കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ലോക്ഡൗൺ കാലത്താണല്ലോ നമ്മളിപ്പോൾ. കോവിഡ് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ആകുലപ്പെടുത്തുന്ന ഈ വിഷമസന്ധിയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അതുല്യമായ നേതൃപാടവത്തോടെ രോഗപ്രതിരോധത്തിനുള്ള കർമപരിപാടികൾ ആവിഷ്കരിക്കുകയാണ് | Covid-19 | Corona | Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത്  പാലിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ച് ആയുർവേദ ആചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായഡോ. പി.കെ.വാരിയർ എഴുതുന്നു...

കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ലോക്ഡൗൺ കാലത്താണല്ലോ നമ്മളിപ്പോൾ. കോവിഡ് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ആകുലപ്പെടുത്തുന്ന ഈ വിഷമസന്ധിയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അതുല്യമായ നേതൃപാടവത്തോടെ രോഗപ്രതിരോധത്തിനുള്ള കർമപരിപാടികൾ ആവിഷ്കരിക്കുകയാണ്. വീടുവിട്ടു പുറത്തിറങ്ങരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിർദേശങ്ങൾ അക്ഷരംപ്രതി പാലിക്കുന്നതിലൂടെ ഈ വിപത്തിനെ മറികടക്കാനാകുമെന്നാണ് എന്റെ വിശ്വാസം.

ADVERTISEMENT

ഏതു രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗം ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ്. പുതിയ ആരോഗ്യശീലങ്ങൾ പിന്തുടർന്നു ശരീരബലം വീണ്ടെടുക്കാനുള്ള അവസരമായിക്കണ്ട് ലോക്ഡൗൺ കാലത്തെ നമുക്കു പ്രയോജനപ്പെടുത്താം. ഭക്ഷണം മുതൽ വസ്ത്രധാരണം വരെയുള്ള ആരോഗ്യശീലത്തെക്കുറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. ഇവ അനുവർത്തിക്കുന്നതിലൂടെ ഏതു കാലഘട്ടത്തിലും ഏതു രോഗത്തെയും നേരിടാൻ ശരീരം ശേഷിയുള്ളതാകും. ഡോക്ടർമാരും ആശുപത്രികളും നമുക്കരികിൽ ഇല്ലാത്ത ഈ ലോക്ഡൗൺ കാലത്ത് ചെറിയ രോഗാവസ്ഥകളെ നമ്മൾതന്നെ പൊരുതിത്തോൽപിക്കേണ്ടതുണ്ട്.

ആദ്യം പൊതുവായ ചില കാര്യങ്ങൾ പറയട്ടെ. കടുത്ത വേനലാണ്. അതുകൊണ്ടുതന്നെ ദ്രവ പദാർഥങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. കഞ്ഞിവെള്ളം, പാൽ, മോര്, സംഭാരം, പഴച്ചാറുകൾ എന്നിവയാണു പ്രധാനം. ഇളനീരിൽ രണ്ടു ഗ്രാം ഏലത്തരി പൊടിച്ചത് ചേർത്തിളക്കി കുടിക്കുന്നതു നല്ലതാണ്.

ADVERTISEMENT

വിയർത്തിരിക്കുമ്പോൾ തലയിൽ എണ്ണ തേയ്ക്കരുത്. രണ്ടു നേരമെങ്കിലും ദേഹം കഴുകണം. അയഞ്ഞ പരുത്തി വസ്ത്രങ്ങളാണു വേനൽക്കാലത്ത് ഉചിതം. ആഭരണങ്ങളും സൗന്ദര്യവർധക വസ്തുക്കളും ഒഴിവാക്കണം. ധ്യാനം, യോഗ എന്നിവ പരിശീലിക്കാം. മദ്യം നിർബന്ധമായും ഒഴിവാക്കണം.

ഉറക്കവും ഭക്ഷണവും ആരോഗ്യകരമായ രീതിയിൽ ചിട്ടപ്പെടുത്തണം. ഇവയുടെ അളവിലും സമയത്തിലും കൃത്യത പാലിക്കണം. പകലുറക്കം ഒഴിവാക്കണമെങ്കിലും ചെറിയ മയക്കമാകാം. ശുദ്ധമായ നെയ്യിന്റെ ഉപയോഗം നല്ലതാണെങ്കിലും അതു വൈദ്യനിർദേശ പ്രകാരം മാത്രമേ ചെയ്യാവൂ. കൈ ശുചിയാക്കി സൂക്ഷിക്കുന്നതുപോലെ, വായയും സദാ വൃത്തിയാക്കി സൂക്ഷിക്കണം.

ADVERTISEMENT

ഇനി ചില ആയുർവേദ പ്രതിരോധ മാർഗങ്ങളെക്കുറിച്ച്. 10 ഗ്രാം ശർക്കരയും 20 ഗ്രാം ഇഞ്ചിയും ചേർത്തരച്ചത് ഉരുട്ടി വയ്ക്കുക. ഇത് ഇടയ്ക്കിടെ വായിലിട്ട് അലിയിച്ചിറക്കുക. സ്രവമാലിന്യങ്ങളെ ഇല്ലാതാക്കാനും ദഹനശേഷി വർധിപ്പിക്കാനും ഇതു സഹായിക്കും. മറ്റൊരു പ്രധാന മരുന്നാണു കുരുമുളക്. മുളകിനു പകരം കുരുമുളക് ആഹാരത്തിൽ കുറഞ്ഞ അളവിൽ ചേർക്കുക.

വേപ്പിൻതൊലി, ചിറ്റമൃത്‌, ആടലോടക വേര്, കയ്പൻപടവലവള്ളി, ചെറുവഴുതനവേര് എന്നിങ്ങനെ 5 മരുന്നുകൾ കൂട്ടിച്ചേർത്തു കഷായമുണ്ടാക്കി സേവിക്കാം. ആയുർവേദത്തിൽ ‘നിംബാമൃതാദി പഞ്ചതിക്തം’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. തിക്തമെന്നാൽ കയ്പ് എന്നാണർഥം. ഈ മരുന്നുകൾ രക്തശുദ്ധി ഉണ്ടാക്കുന്നവയാണെന്നും ശരീരകോശങ്ങളുടെ ശുദ്ധി നിലനിർത്താൻ സഹായിക്കുമെന്നും മുൻകാല ആയുർവേദ വൈദ്യന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എല്ലാറ്റിനുമുപരി, ഭയവും ആശങ്കയും വിഷാദവും അകറ്റി ധൈര്യം സംഭരിക്കുകയും പരസ്പരം താങ്ങാവുകയുമാണ് ഈ സമയത്തു നാം ചെയ്യേണ്ടത്. വൈദ്യനും വൈദ്യവും സമൂഹത്തിന്റെ സൃഷ്ടിയാണെന്ന് ഓർമിച്ചു കർമനിരതരാകണമെന്നാണ് എന്റെ സഹപ്രവർത്തകരായ ഡോക്ടർമാരോടു പറയാനുള്ളത്. രോഗഭീതികളൊഴിഞ്ഞ നല്ല നാളേക്കായി നമുക്കു കാത്തിരിക്കാം. അതിനായി പ്രാർഥിക്കാം.