ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു
തൊടുപുഴ∙ ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. തൊടുപുഴ വെങ്ങല്ലൂർ കാവുംകുന്നേൽ ആർ.ബിജിമോളാണ് (43) വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. പ്രമേഹ ബാധിതയായ ബിജിമോൾ കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് 4 വർഷമായി ചികിത്സയിലാണ്. മൂന്നരമാസമായി ആഴ്ചയിൽ 2 തവണ ഡയാലിസിസിന് വിധേയയായി വരുന്നു. മുതലക്കോടത്തെ

തൊടുപുഴ∙ ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. തൊടുപുഴ വെങ്ങല്ലൂർ കാവുംകുന്നേൽ ആർ.ബിജിമോളാണ് (43) വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. പ്രമേഹ ബാധിതയായ ബിജിമോൾ കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് 4 വർഷമായി ചികിത്സയിലാണ്. മൂന്നരമാസമായി ആഴ്ചയിൽ 2 തവണ ഡയാലിസിസിന് വിധേയയായി വരുന്നു. മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. കഴിയുന്നതും വേഗം വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് പ്രതിവിധി. ഇതിനുമാത്രം ലക്ഷങ്ങൾ ചെലവ് വരും.
അങ്കണവാടി ഹെൽപറായ ബിജിമോൾക്ക് ആരോഗ്യസ്ഥിതി മോശമായതോടെ ഇപ്പോൾ ജോലിക്കു പോകാനാകുന്നില്ല. ഹൃദ്രോഗിയായ ഭർത്താവ് കെ.എസ്.രതീഷ്കുമാറിനും (45) ജോലിയൊന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ മകൻ ശ്രീജിത്തിന്റെ (24) വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. നിത്യച്ചെലവുകൾക്കു പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ബിജിമോളുടെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം.
നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനായത്. തുടർന്നും സുമനസ്സുകളുടെ സഹായം മാത്രമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ. ആർ.ബിജിമോളുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ ടൗൺ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 67263784191
ഐഎഫ്എസ്‌സി: SBIN0070155
ഗൂഗിൾ പേ: 9744615661