ലക്ഷത്തിൽ മൂന്നോ നാലോ പേർക്കു ബാധിക്കുന്ന രോഗം: എസ് എൽ ഇ രോഗം ബാധിച്ച 10 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു
കോട്ടയം∙ കാഞ്ഞിരപ്പളളി – പാറത്തോട്ടിൽ എസ് എൽ ഇ രോഗം ബാധിച്ച് 10 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചിറ ഭാഗത്ത് താമസിക്കുന്ന കൊട്ടാരത്തിൽ ധന്യാ – മഹേഷ് ദമ്പതികളുടെ മകൾ നാലാം ക്ലാസ് വിദ്യാർഥിനിയായ ധനലക്ഷ്മിയ്ക്കാണ് പെട്ടെന്നുണ്ടായ അപൂർവ രോഗം SLE

കോട്ടയം∙ കാഞ്ഞിരപ്പളളി – പാറത്തോട്ടിൽ എസ് എൽ ഇ രോഗം ബാധിച്ച് 10 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചിറ ഭാഗത്ത് താമസിക്കുന്ന കൊട്ടാരത്തിൽ ധന്യാ – മഹേഷ് ദമ്പതികളുടെ മകൾ നാലാം ക്ലാസ് വിദ്യാർഥിനിയായ ധനലക്ഷ്മിയ്ക്കാണ് പെട്ടെന്നുണ്ടായ അപൂർവ രോഗം SLE (Systemic Lupus Erythematosus) ബാധിച്ച് എറണാകുളം അമൃത മെഡിക്കൽ സയൻസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ലക്ഷത്തിൽ മൂന്നോ നാലോ പേർക്കുമാത്രം ബാധിക്കുന്ന ഈ രോഗത്തിന്റെ ചികിത്സയ്ക്കും തുടർ ചികിത്സയ്ക്കുമായി 20 ലക്ഷത്തിലധികം രൂപാ അടിയന്തിരമായി ആവശ്യമാണ്. പാറത്തോട്ടിലും പരിസര പ്രദേശങ്ങളിലും അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന മഹേഷിന് ഭീമമായ ചികിത്സാ ചിലവ് താങ്ങാനാവില്ല.
ചികിത്സയ്ക്ക് ധനസഹായം സ്വരൂപിക്കുവാൻ നാട്ടുകാരുടെയും , ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ആന്റോ ആന്റണി എംപി, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ എന്നിവർ രക്ഷാധികാരികളായും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് കട്ടയ്ക്കൽ ചെയർമാനും ഗ്രാമപഞ്ചായത്തംഗം കെ.കെ ശശികുമാർ കൺവീനറുമായി ജനകീയ കമ്മറ്റി രൂപീകരിച്ചു. കമ്മറ്റി തീരുമാനപ്രകാരം ആദ്യ ടേമിൽ ഏഴു വാർഡുകളിലായി ജൂൺ 18 ന് ഞായറാഴ്ച 9 മണി മുതൽ 1 മണി വരെ ധനസമാഹരണയജ്ഞം നടത്തുന്നതാണ്.
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പാറത്തോട് ശാഖയിലെ നമ്പർ – 22 71 01 00 00 10 900,
IFSC-IOBA0002271 അക്കൗണ്ടിലാണ് സഹായമെത്തിക്കേണ്ടത്.