അഭിഷേകിന് വേണം കൈത്താങ്ങ്; ചികിത്സാ സഹായം തേടി പതിനൊന്നു വയസ്സുകാരൻ
നെയ്യാറ്റിൻകര ∙ പതിനൊന്നു വയസ്സുള്ള മകന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തുക സ്വരൂപിക്കാൻ കഴിയാതെ നിർധന കുടുംബം. ഗുരുതര വൃക്കരോഗത്തോട് മല്ലിടുകയാണ് തിരുപുറം മാങ്കൂട്ടം ആറുമ്ലാവ് വടക്കേ വീട്ടിൽ മോഹനന്റെയും ശോഭയുടെയും മകൻ അഭിഷേക്(11). വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി സുമനസ്സുകളുടെ സഹായം

നെയ്യാറ്റിൻകര ∙ പതിനൊന്നു വയസ്സുള്ള മകന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തുക സ്വരൂപിക്കാൻ കഴിയാതെ നിർധന കുടുംബം. ഗുരുതര വൃക്കരോഗത്തോട് മല്ലിടുകയാണ് തിരുപുറം മാങ്കൂട്ടം ആറുമ്ലാവ് വടക്കേ വീട്ടിൽ മോഹനന്റെയും ശോഭയുടെയും മകൻ അഭിഷേക്(11). വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. ഒന്നര വയസ്സായപ്പോഴാണ് അഭിഷേകിന് രോഗം ബാധിച്ചത്. 2 വൃക്കകളും തകരാറിലായി. ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്താണ് ജീവൻ പിടിച്ചു നിർത്തുന്നത്. ഇനി വൃക്ക മാറ്റി വയ്ക്കൽ അല്ലാതെ മറ്റു വഴികളില്ലെന്ന് ഡോക്ടർമാർ പറയുന്നു.
പ്രമേഹ രോഗികളായ രക്ഷിതാക്കൾക്ക് വൃക്ക നൽകാനും കഴിയുന്നില്ല. അതിനാൽ വൃക്ക ദാതാവിനെയും കണ്ടെത്തണം. ബി പോസിറ്റീവ് ആണ് അഭിഷേകിന്റെ രക്തഗ്രൂപ്പ്. മകന്റെ മരുന്നിനും ചികിത്സയ്ക്കും പോലും പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന ഈ കുടുംബത്തിന് വൃക്ക മാറ്റിവയ്ക്കൽ ചെലവുകൾ താങ്ങാൻ കഴിയുന്നതിനും അപ്പുറത്താണ്. വേദനകളിലൂടെ കടന്നു പോകുമ്പോഴും അമ്മയുടെയും അച്ഛന്റെയും കണ്ണ് നിറയരുതെന്നാണ് അഭിഷേകിന്റെ ഏക ആഗ്രഹം. എസ്ബിഐ കാഞ്ഞിരംകുളം ശാഖയിൽ മോഹനന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. തിരുപുറം മാങ്കൂട്ടം വാർഡ് അംഗം ശുഭ കൺവീനറായി ചികിത്സാ സഹായനിധി രൂപീകരിച്ചു. അച്ഛൻ മോഹനന്റെ പേരിലാണ് ഗൂഗിൾ പേ നമ്പർ.
സാമ്പത്തിക സഹായത്തിന്:
മോഹനന്‍, എസ്ബിഐ, കാഞ്ഞിരംകുളം ശാഖ
അക്കൗണ്ട് നമ്പർ: 32963644364
ഐഎഫ്എസ്‌സി: SBIN0010704
ഫോൺ നമ്പർ: 9496994647
ഗൂഗിൾപേ: 9496994647