ഇതു ഭരണഘടനയുടെ 70ാം വർഷം. നീതിക്കായി സ്വാതന്ത്ര്യപൂർവകാലത്തു നടന്ന ജനകീയ മുന്നേറ്റങ്ങളിലും ധൈഷണികസമരങ്ങളിലും വേരൂന്നിയതാണു ഭരണഘടനയിലെ ഇന്ത്യയുടെ ആശയം. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ ദലിത് വനിതാ അംഗമായ ദാക്ഷായണി പ്രസ്താവിച്ചു Constitution of India, Malayalam News , Manorama Online

ഇതു ഭരണഘടനയുടെ 70ാം വർഷം. നീതിക്കായി സ്വാതന്ത്ര്യപൂർവകാലത്തു നടന്ന ജനകീയ മുന്നേറ്റങ്ങളിലും ധൈഷണികസമരങ്ങളിലും വേരൂന്നിയതാണു ഭരണഘടനയിലെ ഇന്ത്യയുടെ ആശയം. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ ദലിത് വനിതാ അംഗമായ ദാക്ഷായണി പ്രസ്താവിച്ചു Constitution of India, Malayalam News , Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതു ഭരണഘടനയുടെ 70ാം വർഷം. നീതിക്കായി സ്വാതന്ത്ര്യപൂർവകാലത്തു നടന്ന ജനകീയ മുന്നേറ്റങ്ങളിലും ധൈഷണികസമരങ്ങളിലും വേരൂന്നിയതാണു ഭരണഘടനയിലെ ഇന്ത്യയുടെ ആശയം. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ ദലിത് വനിതാ അംഗമായ ദാക്ഷായണി പ്രസ്താവിച്ചു Constitution of India, Malayalam News , Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതു ഭരണഘടനയുടെ 70ാം വർഷം. നീതിക്കായി സ്വാതന്ത്ര്യപൂർവകാലത്തു നടന്ന ജനകീയ മുന്നേറ്റങ്ങളിലും ധൈഷണികസമരങ്ങളിലും വേരൂന്നിയതാണു ഭരണഘടനയിലെ ഇന്ത്യയുടെ ആശയം. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ ദലിത് വനിതാ അംഗമായ ദാക്ഷായണി പ്രസ്താവിച്ചു: ‘കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനയ്ക്കു രൂപം നൽകുന്നതിനപ്പുറത്തേക്കു പോകണം. ജനങ്ങളുടെ ജീവിതത്തിനു പുതിയ ചട്ടക്കൂടു നൽകുകയും ഇന്ത്യയിലെ അധഃസ്ഥിതർക്കു യഥാർഥ സംരക്ഷണമേകുന്ന ധാർമികത വ്യവസ്ഥ ഉറപ്പാക്കുകയും ചെയ്യണം.

പുതിയ അടിത്തറയിൽ ജനതയെ നവീകരിക്കാനും പാർശ്വവൽക്കരിക്കപ്പെട്ടവർക്കു സംരക്ഷണം ഉറപ്പാക്കാനും പുതിയ ജീവിതത്തിനു ചട്ടക്കൂട് ഒരുക്കാനും കേന്ദ്രമായി നിലകൊള്ളുന്നതു ഭരണഘടനാ ധാർമികതയാണ്. ഇതാണു കോളനിവാഴ്ചക്കാലത്തും അതിനു മുൻപുള്ള കാലത്തും നിലനിന്ന സാമൂഹികക്രമങ്ങളിൽനിന്ന് ഇന്ത്യൻ ഭരണഘടനയെ സവിശേഷമാക്കുന്നത്.

ADVERTISEMENT

ദാക്ഷായണി പറഞ്ഞു: ‘നിയമം നടപ്പാക്കുന്നതിലല്ല, ജനങ്ങൾ സ്വയം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭരണഘടനയുടെ പ്രവർത്തനം. അതുകൊണ്ട്, കാലക്രമത്തിൽ അയിത്തജാതിക്കാർ എന്നൊരു സമുദായം ഉണ്ടാകില്ലെന്നാണ് എന്റെ പ്രത്യാശ’.

സാമൂഹികവും സാമ്പത്തികവുമായി തുടരുന്ന അസമത്വങ്ങളും രാഷ്ട്രീയത്തിലെ വിവേചനങ്ങൾക്കെതിരായ തത്വങ്ങളും തമ്മിലെ വൈരുധ്യം ബാബാ സാഹെബ് അംബേദ്കർ ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക – സാമ്പത്തിക അവകാശങ്ങൾ യാഥാർഥ്യമാക്കുന്നതിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും അന്തസ്സും നീതിയും ഉറപ്പാക്കുക ഭരണകൂടത്തിന്റെ (സ്റ്റേറ്റ്) ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭരണഘടനയിലെ നിർദേശക തത്വങ്ങളുടെയും (ഡയറക്ടീവ് പ്രിൻസിപ്പൽസ്) അവയുടെ വ്യാഖ്യാനങ്ങളുടെയും പരിവർത്തനോന്മുഖവും വിപ്ലവകരവുമായ സാധ്യതകൾ അദ്ദേഹം കാട്ടിത്തന്നു.

ബ്രിട്ടിഷുകാരിൽനിന്നുള്ള അധികാര കൈമാറ്റവും വിഭജനകലാപങ്ങളുടെ അനുഭവങ്ങളും ഭരണഘടനാ നിർമാണപ്രക്രിയയിൽ സ്വാധീനം ചെലുത്തി എന്നതു വ്യക്തമായിരുന്നു. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗമായ ബീഗം ഐജാസ് റസൂൽ, പ്രത്യേക നിയോജകമണ്ഡലം എന്നതിനെ എതിർത്തു വാദിച്ചു: ‘ മുസ്‌ലിംകൾ എന്ന നിലയിൽ ഞങ്ങൾക്കു പ്രത്യേക അവകാശങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ ഞങ്ങൾക്കെതിരെ ഏതെങ്കിലും വിവേചനങ്ങളും ഉണ്ടാകാൻ പാടില്ല. ഈ മഹത്തായ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ, ഇവിടെ ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും ഞങ്ങളും പങ്കുവയ്ക്കുന്നു. അതേസമയം അന്തസ്സിനും നീതിക്കും നിരക്കുന്ന രീതിയിൽ ഞങ്ങളെ പരിഗണിക്കുമെന്നും പ്രത്യാശിക്കുന്നു.’

മീരാ വേലായുധൻ

രാജ്യത്തോടുള്ള കൂറ് ഒരിക്കലും മതവുമായി ബന്ധിപ്പിക്കരുതെന്നും ബീഗം ഐജാസ് പറഞ്ഞു. ഭരണഘടനാ നിർമാണപ്രക്രിയയും അതുമായി ബന്ധപ്പെട്ട് അന്നു നടന്ന സംവാദങ്ങളും ഇപ്പോഴത്തെ സാഹചര്യത്തിൽ നോക്കുമ്പോൾ, പൗരത്വ അവകാശം സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരുന്ന ഒന്നാണെന്നു കാണാം.

ADVERTISEMENT

നിയമനിർമാണങ്ങൾക്കു പുറമേ സ്ത്രീപക്ഷ മുന്നേറ്റങ്ങളുടെയും ജനാധിപത്യ അവകാശ ബോധത്തിന്റെയും വ്യാപനം ഭരണഘടനയും ഭരണഘടനാ ധാർമികതകളും സംബന്ധിച്ച ക്രിയാത്മകമായ സംവാദങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. വർമ സമിതി റിപ്പോർട്ടും നിർഭയ കേസും ഉദാഹരണമാണ്. സ്ത്രീനീതി വെല്ലുവിളിക്കപ്പെടുമ്പോൾ അതു സംരക്ഷിക്കാനുള്ള ബാധ്യതയും ഏറുന്നു. സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങൾ നേരിടുന്ന പൗരാവകാശ നിഷേധങ്ങളും വിവേചനങ്ങളും രൂക്ഷമായതോടെ സമീപ വർഷങ്ങളിൽ, അവകാശങ്ങൾ സ്ഥാപിച്ചു കിട്ടാനായുള്ള ഭരണഘടനാ തത്വങ്ങളുടെ വ്യാഖ്യാനങ്ങളും ശക്തി പ്രാപിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങൾ, എൽജിബിടി വിഭാഗങ്ങൾ, തോട്ടിപ്പണിക്കാർ തുടങ്ങിയ വിവിധ ദുർബല വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ആരാധനാലയങ്ങളിലെ പ്രവേശനം, തോട്ടിപ്പണി അടക്കമുള്ള തൊഴിലുകൾ ഉണ്ടാക്കുന്ന തൊട്ടുകൂടായ്മ, മിശ്രവിവാഹം തുടങ്ങിയവ മുതൽ വ്യക്തിസ്വത്വവും പൗരത്വവും വരെ നീളുന്ന അവകാശപ്രശ്നങ്ങളാണിവ.
സ്വാതന്ത്ര്യത്തിനു ശേഷം മറ്റേതു ഘട്ടത്തേക്കാൾ ഇപ്പോഴാണു സ്വതന്ത്രചിന്തയും ആശയപ്രകാശനവും വിയോജിപ്പുകളും സാധ്യമാകുന്ന ഒരു അന്തരീഷം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയ്ക്കായി വ്യാപകമായി സ്വരമുയരുന്നത്. വിശേഷിച്ചും വിവിധ മേഖലകളിലെ സ്ത്രീകളും ചെറുപ്പക്കാരും ഇതിനായി തെരുവിലിറങ്ങുന്നു.

പൊതുസ്ഥലം ഉപയോഗിക്കാനുള്ള അവകാശത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പിന്നാക്ക ജാതി, സമുദായങ്ങളുടെ സാമൂഹിക മുന്നേറ്റങ്ങളാണ് 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സാർവത്രിക വിദ്യാഭ്യാസം എന്ന ആവശ്യത്തിലേക്കു നയിച്ചത്. ഭരണഘടനയുടെ 21എ വകുപ്പു പ്രകാരം (86ാമതു ഭേദഗതി 2002) 6 മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്കു നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പു നൽകുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം കുട്ടികൾക്കു സൗജന്യവും നിർബന്ധിതവുമായി വിദ്യാഭ്യാസം ഉറപ്പാക്കുന്നു.

