തൊടുപുഴ ∙ അനിൽകുമാറിനു ജീവിതത്തിലേക്കു തിരികെവരണം, അതിനു സുമനസ്സുകളുടെ കനിവ് വേണം. ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന മണക്കാട് ചൂരക്കോട്ട് അനിൽ കുമാറാണ് (52) തുടർ ചികിത്സയ്ക്കു സഹായം തേടുന്നത്. കഴിഞ്ഞ നാലുവർഷമായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലാണ് ചികിത്സ. ആഴ്ചയിൽ 3 ദിവസം ഡയാലിസിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ അനിൽകുമാറിനു ജീവിതത്തിലേക്കു തിരികെവരണം, അതിനു സുമനസ്സുകളുടെ കനിവ് വേണം. ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന മണക്കാട് ചൂരക്കോട്ട് അനിൽ കുമാറാണ് (52) തുടർ ചികിത്സയ്ക്കു സഹായം തേടുന്നത്.

കഴിഞ്ഞ നാലുവർഷമായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലാണ് ചികിത്സ. ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് വേണം. രോഗത്തെത്തുടർന്ന് ഇപ്പോൾ കാഴ്ചശക്തിയും തീരെ കുറഞ്ഞു. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വൃക്ക ദാനം ചെയ്യാൻ ഒരാൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷേ, ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്.

ADVERTISEMENT

സുഹൃത്തുക്കളുടെയും മറ്റു സുമനസ്സുകളുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ മുടങ്ങാതെ നടത്താനായത്. വീടിനോടു ചേർന്നു നടത്തിയിരുന്ന ഹാച്ചറി യൂണിറ്റായിരുന്നു കുടുംബത്തിന്റെ വരുമാനമാർഗം. അനിൽ കുമാർ രോഗബാധിതനായതോടെ ഇതിന്റെ  പ്രവർത്തനം നിലച്ചു. അനിൽകുമാറിന്റെ രോഗാവസ്ഥ മൂലം ഭാര്യ ജിഷയ്ക്കും ജോലിക്കൊന്നും പോകാനാകില്ല. മക്കൾ രണ്ടുപേരും സ്കൂൾ വിദ്യാ‍ർഥികളാണ്.

നിത്യച്ചെലവിനു പോലും വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. അനിൽ കുമാറിന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ ഭാര്യ ജിഷ അനിലിന്റെയും വാർഡ് കൗൺസിലർ ബിന്ദു പത്മകുമാറിന്റെയും പേരിൽ എസ്ബിഐ തൊടുപുഴ ടൗൺ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ അക്കൗണ്ട് നമ്പർ : 41776358559
∙ IFSC: SBIN0070155