രാജേഷ് നമ്പ്യാർ നാസ്കോം ചെയർപഴ്സൻ
കൊച്ചി∙ കോഗ്നിസന്റ് സിഎംഡിയും മലയാളിയുമായ രാജേഷ് നമ്പ്യാർ നാസ്കോം ചെയർപഴ്സനായി നിയമിതനായി. ഇന്ത്യയിലെ സോഫ്റ്റ്‌വെയർ സേവന കമ്പനികളുടെ കൂട്ടായ്മയാണ് നാസ്കോം. മൈക്രോസോഫ്റ്റ് ഇന്ത്യ മുൻ മേധാവിയായിരുന്ന ആനന്ദ് മഹേശ്വരിയിൽ നിന്ന് രാജേഷ് ചുമതല ഏറ്റെടുക്കും. മഞ്ചേരി മാണിക്കോത്ത് രാജേഷ് നമ്പ്യാർ ഐബിഎമ്മിൽ

കൊച്ചി∙ കോഗ്നിസന്റ് സിഎംഡിയും മലയാളിയുമായ രാജേഷ് നമ്പ്യാർ നാസ്കോം ചെയർപഴ്സനായി നിയമിതനായി. ഇന്ത്യയിലെ സോഫ്റ്റ്‌വെയർ സേവന കമ്പനികളുടെ കൂട്ടായ്മയാണ് നാസ്കോം. മൈക്രോസോഫ്റ്റ് ഇന്ത്യ മുൻ മേധാവിയായിരുന്ന ആനന്ദ് മഹേശ്വരിയിൽ നിന്ന് രാജേഷ് ചുമതല ഏറ്റെടുക്കും.
മഞ്ചേരി മാണിക്കോത്ത് രാജേഷ് നമ്പ്യാർ ഐബിഎമ്മിൽ ഗ്ലോബൽ ആപ്ലിക്കേഷൻ സർവീസ് മേധാവിയായിരുന്നിട്ടുണ്ട്. അക്കാലത്ത് നാസ്കോം എക്സിക്യൂട്ടീവ് കൗൺസിലിലും അംഗമായിരുന്നു. ടിസിഎസിൽ ഈസ്റ്റേൺ യുഎസ് മേധാവിയായും സേവനമനുഷ്ഠിച്ചു. ഹാർവഡ് സർവകലാശാലയിൽ നിന്നാണ് എംബിഎ.സാങ്കേതികവിദ്യകളിൽ വലിയ പരിവർത്തനം വരുന്ന ഈ പതിറ്റാണ്ടിൽ ഇന്ത്യൻ ഐടി രംഗത്തെ പുതിയ മേഖലകളിലേക്കു നയിക്കുകയെന്നതാണ് നാസ്കോമിന്റെ ലക്ഷ്യമെന്ന് രാജേഷ് നമ്പ്യാർ പ്രതികരിച്ചു.