അപ്രതീക്ഷിതമായി ഗുരുതര കരൾരോഗം, കരുണ തേടി കലാകാരൻ
കോഴിക്കോട്∙ വരയുടെ ലോകത്ത് സന്തോഷിന് സമ്പാദ്യങ്ങളില്ല. അപ്രതീക്ഷിതമായി ഗുരുതര കരൾരോഗം കടന്നുവന്നതോടെ ആ കലാകാരൻ കരുണ തേടുകയാണ്. 35 ലക്ഷം രൂപയുണ്ടെങ്കിലേ കലാജീവിതത്തിലേക്ക് തിരികെവരാൻ കഴിയൂ. അതിനായി ചരിത്രകാരൻ ഡോ.എംജിഎസ്സിന്റെ മേൽനോട്ടത്തിൽ സുഹൃത്തുക്കളും നാട്ടുകാരും കൈകോർക്കുകയാണ്. മലാപ്പറമ്പ്

കോഴിക്കോട്∙ വരയുടെ ലോകത്ത് സന്തോഷിന് സമ്പാദ്യങ്ങളില്ല. അപ്രതീക്ഷിതമായി ഗുരുതര കരൾരോഗം കടന്നുവന്നതോടെ ആ കലാകാരൻ കരുണ തേടുകയാണ്. 35 ലക്ഷം രൂപയുണ്ടെങ്കിലേ കലാജീവിതത്തിലേക്ക് തിരികെവരാൻ കഴിയൂ. അതിനായി ചരിത്രകാരൻ ഡോ.എംജിഎസ്സിന്റെ മേൽനോട്ടത്തിൽ സുഹൃത്തുക്കളും നാട്ടുകാരും കൈകോർക്കുകയാണ്. മലാപ്പറമ്പ് സ്വദേശി പറയംപുനത്തിൽ സന്തോഷ്കുമാറാണ് (ഗാലക്സി) കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത്.
മലാപ്പറമ്പ് കണ്ണാടിക്കൽ റോഡിൽ വാടകവീട്ടിലാണ് സന്തോഷും ഭാര്യയും മക്കളും താമസിക്കുന്നത്. സന്തോഷിനു കരൾ നൽകാൻ മകൻ ഒരുക്കമാണ്. പക്ഷേ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 35 ലക്ഷം രൂപ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഭാര്യ നേരത്തെ ചെറിയചെറിയ ജോലികൾ ചെയ്തിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ഇതും വഴിമുട്ടി നിൽക്കുകയാണ്.
ഇതിനിടെ രോഗം ഗുരുതരമായതോടെ സന്തോഷിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സന്തോഷിന്റെ ചികിത്സയ്ക്കായി ധനസഹായം കണ്ടെത്താൻ ഡോ.എംജിഎസ് നാരായണന്റെ മാർഗനിർദേശത്തോടെയാണ് പ്രദേശവാസികളും നാട്ടുകാരും ശ്രമം തുടങ്ങിയത്.
മാസ് വായനശാലയുടെ നേതൃത്വത്തിൽ ഒരു ചികിത്സാ സഹായ കമ്മിറ്റി തുടങ്ങി. കൗൺസിലർ കെ.സി.ശോഭിത,
എം.സി.സന്തോഷ്കുമാർ എന്നിവർ ഭാരവാഹികളായുള്ള കമ്മിറ്റി കഴിയുന്നത്ര വേഗത്തിൽ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിനായി ഇന്ത്യൻഓവർസീസ് ബാങ്ക് മലാപ്പറമ്പ് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ Indian Overseas Bank, Malaparamba branch
∙ A/C No: 249001000003539
∙ IFSC Code: IOBA0002490
∙ ഫോൺ: 8593893577