ADVERTISEMENT

കോഴിക്കോട്∙ ഒടുവിൽ നാഫെഡിനു വേണ്ടി സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം തുടങ്ങുന്നു. സംഭരിക്കുന്ന തേങ്ങ കൊപ്രയാക്കി മാറ്റാൻ 2 ഏജൻസികളെ തിരഞ്ഞെടുത്തതോടെയാണ് തടസ്സം നീങ്ങിയതും സംഭരണം ആരംഭിക്കാൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള(വിഎഫ്പിസികെ) തീരുമാനിച്ചതും. റജിസ്റ്റർ ചെയ്ത കർഷകരിൽനിന്ന് ഇന്നോ നാളെയോ ജില്ലകളിലെ സ്വാശ്രയ കർഷക സമിതികൾ പച്ചത്തേങ്ങ സംഭരിച്ചു തുടങ്ങും. കേരഫെഡിനു വേണ്ടി തുടർന്ന പച്ചത്തേങ്ങ സംഭരണം ഇന്നു നിർത്തും.

നാഫെഡിന്റെ ഇ–സമൃദ്ധി പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്ന കർഷകരിൽനിന്നു മാത്രമാണ് തേങ്ങ സംഭരിക്കുക.  6 ജില്ലകളിലെ 70 സ്വാശ്രയ കർഷക സമിതികൾ വഴിയാണ് സംഭരണം. സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി മാറ്റാൻ വിഎഫ്പിസികെയ്ക്കു സ്വന്തം സംവിധാനം ഇല്ലാത്തിനാലാണ് ടെൻഡർ ക്ഷണിച്ച് ഡ്രയർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ പരിശോധിച്ച് 2 ഏജൻസികളെ തിരഞ്ഞെടുത്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒരു കമ്പനിയും പാലക്കാട് ജില്ലയിൽ രണ്ടാമത്തെ കമ്പനിയും സംഭരണം നടത്തും. ബാക്കി 3 ജില്ലകളിൽ  കരാർ നാളികേര വികസന കോർപറേഷനു നൽകാനാണ് ആലോചിക്കുന്നത്.  ഇതുസംബന്ധിച്ച് ഇന്നു തീരുമാനമെടുക്കും.

Content Highlight: Raw coconut procurement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com