അപൂർവ രോഗം ബാധിച്ച ചന്ദ്രൻ കനിവു തേടുന്നു
കൊച്ചി ∙ അപൂർവ ജനിതക രോഗത്തിനുള്ള ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുകയാണ് ചേരാനല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന കെ.എൽ. ചന്ദ്രൻ (43). മസ്കുലർ ഡിസ്ട്രോഫിയുടെ ഭാഗമായ ലേറ്റ് ഓൺസെറ്റ് പോംപി ഡിസീസ് (എൽഒപിഡി) എന്ന രോഗമാണു ചന്ദ്രനെ ബാധിച്ചത്. ശരീരത്തിലെ എല്ലാത്തരം പേശികളും ക്ഷയിക്കുന്നതാണ് രോഗലക്ഷണം.

കൊച്ചി ∙ അപൂർവ ജനിതക രോഗത്തിനുള്ള ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുകയാണ് ചേരാനല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന കെ.എൽ. ചന്ദ്രൻ (43). മസ്കുലർ ഡിസ്ട്രോഫിയുടെ ഭാഗമായ ലേറ്റ് ഓൺസെറ്റ് പോംപി ഡിസീസ് (എൽഒപിഡി) എന്ന രോഗമാണു ചന്ദ്രനെ ബാധിച്ചത്. ശരീരത്തിലെ എല്ലാത്തരം പേശികളും ക്ഷയിക്കുന്നതാണ് രോഗലക്ഷണം. നിവർന്നു കിടക്കാൻ പോലും കഴിയില്ല ഇപ്പോൾ ചന്ദ്രന്. ചേരാനല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിനു സമീപമുള്ള വാടകവീട്ടിലാണു ചന്ദ്രന്റെയും കുടുംബത്തിന്റെയും താമസം. 3 വർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. അന്നു മുതൽ ജോലിക്ക് പോകാൻ പോലും സാധിച്ചിട്ടില്ല.
കിടപ്പിലായ ഇദ്ദേഹത്തിന് ശ്വസിക്കാൻ ബൈപാപ് മെഷീന്റെ സഹായം കൂടിയേ തീരൂ. ജീവൻ നിലനിർത്താനുള്ള ഏകവഴി എൻസൈം റീപ്ലേസ്മെന്റ് തെറപ്പിയാണ് എന്നു ഡോക്ടർമാർ വിധിയെഴുതി. അത് 2 തവണ ചെയ്യാൻ 20 ലക്ഷം രൂപയാണ് വേണ്ടത്. മക്കളായ അഞ്ചാം ക്ലാസുകാരൻ അഭിഷേക്, നാലാം ക്ലാസുകാരൻ അർജുൻ എന്നിവരുടെ പഠന കാര്യങ്ങളും അവതാളത്തിലാണ്. എസ്ബിഐ ആലുവ ശാഖയിൽ കെ.എൽ. ചന്ദ്രൻ എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 35550515128. IFSC - SBIN0007016. ഗൂഗിൾപേ നമ്പർ- 94974 44508.