ജി.ശങ്കരക്കുറുപ്പ്മഹാകവി ജി.ശങ്കരക്കുറുപ്പ് എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് ഗ്രാമത്തിൽ 1901 ജൂൺ മൂന്നിനു ജനിച്ചു. കോളജ് അധ്യാപകനായും ആകാശവാണി ഉപദേശകസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സൂര്യകാന്തി, മേഘഗീതം, പുഷ്‌പഗീതം, നിമിഷം, പഥികന്റെ പാട്ട്, വിശ്വദർശനം തുടങ്ങിയവ പ്രമുഖ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജി.ശങ്കരക്കുറുപ്പ്

മഹാകവി ജി.ശങ്കരക്കുറുപ്പ് എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് ഗ്രാമത്തിൽ 1901 ജൂൺ മൂന്നിനു ജനിച്ചു. കോളജ് അധ്യാപകനായും ആകാശവാണി ഉപദേശകസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സൂര്യകാന്തി, മേഘഗീതം, പുഷ്‌പഗീതം, നിമിഷം, പഥികന്റെ പാട്ട്, വിശ്വദർശനം തുടങ്ങിയവ പ്രമുഖ കൃതികൾ.1968–72 ൽ രാജ്യസഭാംഗമായിരുന്നു. ഓടക്കുഴൽ എന്ന കൃതി 1965ൽ പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടി. 1978 ഫെബ്രുവരി 2ന് അന്തരിച്ചു.

ADVERTISEMENT

എസ്.കെ. പൊറ്റെക്കാട്ട്

മലയാളി അറിയാത്ത ദേശങ്ങളെ അക്ഷരങ്ങളിലൂടെ കാണിച്ചുതന്ന എസ്.കെ.പൊറ്റെക്കാട്ട് 1913 മാർച്ച് 14നു കോഴിക്കോട്ടു ജനിച്ചു.ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, വിഷകന്യക തുടങ്ങിയവ ഉൾപ്പെടെ നോവലുകളും ഒട്ടേറെ ചെറുകഥകളും സഞ്ചാരസാഹിത്യ കൃതികളും രചിച്ചു. തലശ്ശേരിയിൽനിന്ന് 1962ൽ ലോക്സഭയിലേക്കു വിജയിച്ചു. ‘ഒരു ദേശത്തിന്റെ കഥ’ യ്ക്കാണ് ജ്‌ഞാനപീഠ പുരസ്കാരം (1980) ലഭിച്ചത്. 1982 ഓഗസ്റ്റ് 6ന് അന്തരിച്ചു.

ADVERTISEMENT

തകഴി ശിവശങ്കരപ്പിള്ള

നോവലിസ്‌റ്റ്, ചെറുകഥാകൃത്ത്. 1912 ഏപ്രിൽ 17നു തകഴിയിൽ ജനിച്ചു. പ്ലീഡർ പരീക്ഷ ജയിച്ചശേഷം വക്കീലായി. കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗവും അധ്യക്ഷനുമായിരുന്നു. ത്യാഗത്തിന്റെ പ്രതികാരം, രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ, ചെമ്മീൻ, ജീവിതം, ഏണിപ്പടികൾ, അഞ്ചു പെണ്ണുങ്ങൾ, പാപ്പിയമ്മയും മക്കളും, മാംസത്തിന്റെ വിളി, അനുഭവങ്ങൾ പാളിച്ചകൾ, കയർ, ഘോഷയാത്ര, നിത്യകന്യക തുടങ്ങി ഒട്ടേറെ കൃതികൾ രചിച്ചു. 1984ൽ ആണ് ജ്ഞാനപീഠം ലഭിച്ചത്.1999 ഏപ്രിൽ 10ന് അന്തരിച്ചു.

ADVERTISEMENT

എം.ടി.വാസുദേവൻ നായർ

നോവലിസ്‌റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ മലയാളിയുടെ അഭിമാനം. പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ 1934 ജൂലൈ 15നു ജനനം. അധ്യാപകനായും പത്രപ്രവർത്തകനായും ജോലി ചെയ്‌തു. കാലം എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെയും ‘നാലുകെട്ടി’ന് കേരള സാഹിത്യ അക്കാദമിയുടെയും പുരസ്കാരം ലഭിച്ചു. 1995ൽ ജ്ഞാനപീഠം തേടിയെത്തി. മറ്റനേകം സാഹിത്യ, സിനിമ പുരസ്കാരങ്ങൾ. 

ഒ.എൻ.വി. കുറുപ്പ്

കവി, ചലച്ചിത്രഗാന രചയിതാവ്. കൊല്ലം ജില്ലയിലെ ചവറയിൽ 1931 മേയ് 27‌നു ജനിച്ചു. വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനായിരുന്നു. നാഷനൽ ഫെഡറേഷൻ ഓഫ് പ്രോഗ്രസീവ് റൈറ്റേഴ്സ് ദേശീയാധ്യക്ഷൻ, ഇന്ത്യൻ പെർഫോമിങ് റൈറ്റേഴ്സ് സൊസൈറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം തുടങ്ങിയ പദവികൾ വഹിച്ചു. കവിതകളും ഗദ്യകൃതികളും പരിഭാഷകളുമുൾപ്പെടെ ഒട്ടേറെ രചനകൾ. 2007ൽ ജ്ഞാനപീഠം നേടി. 2016 ഫെബ്രുവരി 13ന് അന്തരിച്ചു.