മജ്ജമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് തുടർ ചികിത്സയ്ക്കായി 15 ലക്ഷം രൂപ കൂടി വേണം
ചങ്ങനാശേരി ∙ മജ്ജമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചങ്ങനാശേരി ചീരംചിറ വാഴക്കുളം വി.എം.അരുൺ കുമാർ (36) മുന്നോട്ടുള്ള ജീവിതത്തിനും ചികിത്സയ്ക്കുമായി സുമനസ്സുകളുടെ സഹായം തേടുന്നു. മൂന്ന് പെൺകുട്ടികളും ഭാര്യയും പ്രായമായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അരുൺ. കഴിഞ്ഞ ഒരു വർഷമായി

ചങ്ങനാശേരി ∙ മജ്ജമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചങ്ങനാശേരി ചീരംചിറ വാഴക്കുളം വി.എം.അരുൺ കുമാർ (36) മുന്നോട്ടുള്ള ജീവിതത്തിനും ചികിത്സയ്ക്കുമായി സുമനസ്സുകളുടെ സഹായം തേടുന്നു. മൂന്ന് പെൺകുട്ടികളും ഭാര്യയും പ്രായമായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അരുൺ. കഴിഞ്ഞ ഒരു വർഷമായി എറണാകുളം അമൃത ആശുപത്രിയിലെ ഡോ. നീരജ് സിദ്ധാർഥന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. ശസ്ത്രക്രിയ, മരുന്ന്, ചികിത്സ എന്നിവയ്ക്കായി 60 ലക്ഷത്തോളം രൂപയാണ് ഇതുവരെ ചെലായിരിക്കുന്നത്. വാഴപ്പള്ളി പഞ്ചായത്ത് സമാഹരിച്ചു നൽകിയ 45 ലക്ഷം രൂപയും പുരയിടം പണയം വച്ചെടുത്ത തുക, പലരുടെയും സഹായം എന്നിവ കൊണ്ടാണ് ഇതുവരെ മുന്നോട്ടു പോയത്. തുടർ ചികിത്സയ്ക്കായി 15 ലക്ഷം രൂപ കൂടി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അണുബാധയെത്തുടർന്ന് നിലവിൽ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിന് മറ്റ് വരുമാന മാർഗങ്ങളില്ലാത്തതിനാൽ മുന്നോട്ടുള്ള ജീവിതത്തിന് കാരുണ്യനിധികളുടെ സഹായം തേടുന്നു.
ചികിത്സ സഹായത്തിനായി പഞ്ചാബ് നാഷനൽ ബാങ്ക് ചങ്ങനാശേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ 3954000103035638
ഐഎഫ്എസ്‌സി PUNB0395400
ഫോൺ: 9961241784
ഗൂഗിൾ പേ: 9961241784.