കണ്ണീരോടെ ബിനുവും കുടുംബവും കേഴുന്നു

വൃക്ക സംബന്ധമായ അസുഖം മൂലം കഴിഞ്ഞ രണ്ടു വർഷമായി യാതനയനുഭവിക്കുകയാണ് റാന്നി പുതുപ്പറമ്പിൽ വീട്ടിൽ ബിനു ചാക്കോ മാത്യു. കൂലി പണിചെയ്്ത് ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം സന്തോഷകരമായി കഴിഞ്ഞു വരവേയാണ് വിധി അസുഖത്തിന്‌റെ രൂപത്തിലെത്തി ഈ കുടുംബത്തിന്റെ താളം തെറ്റിച്ചത്. 

ബിനുവിന്റെ മൂത്തമകൾ ഒന്നാം ക്ലാസിലും ഇളയ മകൾ യുകെജിയിലുമാണ് പഠിക്കുന്നത്. അസുഖം തുടങ്ങിയ ശേഷം  ആഴ്ച്ചയിൽ  മൂന്നു ദിവസം ഡയാലിസിസ് നടത്തി വരുകയാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് ബിനു ഡയാലിസിസ് നടത്തുന്നത്. ബിനുവിന്റെ ഭാര്യയ്ക്കും ശാരീരിക അസ്വാസഥ്ത കാരണം ജോലിയ്ക്ക് പോകുവാനും സാധിക്കുന്നില്ല.

പ്രതിമാസം 20000 രൂപയോളം ബിനുവിന്‌റെ മരുന്നിനും ചികിത്സയ്ക്കും ആവശ്യമുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായംകൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. സുമനസുകൾ കനിഞ്ഞാൽ മാത്രമേ ഈ കുടുംബത്തിന് മുന്നോട്ട് പോകുവാൻ സാധിക്കു. കാരുണ്യത്തിന്‌റെ കരങ്ങൾ തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഇന്ത്യൻ ബാങ്ക് റാന്നി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ- 6242589596

ഐഎഫ്എസ്‌സി കോഡ്-  IDIB000N104

വിലാസം

ബിനു ചാക്കോ മാത്യു

പുതുപ്പറമ്പിൽ വീട്

ചേലക്കാട് പി ഒ

റാന്നി

ഫോൺ- 9961224339