പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു വലിയ പ്രാധാന്യമാണു സംസ്ഥാന സർക്കാർ നൽകുന്നത്. സർക്കാർ നയങ്ങളിലും ബജറ്റിലുമൊക്കെ അതു പ്രതിഫലിക്കുകയും ചെയ്യുന്നു. എന്നാൽ, നമ്മുടെ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുള്ള | Editorial | Malayalam News | Manorama Online

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു വലിയ പ്രാധാന്യമാണു സംസ്ഥാന സർക്കാർ നൽകുന്നത്. സർക്കാർ നയങ്ങളിലും ബജറ്റിലുമൊക്കെ അതു പ്രതിഫലിക്കുകയും ചെയ്യുന്നു. എന്നാൽ, നമ്മുടെ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുള്ള | Editorial | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു വലിയ പ്രാധാന്യമാണു സംസ്ഥാന സർക്കാർ നൽകുന്നത്. സർക്കാർ നയങ്ങളിലും ബജറ്റിലുമൊക്കെ അതു പ്രതിഫലിക്കുകയും ചെയ്യുന്നു. എന്നാൽ, നമ്മുടെ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുള്ള | Editorial | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു വലിയ പ്രാധാന്യമാണു സംസ്ഥാന സർക്കാർ നൽകുന്നത്. സർക്കാർ നയങ്ങളിലും ബജറ്റിലുമൊക്കെ അതു പ്രതിഫലിക്കുകയും ചെയ്യുന്നു. എന്നാൽ, നമ്മുടെ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുള്ള പ്രീ പ്രൈമറി മേഖലയുടെ കാര്യത്തിൽ സർക്കാരിന് ഇത്ര ശുഷ്‌കാന്തിയില്ലെന്നു പറയേണ്ടിവരും. സംസ്ഥാനത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്തു നടക്കുന്നത് എന്തെന്നറിയാൻ മലയാള മനോരമ നടത്തിയ ‘കുരുന്നിനു ഭാരം കുന്നോളം’ എന്ന അന്വേഷണ പരമ്പര വിരൽചൂണ്ടുന്നത് ഇതിലേക്കാണ്.

പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി മേഖലകളിലെ മുന്നേറ്റത്തിനായി സർക്കാരിനു കൃത്യമായി നയങ്ങളുണ്ടെങ്കിലും പ്രീ പ്രൈമറിയെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി പോലും അധികൃതർ കാണുന്നോ എന്നതു സംശയമാണ്. ഇതുവരെ പ്രീ പ്രൈമറിക്കു മാത്രമായി ഒരു നയം രൂപീകരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടില്ല.

ADVERTISEMENT

ഖാദർ കമ്മിഷൻ റിപ്പോർട്ട് പ്രകാരം വിദ്യാഭ്യാസ മേഖലയിലെ ഏകീകരണത്തിനു സർക്കാർ ശ്രമിക്കുമ്പോൾ ഈ രംഗത്തെപ്പറ്റി പാലിക്കുന്ന മൗനം അദ്ഭുതപ്പെടുത്തുന്നു. അതും, പ്രീ പ്രൈമറി രംഗത്തെ അനിശ്ചിതാവസ്ഥ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നു ഖാദർ കമ്മിഷൻതന്നെ പറയുമ്പോൾ. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷനു (ഡിജിഇ) കീഴിലാക്കിയ സർക്കാർ പ്രീ പ്രൈമറിയെ ഇതിനു കീഴിൽ ഉൾപ്പെടുത്താൻ തയാറായില്ല.

പഠിപ്പിക്കലല്ല, പഠിക്കാനുള്ള താൽപര്യം കുട്ടികളിലുണ്ടാക്കലാണു പ്രീ പ്രൈമറി തലം കൊണ്ടുദ്ദേശിക്കുന്നതെന്നതിൽ ലോകമെങ്ങുമുള്ള വിദ്യാഭ്യാസ പണ്ഡിതർ ഒറ്റക്കെട്ടാണ്. കേരളത്തിൽ ഈ രംഗത്തെ നയപരിഷ്‌കരണത്തിനായി സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എസ്‌സിഇആർടി) തയാറാക്കിയ സമീപനരേഖയിലും ഇക്കാര്യം ഊന്നിപ്പറയുന്നു.

