ഒരു ലക്ഷം തൊഴിലവസരവുമായി പുതിയ ഐടി നയം തയാർ
സംസ്ഥാനത്ത് ഐടി മേഖലയിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പുതിയ ഐടി നയത്തിന്റെ കരട് പൂർത്തിയായി. കൊല്ലം, കണ്ണൂർ ജില്ലകളിലായി പുതിയ 2 ഐടി പാർക്കുകൾ കൂടി സംസ്ഥാനത്ത് വരും. കൊല്ലത്ത് നിലവിലുള്ള ഐടി ക്യാംപസ് കൂടാതെയാണ് പുതിയ പാർക്ക്. എൻഎച്ച് 66 നോട് ചേർന്ന് പല ഇടങ്ങളിലായി ഐടി ക്യാംപസുകളും സ്ഥാപിക്കും. സർക്കാരിനു മുന്നിൽ കരട് സമർപ്പിച്ചെന്നും ഉടൻതന്നെ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന ഐടി സെക്രട്ടറി രത്തൻ യു.ഖേൽക്കർ പറഞ്ഞു.

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഐടി മേഖലയിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പുതിയ ഐടി നയത്തിന്റെ കരട് പൂർത്തിയായി. കൊല്ലം, കണ്ണൂർ ജില്ലകളിലായി പുതിയ 2 ഐടി പാർക്കുകൾ കൂടി സംസ്ഥാനത്ത് വരും. കൊല്ലത്ത് നിലവിലുള്ള ഐടി ക്യാംപസ് കൂടാതെയാണ് പുതിയ പാർക്ക്. എൻഎച്ച് 66 നോട് ചേർന്ന് പല ഇടങ്ങളിലായി ഐടി ക്യാംപസുകളും സ്ഥാപിക്കും. സർക്കാരിനു മുന്നിൽ കരട് സമർപ്പിച്ചെന്നും ഉടൻതന്നെ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന ഐടി സെക്രട്ടറി രത്തൻ യു.ഖേൽക്കർ പറഞ്ഞു.
ഐടി നയത്തിൽ ഇത്തവണ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ് അടക്കമുള്ള മേഖലകൾക്ക് ഊന്നൽ നൽകിയാകും പുതിയ നയം. 2017ലെ ഐടി നയത്തിൽ ഇവ ഉൾപ്പെടെയുള്ള പുതുതലമുറ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടില്ല. കൂടുതൽ വിദേശ കമ്പനികളെ ആകർഷിക്കാൻ നിലവിലുള്ള ഐടി പാർക്കുകളിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. സംസ്ഥാനത്തെ ഐടി പാർക്കുകളിലെ കമ്പനി മേധാവികളുടെ ഉൾപ്പെടെ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ഡ്രാഫ്റ്റ് തയാറാക്കിയിരിക്കുന്നത്.
2017ലാണ് ഇതിനു മുൻപ് സംസ്ഥാനം ഐടി നയം രൂപീകരിച്ചത്. വിദേശ കമ്പനികളെ ആകർഷിക്കാനുള്ള പദ്ധതികൾ അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സംസ്ഥാനത്തെത്തിയ കമ്പനികൾ ചുരുക്കമാണ്. സോഫ്റ്റ്‌വെയർ–ഐടി കയറ്റുമതിക്കണക്കിൽ കർണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളെക്കാൾ പിന്നിലാണ് കേരളം.
English Summary: New IT policy with one lakh employment opportunity