ഇന്റർനെറ്റിലെ തട്ടിപ്പുകൾ ചെറുക്കാൻ നടപടി; ‘ഡാർക് പാറ്റേണുകൾ’ തടയാൻ മാർഗരേഖ

Mail This Article
ന്യൂഡൽഹി∙ ഇന്റർനെറ്റിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിവിധ സേവനങ്ങളും ഉൽപന്നങ്ങളും വിൽക്കുന്ന ‘ഡാർക് പാറ്റേണുകൾ’ തടയാനുള്ള മാർഗരേഖയുടെ കരടുരൂപത്തിന്മേൽ കേന്ദ്രം പൊതുജനാഭിപ്രായം തേടി. ഇ–കൊമേഴ്സ് സൈറ്റുകളടക്കം ഇത്തരം രീതികൾ പിന്തുടരുന്നത് വിലക്ക് ഏർപ്പെടുത്താൻ വ്യവസ്ഥയുണ്ട്.
ഇ–കൊമേഴ്സ് സൈറ്റുകളിലോ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിലെ പരതുമ്പോൾ 'ടിക്കറ്റ്/ഉൽപന്നം 2 എണ്ണം മാത്രമേ ബാക്കിയുള്ളൂ, വേഗം ബുക്ക് ചെയ്യൂ' എന്ന തരത്തിലുള്ള വ്യാജ അറിയിപ്പുകൾ ഡാർക് പാറ്റേണിന് ഉദാഹരണമാണ്. അനാവശ്യമായ തിടുക്കം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉൽപന്നങ്ങൾ കാർട്ടിലേക്ക് ചേർക്കുമ്പോൾ ഉപയോക്താവിന്റെ അനുമതിയില്ലാതെ അനുബന്ധ ഉൽപന്നങ്ങൾ കമ്പനി തനിയെ ചേർക്കുന്ന രീതിയും ഇതിന്റെ പരിധിയിൽ വരും. നിശ്ചിത സേവനം ലഭിക്കാൻ നിർബന്ധമായും സൈൻ അപ് ചെയ്യണമെന്ന വ്യവസ്ഥ, നിശ്ചിത സേവനത്തിന്റെ സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കൽ ബുദ്ധിമുട്ടേറിയതാക്കുക, പരസ്യം ചെയ്യുന്ന ഉൽപന്നത്തെക്കാൾ വില കുറഞ്ഞത് വിൽക്കുക, വാർത്തയെന്നു തോന്നിപ്പിക്കുന്ന പരസ്യങ്ങൾ, ഹിഡൻ ചാർജുകൾ തുടങ്ങിയവയൊക്കെ ഡാർക് പാറ്റേണുകളുടെ ഉദാഹരണമാണ്. അഭിപ്രായം രേഖപ്പെടുത്താൻ: bit.ly/darkpa
Content Highlight: Government seeks public comments on draft guidelines against Dark Pattern