പുതിയ സ്കിൻകെയർ ബ്രാൻഡുമായി നയൻതാര –നയൻസ്കിൻ
Mail This Article
×
പുതിയ സ്കിൻകെയർ ബ്രാൻഡ് അവതരിപ്പിച്ച് നടി നയൻതാര. 9സ്കിൻ എന്ന ചർമസംരക്ഷണ ഉൽപന്നത്തിന്റെ വെബ്സൈറ്റ് അവതരണം താരം ഇൻസ്റ്റഗ്രാമിലൂടെയാണ് നിർവഹിച്ചത്. ഔദ്യോഗിക വിൽപന 29ന് ആരംഭിക്കും. ഡെർമറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേർന്ന് നയൻതാര നേരത്തെ ലിപ്ബാം കമ്പനി തുടങ്ങിയിരുന്നു. ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും, അതിശയകരമായ ചർമസംരക്ഷണ അനുഭവത്തിനായി തയാറെടുക്കുകയെന്നും നയൻതാര സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.