ADVERTISEMENT

എന്നാൽ, സംസ്ഥാനത്തെ ഭൂരിപക്ഷം പ്രീ പ്രൈമറി സ്കൂളുകളിലും നടക്കുന്നതങ്ങനെയല്ലെന്ന് മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഏകീകൃത പാഠ്യപദ്ധതിയോ പഠനക്രമമോ ഇല്ലാത്തതിനാൽ ഓരോ സ്കൂളും ആശ്രയിക്കുന്നതു വ്യത്യസ്ത പഠന രീതികളാണ്. എത്ര ഭാഷകൾ പഠിപ്പിക്കാം, ഏതൊക്കെ വിഷയങ്ങൾ പഠിപ്പിക്കാം, എന്തൊക്കെ പഠനസാമഗ്രികൾ ആശ്രയിക്കാം തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. ടെക്സ്റ്റ് ബുക്കുകളോ പരീക്ഷകളോ ഒന്നും പ്രീ പ്രൈമറിയിൽ പാടില്ലെന്നിരിക്കെ പിഞ്ചുമക്കൾക്കായി മത്സരപ്പരീക്ഷകൾ വരെ നടത്തുന്ന സ്‌കൂളുകളുണ്ടെന്നതു ഞെട്ടിപ്പിക്കുന്ന വിവരമാണ്.

പഠനരീതികളെപ്പറ്റി പല രക്ഷിതാക്കൾക്കും ശാസ്ത്രീയ അവബോധമില്ലാത്തത് ഒരു പരിധിവരെ ഇത്തരം സ്കൂളുകൾക്കു പ്രോത്സാഹനവുമാകുന്നു. അശാസ്ത്രീയമെന്നറിഞ്ഞിട്ടും കൃത്യമായ നയമില്ലാത്തതിനാൽ അധ്യാപകർക്കോ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കോ ഇത്തരം പഠനരീതികൾ തടയാനാവുന്നില്ല. പ്രീ സ്കൂളുകളുടെ അംഗീകാരത്തിനും നിയന്ത്രണത്തിനും വ്യക്തമായ വ്യവസ്ഥകളുള്ള നയവും നിയമവുമുണ്ടായാലേ ഈ അനിശ്ചിതത്വത്തിനു പരിഹാരമാകൂ.

ADVERTISEMENT

പ്രീ പ്രൈമറി ജീവനക്കാരെ തൊഴിൽ ചൂഷണത്തിൽനിന്നു രക്ഷിക്കുന്നതിനുള്ള നിയമ നിർമാണത്തിലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണ് ഈ മേഖലയിലെ പല ജീവനക്കാർക്കും നേരിടേണ്ടി വരുന്നത്. തുല്യ ജോലിക്കു തുല്യവേതനമെന്നതു പോകട്ടെ, ജീവിക്കാനാവശ്യമായ കുറഞ്ഞ വേതനം പോലുമില്ല; ജോലിഭാരമോ അതികഠിനവും. ഒരു തരത്തിലുമുള്ള തൊഴിൽ സുരക്ഷയുമില്ലാതെ, നിയമപരമായി ഒരു സഹായവും ലഭിക്കാതെ, പരാതിയുമായി ആരെ സമീപിക്കണമെന്നു പോലുമറിയാതെ നിൽക്കുകയാണിവർ.

പ്രീ പ്രൈമറി സ്കൂളുകളുടെ അംഗീകാരത്തിനുള്ള മാനദണ്ഡങ്ങൾ, നിയന്ത്രണ അതോറിറ്റി, അധ്യാപക - വിദ്യാർഥി അനുപാതം, പാഠ്യപദ്ധതി, അധ്യാപകരുടെയും ആയമാരുടെയും നിയമനം, അവരുടെ യോഗ്യതയും അവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും, തൊഴിൽ സുരക്ഷ തുടങ്ങി പ്രീ പ്രൈമറി തലവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമായി നിർവചിക്കുന്ന നിയമമുണ്ടാക്കുകയും ആ നിയമം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് പ്രീ സ്കൂളുകളിലും നടപ്പാക്കുന്നുണ്ടെന്നു സർക്കാർ തന്നെ ഉറപ്പാക്കുകയും ചെയ്താലേ ഈ രംഗത്തെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമാകൂ.