തൊടുപുഴ ∙ കൂലിപണി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കയ്യാല ഇടിഞ്ഞ് വീണ് തലയ്ക്ക് സാരമായി പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നിർധനനായ മധ്യയസ്കൻ ചകിത്സാ സഹായം തേടുന്നു. മൂലമറ്റം ഈസ്റ്റ് നിരവിൽ വീട്ടിൽ എൻ.പി.രാജനാണ് (49) കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്.
ഇക്കഴിഞ്ഞ ഒൻപതിന് വൈകിട്ടായിരുന്നു അപകടം. തലയ്ക്ക് സാരമായി പരുക്കേറ്റ രാജനെ കോലഞ്ചരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിക്കുകയാണ്. തലച്ചോറിന് ക്ഷതം ഏറ്റതാണ് സ്ഥിതി ഗരുതരമാകാൻ കാരണം. ഭാര്യയും രണ്ട് മക്കളുമുള്ള രാജൻ കൂലിപണി ചെയ്താണ് കടുംബം പുലർത്തിയിരുന്നത്.
ചികിത്സക്കായി ഇപ്പോൾ തന്നെ വൻതുക ചെലവായി. ഇനിയും കൂടുതൽ തുക കണ്ടെത്തിയാൽ മാത്രമേ ചികിത്സ തുടരാൻ സാധിക്കു. വാടക വീട്ടിൽ കഴിയുന്ന ഇവർക്ക് ചികിത്സക്ക് പണം കണ്ടെത്താൻ മാർമഗമില്ലാതായതോടെ ഉദാരമതികളിൽ നിന്നും ചികിത്സാ സഹായം തേടുകയാണ്. ഭാര്യ രാധ രാജന്റെ പേരിൽ മൂലമറ്റം എസ്ബിടി ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ– 67079508266. എഎഫ്എസ് സി കോഡ്– എസ്ബിടിആർ 0000258. ഫോൺ: 9048468962.