സ്ട്രോക്ക് വന്ന് തളർന്ന ഈ അമ്മയ്ക്ക് വേണം ഒരു കൈത്താങ്ങ്
കോട്ടയം∙ സ്ട്രോക്ക് വന്ന് തളർന്ന് അമ്മ. കാൻസർ ബാധിച്ച് സഹോദരീ ഭർത്താവ്. അകാലത്തിൽ പൊലിഞ്ഞ് സഹോദരൻ. വീട്ടുജോലി ചെയ്തു കുടുംബം പുലർത്തുന്ന ബിന്ദുവിന് താങ്ങാനാവുന്നില്ല ഈ ഭാരം. സ്ട്രോക്ക് വന്ന് വലതുകൈ തളർന്ന് ദുരിതത്തിൽ കഴിയുന്നതിനിടെയാണ് കടുത്തുരുത്തി തെക്കേപന്തലാട്ട് പെണ്ണമ്മയ്ക്ക് (75) ഏക മകൻ നഷ്ടപ്പെട്ടത്.

കോട്ടയം∙ സ്ട്രോക്ക് വന്ന് തളർന്ന് അമ്മ. കാൻസർ ബാധിച്ച് സഹോദരീ ഭർത്താവ്. അകാലത്തിൽ പൊലിഞ്ഞ് സഹോദരൻ. വീട്ടുജോലി ചെയ്തു കുടുംബം പുലർത്തുന്ന ബിന്ദുവിന് താങ്ങാനാവുന്നില്ല ഈ ഭാരം. സ്ട്രോക്ക് വന്ന് വലതുകൈ തളർന്ന് ദുരിതത്തിൽ കഴിയുന്നതിനിടെയാണ് കടുത്തുരുത്തി തെക്കേപന്തലാട്ട് പെണ്ണമ്മയ്ക്ക് (75) ഏക മകൻ നഷ്ടപ്പെട്ടത്. മകളുടെ ഭർത്താവിന് കാൻസർ ആണെന്നുകൂടി അറിഞ്ഞതോടെ ആകെ തകർന്നിരിക്കുകയാണ് കുടുംബം.
രണ്ടു വർഷം മുൻപാണ് പെണ്ണമ്മയ്ക്ക് സ്ട്രോക്ക് വന്ന് പാതി തളരുകയും ഓർമശക്തി നശിക്കുകയും ചെയ്തത്. ഓർമ നഷ്ടപ്പെട്ട് ഇടയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങിപ്പോകും. എപ്പോഴും കൂട്ടിന് ആരെങ്കിലും വേണമെന്ന അവസ്ഥ. ടാപ്പിങ് തൊഴിലാളിയായിരുന്ന മകൻ ബിജു (47) ആയിരുന്നു അമ്മയ്ക്കു തുണ. പ്രമേഹബാധിതനായ ബിജുവിന്റെ കാലിൽ ഉണ്ടായ മുറിവ് പഴുത്ത് ഒടുവിൽ മുട്ടിനു മുകളിൽ മുറിച്ചു മാറ്റേണ്ടിവന്നു. 20 ദിവസത്തിനകം ബിജു മരണത്തിനു കീഴടങ്ങി. അപ്രതീക്ഷിതമായി മകൻ മരിച്ചതോടെ അമ്മ ആകെത്തകർന്നു.
മകൻ നഷ്ടപ്പെട്ടതോടെ അമ്മയുടെ സംരക്ഷണം പെൺമക്കളായ ബിന്ദുവും ബിജിയും ചേർന്നു ചെയ്തിരുന്നു. ഇതിനിടെയാണ് ബിജിയുടെ ഭർത്താവ് ആലപ്പുഴ പഴവീട് കൊച്ചുപാലപ്പറമ്പ് വീട്ടിൽ കെ.എം. മഹേഷ്കുമാർ (42) വായിൽ കാൻസർ ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ അഡ്മിറ്റായത്. 30 റേഡിയേഷനും 30 കീമോയും ചെയ്യണമെന്നാണു ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. മത്സ്യക്കച്ചവടക്കാരനായ മഹേഷ് കുമാറിന് ചികിത്സയുടെ ഭാരം താങ്ങാനാകുന്നില്ല. മാതാപിതാക്കളും മൂന്നിലും അഞ്ചിലും പഠിക്കുന്ന കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന് മഹേഷ് ആയിരുന്നു താങ്ങായിരുന്നത്.
ഇതോടെ ഈ രണ്ടു കുടുംബങ്ങളെയും സംരക്ഷിക്കേണ്ട ചുമതല പെണ്ണമ്മയുടെ മൂത്ത മകൾ ബിന്ദുവിനായി. ബിന്ദു കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നതും ചികിത്സയ്ക്കു പണമുണ്ടാക്കുന്നതും. നഴ്സിങ്ങിനു പഠിക്കുന്ന സ്വന്തം മകളുടെയും മകന്റെയും കാര്യങ്ങളും ബിന്ദുവിന്റെ ചുമലിലാണ്. ബിന്ദു അജയകുമാറിന്റെ പേരിൽ നാട്ടുകാർ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 43532200071344
ഐഎഫ്എസ്‌സി: CNRB0004671
ഗൂഗിൾ പേ: 8281051225