ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ച്: ടെക്ജെൻഷ്യ വീണ്ടും ഫൈനലിൽ
കേന്ദ്ര സർക്കാരിന്റെ 'ഭാഷിണി' ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ചിൽ ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ 'ടെക്ജൻഷ്യ' കമ്പനി വികസിപ്പിച്ച 'ഭാരത് വിസി ഭാഷിണി ട്രാൻസ്‍ലേഷൻ' ഫൈനൽ റൗണ്ടിൽ. ഇതു രണ്ടാം തവണയാണ് കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ ചാലഞ്ചിൽ ടെക്ജൻഷ്യ ശ്രദ്ധാകേന്ദ്രമാകുന്നത്.

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിന്റെ 'ഭാഷിണി' ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ചിൽ ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ 'ടെക്ജൻഷ്യ' കമ്പനി വികസിപ്പിച്ച 'ഭാരത് വിസി ഭാഷിണി ട്രാൻസ്‍ലേഷൻ' ഫൈനൽ റൗണ്ടിൽ. ഇതു രണ്ടാം തവണയാണ് കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ ചാലഞ്ചിൽ ടെക്ജൻഷ്യ ശ്രദ്ധാകേന്ദ്രമാകുന്നത്.
3 ടീമുകളാണ് അവസാന റൗണ്ടിൽ ഇടംപിടിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് വിജയിയാകുന്ന ടീമിന് ലഭിക്കുക.
ഇന്ത്യയിലെ പല ഭാഷകൾ സംസാരിക്കുന്നവർ ഒരു വിഡിയോ കോൺഫറൻസിൽ ഒന്നിച്ചാൽ എന്തു ചെയ്യും? ഒന്നുകിൽ പരിഭാഷകൻ വേണം, അല്ലെങ്കിൽ എല്ലാവർക്കും പൊതുവായി മനസ്സിലാകുന്ന ഒരു ഭാഷ ഉപയോഗിക്കണം. എന്നാലിതിനു പകരം ഒരാൾ ഹിന്ദിയിൽ സംസാരിക്കുമ്പോൾ മലയാളിക്ക് തത്മസയം മലയാളത്തിലും, കർണാടകയിൽ നിന്നുള്ളയാൾക്ക് കന്നഡയിലും കേൾക്കാൻ കഴിഞ്ഞാലോ? ഇതാണ് ടെക്ജൻഷ്യ വികസിപ്പിച്ച 'ഭാരത് വിസി ഭാഷിണി ട്രാൻസ്‍ലേഷൻ' സംവിധാനം. കേന്ദ്രസർക്കാർ വികസിപ്പിക്കുന്ന ഡിജിറ്റൽ ഭാഷാ സംവിധാനമാണ് ഭാഷിണി. നിലവിൽ 12 ഭാഷകളെ ഇത് പിന്തുണയ്ക്കുന്നുണ്ട്. ഇതുപയോഗിച്ചാണ് ട്രാൻസ്‍ലേഷൻ സംവിധാനം പ്രവർത്തിക്കുന്നത്.
2020ൽ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം നടത്തിയ ഇന്നവേഷൻ ചാലഞ്ചിൽ വി–കൺസോൾ (ഭാരത് വിസി) എന്ന വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ തയാറാക്കി ടെക്ജെൻഷ്യ ഒന്നാം സ്ഥാനം നേടിയിരുന്നു. അന്ന് ഒരു കോടി രൂപയായിരുന്നു സമ്മാനം.
English Summary: Techgentsia is the focus of the Central Government's Innovation Challenge