ADVERTISEMENT

മുംബൈ∙ വിദേശ നിക്ഷേപകരുടെ കരുത്തിൽ രാജ്യത്തെ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡ് കുറിച്ചു. ഓട്ടമൊബീൽ, ടെക്നോളജി ഓഹരികളിലേക്കാണ് കൂടുതൽ നിക്ഷേപമെത്തിയത്. 11 ദിവസത്തെ തുടർച്ചയായ റാലിയാണ് സെൻസെക്സ് നടത്തുന്നത്. വ്യാപാരത്തിനിടെ ഇന്നലെ 67,927 വരെ എത്തി. 320 പോയിന്റ് ഉയർന്ന് 67,838ൽ വ്യാപാരം അവസാനിപ്പിച്ചു. 89 പോയിന്റ് ഉയർന്ന് നിഫ്റ്റി 20192ലും വ്യാപാരം അവസാനിപ്പിച്ചു. 

20,222 പോയിന്റ് വരെ വ്യാപാരത്തിനിടെ എത്തിയിരുന്നു.

 

94 ഡോളറിലേക്കു കുതിച്ച് ക്രൂഡ് വില

 

അസംസ്കൃത എണ്ണവില 94 ഡോളറായി ഉയർന്നു.10 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ആഴ്ച മാത്രം 3 ശതമാനം വില ഉയർന്നു. സൗദിയും റഷ്യയും ഉൽപാദനം ഡിസംബർ വരെ കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെ വൻകിട നിക്ഷേപകരിൽ നിന്നുള്ള വാങ്ങൽ ഉയർന്നതു വില വർധനയ്ക്കു കാരണമാകുന്നുണ്ട്. യുഎസ് ക്രൂഡിന്റെ വിലയും 90 ഡോളർ കടന്നു മുന്നേറുകയാണ്.

English Summary: Sensex and Nifty hit record highs

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com