മന്നം: അവസാന നിമിഷവും പതറാത്ത അജയ്യനായ യോദ്ധാവ്
1968 ജൂൺ 28 വൈകുന്നേരം 4 മണി.‘‘അദ്ദേഹത്തിനു സംസാരിക്കാനാവുന്നില്ല.’’ ആശങ്കയുടെ നെഞ്ചിടിപ്പുകളുമായി ഡയറക്ടർ ബോർഡ് അംഗം ടി.ബി.കെ.മേനോന്റെ ഫോൺകോൾ എൻഎസ്എസ് നേതാക്കളെ തേടിയെത്തി. പാലക്കാട് എൻജിനീയറിങ് കോളജിന്റെ ഭരണസമിതി യോഗത്തിൽ | Mannathu Padmanabhan | Malayalam News | Manorama Online

1968 ജൂൺ 28 വൈകുന്നേരം 4 മണി.‘‘അദ്ദേഹത്തിനു സംസാരിക്കാനാവുന്നില്ല.’’
ആശങ്കയുടെ നെഞ്ചിടിപ്പുകളുമായി ഡയറക്ടർ ബോർഡ് അംഗം ടി.ബി.കെ.മേനോന്റെ ഫോൺകോൾ എൻഎസ്എസ് നേതാക്കളെ തേടിയെത്തി. പാലക്കാട് എൻജിനീയറിങ് കോളജിന്റെ ഭരണസമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്നം താമസിച്ചത് ബന്ധുകൂടിയായ.മേനോന്റെ വീട്ടിലായിരുന്നു. വിവരമറിഞ്ഞ് സൊസൈറ്റി പ്രസിഡന്റ് കളത്തിൽ വേലായുധൻ നായരും ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയും കുതിച്ചെത്തി. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഏതാനും ദിവസം കൊണ്ട് സംസാരശേഷിയും ഓർമയും വീണ്ടെടുത്തു വീട്ടിലേക്കു മടങ്ങി.
ചിട്ടയുള്ള ജീവിതവും വർഷം തോറുമുള്ള പിഴിച്ചിലും ആരോഗ്യത്തെ കാത്തെങ്കിലും സഹധർമിണിയുടെ വിയോഗത്തോടെ, 1969 ഏപ്രിൽ ഒന്നിന് രോഗം വീണ്ടും വഷളായി. എന്നിട്ടും, പെരുന്ന മെഡിക്കൽ മിഷനിലെ ചികിത്സയ്ക്കുശേഷം അത്ഭുതകരമായ മനോവീര്യമൊന്നുകൊണ്ടുമാത്രം ഏതാനും പൊതുചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തു.
1970 ജനുവരി 2. അന്നു മന്നത്തിന്റെ 93-ാം ജന്മദിനമായിരുന്നു. അപ്പോഴേക്കും അദ്ദേഹം പൂർണമായും കിടപ്പിലായിരുന്നു. എൻഎസ്എസ് നായകസഭാംഗങ്ങൾ എത്തി പാദം തൊട്ടു നമസ്കരിച്ചു.
ഒരുമാസം പിന്നിട്ടതോടെ ആരോഗ്യം പിന്നെയും മോശമായി. 1970 ഫെബ്രുവരി 25നു ബുധനാഴ്ച പകൽ 11.45ന് ചങ്ങനാശേരി മാധവീപത്മനാഭമന്ദിരത്തിന്റെ അകത്തളത്തിൽ അദ്ദേഹത്തിന്റെ ആത്മചൈതന്യം അനശ്വരതയിൽ വിലയം പ്രാപിച്ചു.
മന്നത്തു പത്മനാഭനെ ചില പ്രമുഖർ വിശേഷിപ്പിച്ചത് ഇങ്ങനെ:
അജയ്യനായ യോദ്ധാവ് -ജവാഹർലാൽ നെഹ്റു.
‘കേരളത്തിന്റെ കാരണവർ’ -ഇന്ദിരാഗാന്ധി
‘ശൈലീ വല്ലഭൻ’ -സി. രാജഗോപാലാചാരി
‘മഹാമേരു’ -കെ. കേളപ്പൻ
‘കരിങ്കല്ലുകൊണ്ടു കവിത രചിച്ച മഹാകവി’ -ജി. ശങ്കരക്കുറുപ്പ്.
രാജ്യസ്നേഹത്തിന്റെ മന്നം മോഡൽ...
ചൈന ഇന്ത്യയെ ആക്രമിച്ച കാലത്ത് മന്നത്തു പത്മനാഭൻ തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. പെരുന്നയിൽ മടങ്ങിയെത്തിയപ്പോൾ എൻഎസ് എസ് യോഗത്തിൽ അദ്ദേഹം നിർദേശിച്ചതിങ്ങനെ: ‘‘രാജ്യസ്നേഹികളായിരുന്ന രാജാ കേശവദാസന്റെയും വേലുത്തമ്പിയുടെയും കണ്ണവത്തു നമ്പ്യാരുടെയും പാലിയത്തച്ചന്റെയും വംശത്തെ പ്രതിനിധാനം ചെയ്യുന്ന നമ്മുടെ സമുദായം ഈ സംഭവവികാസങ്ങൾക്കു ശേഷവും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ കണ്ണുമടച്ച്, കയ്യും കെട്ടിയിരുന്നാൽ മതിയോ? 10 ലക്ഷം രൂപയെങ്കിലും ദേശീയപ്രതിരോധ ഫണ്ടിലേക്കു നൽകാൻ തീരുമാനമെടുക്കണം. പോരാ, എനിക്കു കഴിഞ്ഞകാലങ്ങളിൽ പാരിതോഷികങ്ങളായി ലഭിച്ചിട്ടുള്ള 1867 ഗ്രാം സ്വർണം ഇവിടെയുണ്ട്. അതും ഇന്ത്യയുടെ ഗോൾഡ് ബോണ്ടിലേക്കു നൽകണം.’
∙ കരയുന്നവനു ജീവിക്കാനുള്ള ലോകമല്ല ഇത്. പൗരുഷത്തോടുകൂടി കാര്യം പറയുന്ന ധൈര്യശാലികൾക്കു മാത്രമേ ജീവിക്കാൻ മാർഗമുള്ളൂ’’.
-മന്നത്തു പത്മനാഭൻ