എന്നാൽ, വിദ്യാഭ്യാസം സംബന്ധിച്ച എല്ലാ ഭരണഘടനാവകാശങ്ങളും ഇന്നു പിന്നാക്കം പോകുന്നതാണു കാണുന്നത്. അതിന്റെ സ്ഥാനത്ത്, വിദ്യാഭ്യാസ രംഗത്തെ നഷ്ടക്കച്ചവടം സംബന്ധിച്ച തീവ്രമായ സാമ്പത്തികവാദങ്ങൾ മേധാവിത്വം നേടിയിരിക്കുന്നു. ‘അറിവ് ’ചിലർക്കു മാത്രമായും മറ്റുള്ളവർക്കു ‘വൈദഗ്ധ്യം’ മാത്രമായും സമൂഹത്തിൽ പുതിയ വിഭജനങ്ങളും ശ്രേണികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കുട്ടികൾക്കും യുവാക്കൾക്കും തുല്യനീതി എന്ന ലക്ഷ്യമാണ് ഇതോടെ നിരാകരിക്കപ്പെടുന്നത്.

ADVERTISEMENT

ജനാധിപത്യ പൗര വിദ്യാഭ്യാസത്തിന്റെ സ്ഥാനത്തു ‘ഭീതിയുടെ പാഠ്യപദ്ധതി’യുള്ള സ്കൂൾ സംവിധാനമാണു ഇപ്പോഴുള്ളതെന്നു സമീപകാല സംഭവങ്ങൾ സൂചന നൽകുന്നു. ഇത് ദേശീയ സുരക്ഷയുടെ ആശയങ്ങളെ ദേശസ്നേഹവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ‘ജാഗ്രതാ പൗരന്മാർ’ക്കും ജന്മം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പരിസരങ്ങളെയും ഉള്ളടക്കത്തെയും ജനാധിപത്യവൽക്കരിക്കാനായി മുൻപു നടത്തിയ വലിയ പരിശ്രമങ്ങളെ തിരിച്ചു നടത്തിക്കുന്നതാണു ദേശീയ വിദ്യാഭ്യാസം നയം 2019 (നാഷനൽ എജ്യുക്കേഷൻ പോളിസി – എൻഇപി) കരടുരേഖ. ഭാരതീയവും പ്രാദേശികവുമായ പാരമ്പര്യത്തിനു മുന്തിയ പ്രചാരണം നൽകണമെന്ന് എൻഇപി ആവശ്യപ്പെടുന്നു.

അതിനായി പ്രത്യേക വിദ്യാഭ്യാസ മേഖലയും ശുപാർശ ചെയ്യുന്നു. അതേസമയം സ്ത്രീപഠനങ്ങൾ അടക്കം എൻഇപി തള്ളിക്കളയുകയും ചെയ്യുന്നു.

സ്കോളർഷിപ്പുകൾ വെട്ടിക്കുറയ്ക്കുന്നതും വ്യാപകമായിട്ടുണ്ട്. വിശേഷിച്ച്, ദലിതർക്കും ആദിവാസികൾക്കും വേണ്ടിയുള്ള പ്രീമെട്രിക് സ്കോളർഷിപ്പുകൾ. സ്കോളർഷിപ്പുകളുടെ സ്ഥാനത്തു വിദ്യാഭ്യാസ വായ്പകളാണുള്ളത്. സർവകലാശാല കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്ന പ്രവണതകളും ഈ തിരിച്ചുനടത്തത്തിന്റെ ലക്ഷണങ്ങളാണ്. ഈ സന്ദർഭത്തിൽ യുവാക്കളും സ്ത്രീപുരുഷന്മാരും വ്യാപകമായ പ്രതിഷേധസമരങ്ങളുടെ മുൻനിരയിലേക്കു വരുന്നതിൽ അദ്ഭുതപ്പെടാനില്ല. സമൂഹത്തിലെ വിവിധ വിഭാഗം മനുഷ്യർക്കിടയിൽ പുതിയ ഭരണഘടനാ സംഭാഷണങ്ങൾ ഉയർന്നുവരുന്നതാണു നാം ഇപ്പോൾ കാണുന്നത്.

(ഇടക്കാല പാർലമെന്റിലും ഒന്നാം ലോക്സഭയിലും അംഗമായിരുന്ന ആർ വേലായുധന്റെയും കൊച്ചി നിയമസമിതി, ഭരണഘടനാ നിർമാണ സഭ, ഇടക്കാല പാർലമെന്റ് അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെയും മകളാണു ലേഖിക. ഇന്ത്യൻ അസോസിയേഷൻ ഓഫ് വിമൻസ് സ്റ്റഡീസ് പ്രസിഡന്റാണ്.)