വേദന തിന്ന് കണ്ണൻ; അപൂര്‍വ അസ്ഥിരോഗം ബാധിച്ച അഞ്ചാം ക്ലാസുകാരൻ സഹായം തേടുന്നു

ഫിസിയോതെറപ്പി ചെയ്യുമ്പോൾ വേദനകൊണ്ടു കരയുന്ന കണ്ണൻ

കൊച്ചി∙ അപൂര്‍വ അസ്ഥിരോഗം ബാധിച്ച അഞ്ചാം ക്ലാസുകാരനും കുടുംബവും ചികില്‍സയ്ക്കായി സഹായം തേടുന്നു. ഇടക്കൊച്ചി സ്വദേശിയായ അതുലും കുടുംബവുമാണു ജീവിതത്തിലേക്കു തിരിച്ചുവരാന്‍ നല്ല മനുഷ്യരുടെ കരുണ തേടുന്നത്.

അതുല്‍, വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണന്‍. ആരുടെയെങ്കിലും സഹായമില്ലാതെ കിടക്കയില്‍നിന്നു ചലിക്കാനാവില്ല കണ്ണന്. അഞ്ചാം വയസില്‍ ബാധിച്ച മസ്കുലര്‍ ഡിസ്ട്രോഫി ഡിസോര്‍ഡര്‍ എന്ന അപൂര്‍വ അസ്ഥി രോഗമാണു കണ്ണന്‍റെ കാലുകളുടെ ചലനശേഷി ഇല്ലാതാക്കിയത്. തിരുനെല്‍വേലിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക ഉപകരണത്തിന്‍റെ സഹായത്തോടെ ഫിസിയോ െതറാപ്പി ചികില്‍സ നടത്തിയാണു കണ്ണന്‍റെ കാലുകളുടെ ചലനശേഷി വീണ്ടെടുക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കുന്നത്.

പക്ഷേ, ഈ ചികില്‍സയുടെ പേരില്‍ കണ്ണനുഭവിക്കുന്ന വേദന കണ്ടുനില്‍ക്കുന്നവരുടെയ പോലും കണ്ണു നിറയ്ക്കും. തിരുനെല്‍വേലിയിലെ ആശുപത്രിയിലെത്തിച്ചു കണ്ണനെ ചികില്‍സിച്ചാല്‍ രോഗം മാറുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷേ അതിനുളള പണം കണ്ടെത്താന്‍ കണ്ണന്‍റെ കൂലിപ്പണിക്കാരനായ അച്ഛനോ മറ്റു ബന്ധുക്കള്‍ക്കോ പാങ്ങില്ല. ചികില്‍സയ്ക്കായി നാട്ടുകാര്‍ കുറച്ചു പണം സ്വരുക്കൂട്ടിയെങ്കിലും ഇതു മതിയാവില്ല. കൂടുതല്‍ നല്ല മനുഷ്യരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് കണ്ണനും കുടുംബവും.

അതുൽ കൃഷ്ണ
അക്കൗണ്ട് നമ്പര്‍ 408902010019225
ഐഎഫ്എസ്‌സി കോഡ് UBIN0540897
യൂണിയൻ ബാങ്ക്
ഇടക്കൊച്ചി ബ്രാഞ്ച്  

Address

Athul Krishnan (Kannan)
S/O Manoj
Punnathara House
Kuttykrishnan Vaidyar Road
Edakochi

Number- 9656506068