താങ്ങാകണം; അറിവു പകർന്ന ഈ കരങ്ങൾക്ക്
കോട്ടയം∙ ആയിരക്കണക്കിനു വിദ്യാർഥികൾക്ക് അറിവു പകർന്ന അധ്യാപിക കാൻസറിന്റെ പിടിയിൽപെട്ട് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. മക്കളുടെ വിദ്യാഭ്യാസച്ചെലവും ചികിത്സച്ചെലവും താങ്ങാൻ കഴിയാതെ വന്നതോടെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ അധ്യാപിക. 18 വർഷം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ജി.

കോട്ടയം∙ ആയിരക്കണക്കിനു വിദ്യാർഥികൾക്ക് അറിവു പകർന്ന അധ്യാപിക കാൻസറിന്റെ പിടിയിൽപെട്ട് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. മക്കളുടെ വിദ്യാഭ്യാസച്ചെലവും ചികിത്സച്ചെലവും താങ്ങാൻ കഴിയാതെ വന്നതോടെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ അധ്യാപിക.
18 വർഷം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ജി. സുജയാണ് രോഗവും കുട്ടികളുടെ പഠനച്ചെലവും ഓർത്തു വേദന തിന്നുന്നത്.
2021ൽ പഠിപ്പിക്കുന്നതിനിടെയാണ് സുജ ക്ലാസിൽ തളർന്നു വീണത്. പരിശോധനയിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തി. കാരിത്താസ് ആശുപത്രിയിൽ ഉടൻ തന്നെ സർജറി നടത്തി. 6 കീമോയും 31 റേഡിയേഷനുമാണ് അന്നു നടത്തിയത്. പിന്നീടുള്ള 3 വർഷം സ്കാനിങ്ങും മരുന്നും തുടർ പരിശോധനകളുമായി ചികിത്സയുടെ നാളുകൾ. 10 ലക്ഷം രൂപയാണ് ചെലവായത്. വിദ്യാർഥികളും സ്കൂൾ അധികൃതരുമാണ് അന്നു താങ്ങായത്. റുമറ്റോയ്ഡ് ആർത്രൈറ്റിസ് കൂടി ബാധിച്ചതോടെ ആരോഗ്യപ്രശ്നങ്ങളേറി. ഭക്ഷണം കഴിക്കാൻ വയ്യാതായി. വയർ വീർത്തു വരും. പുറത്തും വയറ്റിലും അസഹനീയമായ വേദനയാണു പിന്നെ. കാൻസർ മരുന്നുകൾ ശരീരത്തിലുണ്ടാക്കിയ പ്രശ്നങ്ങൾ വേറെ.
അസുഖം കലശലായതോടെ സ്കൂളിൽ പോകാൻ വയ്യാതായി. 2 കുട്ടികളുടെ പഠനച്ചെലവാണ് ഇപ്പോൾ സുജ ടീച്ചറിന്റെ മുൻപിലെ ഏറ്റവും വലിയ വെല്ലുവിളി. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽനിന്നാണ് മകൻ പൊളിറ്റിക്കൽ സയൻസിൽ എംഎ ബിരുദം നേടിയത്. യുജിസി നെറ്റും നേടി. എങ്കിലും മകന്റെ ഏറ്റവും വലിയ സ്വപ്നം സിവിൽ സർവീസാണ്. ജോലിക്കു പോകണം, അമ്മയ്ക്കു താങ്ങാകണം എന്നൊക്കെ ബന്ധുക്കൾ പറയുമ്പോഴും സിവിൽ സർവീസ് എന്ന സ്വപ്നം ഉപേക്ഷിക്കാൻ കഴിയുന്നില്ല. ദേശീയ തലത്തിൽ ക്വിസ് മത്സരവേദികളിൽ തിളങ്ങിയ മകന്റെ സ്വപ്നങ്ങൾക്കു വിലങ്ങുതടിയായി നിൽക്കേണ്ടി വരുന്നല്ലോ എന്ന സങ്കടം ബാക്കി.
മകൾക്ക് കൊല്ലത്തെ എൻജിനീയറിങ് കോളജിൽ മെറിറ്റിൽ ഈ വർഷം ബിടെക് പ്രവേശനം ലഭിച്ചു. ക്ലാസുകൾ ആരംഭിച്ചെങ്കിലും ഹോസ്റ്റൽ ഫീസ് ഉൾപ്പെടെയുള്ള ചെലവ് ഈ അമ്മയ്ക്ക് താങ്ങാനാകുന്നില്ല.
മക്കളുടെ പഠനച്ചെലവിനും ചികിത്സച്ചെലവിനുമായി അധ്യാപകരും വിദ്യാർഥികളും ചേർന്ന് കാഞ്ഞിരപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ: 5556053000026346
ഐഎഫ്എസ്‌സി: SIBL0000240
ഗൂഗിൾ പേ– 9497482152