്ഥാപനങ്ങൾക്ക് തുടർന്ന് സർക്കാർ ധനസഹായം നൽകേണ്ടെന്നും തീരുമാനിച്ചു. ഓഡിറ്റുകളിലെ കണ്ടെത്തലുകൾക്ക് സ്ഥാപനങ്ങൾ കൃത്യമായി വിശദീകരണം നൽകണം. ഇല്ലെങ്കിൽ സ്ഥാപനങ്ങളിലെ ഫിനാൻസ് ഓഫിസർമാർക്കെതിരെ അച്ചടക്ക നടപടി എടുക്കും.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അധിക കടമെടുപ്പിന് അനുമതി തേടി കഴിഞ്ഞ മാസം മന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നു. സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) അര ശതമാനം വരെ അധിക കടമെടുപ്പു പരിധി അനുവദിക്കണമെന്നായിരുന്നു മുഖ്യ ആവശ്യം. ഇത് അനുവദിച്ചാൽ 9,000 കോടി രൂപ വരെ കേരളത്തിന് അധികം കടമെടുക്കാം. ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം അറിയിച്ചിട്ടില്ല.

അതേസമയം, വീടുകളിൽ സ്മാർട് മീറ്റർ സ്ഥാപിച്ചാൽ 9,000 കോടി രൂപയുടെ അധിക വായ്പ കേന്ദ്രത്തിൽ നിന്നു ലഭിക്കും. ഇൗ പദ്ധതി നടപ്പാക്കുന്നതിൽ കെഎസ്ഇബി കാട്ടുന്ന അലംഭാവത്തിൽ സർക്കാരിന് അതൃപ്തിയുണ്ട്. ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനു മുൻപ് സർക്കാരിനെ കെഎസ്ഇബി അറിയിക്കാത്തതിനെ ഈയിടെ സിഎജി രൂക്ഷമായി വിമർശിച്ചിരുന്നു.

ലാഭത്തിൽ മുന്നിൽ

കെഎസ്ഇബി (736 കോടി)

കേരള മിനറൽസ് ആൻഡ് മെറ്റൽസ് (226 കോടി)

കെഎസ്എഫ്ഇ (210 കോടി)

കെഎസ്ഐ‍ഡിസി (54 കോടി)

ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (43 കോടി)

നഷ്ടത്തിൽ മുന്നിൽ

കെഎസ്ആർടിസി (1,787 കോടി)

ജല അതോറിറ്റി (824 കോടി)

സിവിൽ സപ്ലൈസ് കോർപറേഷൻ (95 കോടി)

കശുവണ്ടി വികസന കോർപറേഷൻ (76 കോടി)

കൊച്ചിൻ സ്മാർട് മിഷൻ (55 കോടി)

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com