നാദിയ ∙ രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ 37 റൺസിനു പുറത്തായ ഒഡിഷ ടീം പിച്ചിനെക്കുറിച്ച് ബിസിസിഐയ്ക്കു പരാതി നൽകി. ചതുർദിന രഞ്ജി മൽസരം വെറും ഒന്നര ദിവസത്തിനുള്ളിലാണ് ബംഗാൾ ജയിച്ചത്. ഒഡിഷ ആദ്യ ഇന്നിങ്സിൽ 107നും രണ്ടാം ഇന്നിങ്സിൽ 37 റൺസിനും പുറത്തായി. ആദ്യമായി ഫസ്റ്റ് ക്ലാസ് മൽസരത്തിനു വേദിയായ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് ബാറ്റ്സ്മാൻമാരുടെ വാരിക്കുഴിയായിരുന്നുവെന്നാണ് ഒഡിഷയുടെ ആരോപണം. ‘‘ഒന്നാം ദിനം ബാറ്റ് ചെയ്യാനാകാത്ത പിച്ചായിരുന്നു ഇത്.
ഇന്നലെ രണ്ടു ബംഗാൾ ബാറ്റ്സ്മാൻമാരുടെ ഹെൽമറ്റിൽ വരെ പന്തു കൊണ്ടു. അതോടെ നന്നായി ബോൾ ചെയ്യാനും പേടിയായി’– ഒഡിഷ ക്യാപ്റ്റൻ നട്‌രാജ് ബെഹ്റ പറഞ്ഞു. എന്നാൽ ഇത്തരം പിച്ചുകളോട് എത്രയും പെട്ടെന്നു പൊരുത്തപ്പെടുക എന്നതാണ് പ്രധാനമെന്ന് ബംഗാൾ കോച്ച് സായ്‌രാജ് ബഹുതുലെ പറഞ്ഞു. രണ്ടാം ഇന്നിങ്സിൽ ബംഗാളിന്റെ അശോക് ദിൻഡ 19 റൺസിന് ഏഴു വിക്കറ്റ് വീഴ്ത്തി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.