പിന്നിൽനിന്ന് വന്നിടിച്ച ലോറി തകർത്തത് രാഖിയുടെ ജീവിതം; ജീവിക്കാൻ സഹായം വേണം
Mail This Article
കോട്ടയം ∙ ഒരു അപകടം കാരണം കണ്ണീർക്കയത്തിൽ ഒരു കുടുംബം. മുണ്ടക്കയം നെന്മേനിയിലെ മേരി ജോസഫിന്റെ മകളായ രാഖി ജോസഫിന്റെ (27) ജിവിതമാണ് ഒരു ലോറി അപകടത്തത്തുടർന്ന് തകിടം മറിഞ്ഞത്. 9 വർഷം മുൻപുണ്ടായ അപകടത്തിന്റെ വ്യാപ്തിയിൽ നിന്നും ഇന്നും ഈ കുടുംബം കരകയറിയിട്ടില്ല. പകരം, ഉണ്ടായിരുന്ന വീടു കൂടി നഷ്ടപ്പെട്ടു.
17–ാം വയസ്സിൽ 2015ൽ ആലപ്പുഴ കലവൂരിൽ വച്ചാണ് രാഖിക്ക് അപകടമുണ്ടാകുന്നത്. കൂട്ടുകാരിയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പിറകെനിന്നും പാഞ്ഞെത്തിയ ലോറി വന്നിടിക്കുകയായിരുന്നു. ലൈസൻസും ഇൻഷുറൻസും ഇല്ലാത്ത ലോറിയായതിരുന്നതിനാൽ നഷ്ടപരിഹാരമൊന്നും കിട്ടിയില്ല. ഇന്നും കേസ് നടക്കുകയാണ്.
അപകടത്തിൽ രാഖിയുടെ താടിയെല്ല് മൂന്നായി ഒടിഞ്ഞു വിട്ടുപോവുകയും, തലച്ചോറിൽ രക്തം കെട്ടുകയും, വലത് കണ്ണ് പൂർണമായി തകരുകയും ചെയ്തിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ.8 മാസം ആശുപത്രിയിൽ കിടന്നു. അതിനുശേഷം മൂന്നര വർഷം വീട്ടിൽ കിടന്നകിടപ്പിലായിരുന്നു.
എഴുന്നേൽക്കില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയെങ്കിലും അത്ഭുതമെന്നപോലെ നടക്കാൻ കഴിഞ്ഞു. ഇപ്പോൾ പരസഹായത്തോടെ നടക്കാം. എങ്കിലും തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ ആരെങ്കിലും എപ്പോഴും കൂടെ വേണം. കൂടാതെ, വലത് കണ്ണിന് കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. താടിയെല്ലിന് ഇതുവരെയും മൂന്ന് ശസ്ത്രക്രിയകൾ ചെയ്തു സ്ക്രൂ ഇട്ടിരിക്കുന്നു. ചികിത്സ ചെലവിന് പണം തികയാതെ വന്നപ്പോൾ ഏന്തയാറിലുള്ള 4 സെന്റ് വീട് വിൽക്കേണ്ടതായി വന്നു. ഇപ്പോൾ വാടകവീട്ടിലാണ് താമസം. 16–ാം വയസ്സിൽ സ്നേഹിച്ച് വിവാഹം കഴിച്ചതിനാൽ രാഖിക്ക് 10 വയസ്സുള്ള ഒരു മകളുണ്ട്. രാഖി തളർന്നുപോയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയിരുന്നു. കുട്ടിയെ ഇപ്പോൾ മേരിയാണ് വളർത്തുന്നത്.
വളഞ്ഞങ്ങാനത്തിനടുത്ത് ചെറുകടികൾ വിൽക്കുന്ന ജോലിയാണ് മേരിയുടെ ഭർത്താവ് നിബുനിന്റേത്. ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ് കുടുംബം പുലരുന്നത്.ഇപ്പോൾ പണമില്ലാത്തതു കാരണം രണ്ടു മാസമായി രാഖിയെ ആശുപത്രിയിൽ കൊണ്ടുപോയിട്ട്. ദിവസവും 67 രൂപയുടെ മരുന്നുവേണം. സുമനസ്സുകളിൽനിന്നും ഈ കുടുംബം കാരുണ്യം തേടുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ Account Number: 67221354962
∙ IFSC: SBIN0070133
∙ Gpay: 9778157135