അജിമോനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സുമനസ്സുകൾ കനിയണം
തൊടുപുഴ ∙ അപ്രതീക്ഷിതമായി ജീവിതത്തിലേക്കു കടന്നുവന്ന രോഗത്തിന്റെ ദുരിതത്തിലാണ് അജിമോൻ. ജോലിയൊന്നും ചെയ്യാനാവില്ല, ഉടൻ നടത്തേണ്ട ശസ്ത്രക്രിയയ്ക്കും മാർഗമില്ല. അജിമോനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ കനിവ് തേടുകയാണ് കുടുംബം. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് കഴിഞ്ഞ 6 മാസമായി

തൊടുപുഴ ∙ അപ്രതീക്ഷിതമായി ജീവിതത്തിലേക്കു കടന്നുവന്ന രോഗത്തിന്റെ ദുരിതത്തിലാണ് അജിമോൻ. ജോലിയൊന്നും ചെയ്യാനാവില്ല, ഉടൻ നടത്തേണ്ട ശസ്ത്രക്രിയയ്ക്കും മാർഗമില്ല. അജിമോനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ കനിവ് തേടുകയാണ് കുടുംബം. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് കഴിഞ്ഞ 6 മാസമായി ചികിത്സയിലാണ് തൊടുപുഴ മഠത്തിക്കണ്ടം പള്ളിപ്പാട്ട് പി.കെ.അജിമോൻ(43).
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലാണ് ചികിത്സ. ഇതുവരെ രണ്ടുലക്ഷത്തോളം രൂപ ചെലവായി. മരുന്നുകൊണ്ട് ഫലം കാണാത്തതിനാൽ ഡിബിഎസ്(ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ) സർജറി നിർദേശിച്ചിരിക്കുകയാണ്. ഇതിന് 18 ലക്ഷം രൂപ ചെലവുവരും. ഓഗസ്റ്റ് ആദ്യവാരം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന അജിമോന്റെ കുടുംബത്തിന് ഇത്രയും വലിയ തുക താങ്ങാവുന്നതിനും അപ്പുറമാണ്.
തൊടുപുഴയിലെ ഫ്ലെക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അജിമോന് രോഗബാധിതനായതോടെ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ ജോലിയൊന്നും ചെയ്യാനാകാത്ത സാഹചര്യമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഇദ്ദേഹത്തിനുണ്ട്. അജിമോന്റെ ഭാര്യ ശരണ്യയുടെ ചെറിയ വരുമാനം കൊണ്ടാണ് വീട്ടുചെലവും ചികിത്സയുമെല്ലാം മുന്നോട്ടുപോകുന്നത്. പലരിൽ നിന്നായി വലിയ തുക കടം വാങ്ങേണ്ടതായും വന്നിട്ടുണ്ട്. സുമനസ്സുകളുടെ സഹായം മാത്രമാണ് ഇനി കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ. ശരണ്യ ചന്ദ്രന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുതലക്കോടം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0170053000033970, ഐഎഫ്എസ്‌സി: SIBL0000170. ഫോൺ: 9778793013.