രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്, ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പി.തിലോത്തമന്റെയും പിന്മാറ്റം, വിഎസ് സജീവമല്ലാത്തത്, ബാലശങ്കറിന്റെ ആരോപണം –ആലപ്പുഴയുടെ തിരഞ്ഞെടുപ്പ് വർത്തമാനംആലപ്പുഴയിൽ കുടമാറ്റമാണ്. അതു കൊടിമാറ്റുമോ എന്നാണ് പുന്നപ്ര – വയലാറിന്റെയും ഒരണ സമരത്തിന്റെയുമൊക്കെ പോരാട്ടഭൂമി

രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്, ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പി.തിലോത്തമന്റെയും പിന്മാറ്റം, വിഎസ് സജീവമല്ലാത്തത്, ബാലശങ്കറിന്റെ ആരോപണം –ആലപ്പുഴയുടെ തിരഞ്ഞെടുപ്പ് വർത്തമാനംആലപ്പുഴയിൽ കുടമാറ്റമാണ്. അതു കൊടിമാറ്റുമോ എന്നാണ് പുന്നപ്ര – വയലാറിന്റെയും ഒരണ സമരത്തിന്റെയുമൊക്കെ പോരാട്ടഭൂമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്, ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പി.തിലോത്തമന്റെയും പിന്മാറ്റം, വിഎസ് സജീവമല്ലാത്തത്, ബാലശങ്കറിന്റെ ആരോപണം –ആലപ്പുഴയുടെ തിരഞ്ഞെടുപ്പ് വർത്തമാനംആലപ്പുഴയിൽ കുടമാറ്റമാണ്. അതു കൊടിമാറ്റുമോ എന്നാണ് പുന്നപ്ര – വയലാറിന്റെയും ഒരണ സമരത്തിന്റെയുമൊക്കെ പോരാട്ടഭൂമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്, ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പി.തിലോത്തമന്റെയും പിന്മാറ്റം, വിഎസ് സജീവമല്ലാത്തത്, ബാലശങ്കറിന്റെ ആരോപണം –ആലപ്പുഴയുടെ തിരഞ്ഞെടുപ്പ്  വർത്തമാനം

ആലപ്പുഴയിൽ കുടമാറ്റമാണ്. അതു കൊടിമാറ്റുമോ എന്നാണ് പുന്നപ്ര – വയലാറിന്റെയും ഒരണ സമരത്തിന്റെയുമൊക്കെ പോരാട്ടഭൂമി അന്വേഷിക്കുന്നത്. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഈ തീരജില്ലയെ ശ്രദ്ധാകേന്ദ്രമാക്കിയ പലരും അരങ്ങിലില്ല. വിഎസും ഗൗരിയമ്മയും വിശ്രമത്തിൽ. ആന്റണിയും വയലാർ രവിയും പൂമുഖത്തല്ല. ചെങ്ങന്നൂരിന്റെ പി.എസ്.ശ്രീധരൻപിള്ള ഗവർണറായി മിസോറമിലാണ്. ഏറ്റവുമൊടുവിൽ ജി.സുധാകരനും തോമസ് ഐസക്കും പി.തിലോത്തമനുമടക്കമുള്ള മന്ത്രിസഭാംഗങ്ങൾ മത്സരരംഗം വിട്ടു. പുതുമുഖ സ്ഥാനാർഥികളും ചെറുപ്പക്കാരും ആവേശത്തുഴച്ചിലിലാണ്. മുഖംമിനുക്കലല്ല, മുഖം മാറ്റലാണ് ആലപ്പുഴയിൽ.

ADVERTISEMENT

ചെങ്ങന്നൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ പൊട്ടിച്ച തോട്ട, രാഷ്ട്രീയത്തെ കലക്കിമറിച്ചിരിക്കുന്നു. ആറന്മുളയിലും ചെങ്ങന്നൂരിലും കോന്നിയിലും ‘സിപിഎം– ബിജെപി ഡീൽ’ ഉണ്ടെന്ന ആരോപണം കലങ്ങിമറിയുമ്പോൾ ആരു മീൻ പിടിക്കും?

മണ്ഡല പുനർനിർണയത്തിനു ശേഷം 11ൽ നിന്ന് 9 മണ്ഡലങ്ങളിലേക്കു ചുരുങ്ങിയ ആലപ്പുഴയിലെ 8 സീറ്റും 2016ൽ നേടിയത് എൽഡിഎഫ് ആണ്. 2018ൽ കെ.കെ.രാമചന്ദ്രൻ നായർ എംഎൽഎ അന്തരിച്ച ഒഴിവിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാൻ വൻജയം നേടി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയും കായംകുളവും ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് ലീഡ് പിടിച്ചു. ആ 2 മണ്ഡലത്തിലെ മാത്രം ലീഡുകൊണ്ട് ആലപ്പുഴ സീറ്റ് പിടിച്ച് എ.എം.ആരിഫ് ആ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏക ഇടതുജയമായി. അതേ ആരിഫിന്റെ നിയമസഭാ മണ്ഡലമായ അരൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ, ലോക്സഭാ പോരാട്ടത്തിൽ ആരിഫിനോടു തോറ്റ അതേ ഷാനിമോൾ ഉസ്മാൻ ജയിക്കുകയും ചെയ്തു.

ഇടതിൽ കൊടിമാറാതെ കുടമാറ്റം

മന്ത്രിസഭയിലെ കരുത്തരായ ജി.സുധാകരൻ, തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരെ മാറ്റിനിർത്തിക്കൊണ്ടുള്ള എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഞെട്ടിച്ചു. സിറ്റിങ് എംഎൽഎമാരിൽ യു.പ്രതിഭ കായംകുളത്തും സജി ചെറിയാൻ ചെങ്ങന്നൂരും വീണ്ടുമിറങ്ങുന്നു. പ്രതിഭയുടെ പ്രതിഛായയിൽ സിപിഎം വിശ്വാസമർപ്പിക്കുന്നു. പ്രളയകാലത്തും പ്രളയാനന്തരവുമുള്ള സജി ചെറിയാന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ചെയ്തു. മാവേലിക്കരയിൽ എം.എസ്.അരുൺകുമാറും ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജനും അമ്പലപ്പുഴയിൽ എച്ച്.സലാമും അരൂരിൽ ഗായിക ദലീമ ജോജോയും സ്ഥ‍ാനാർഥികളായി. മുൻനിരയുടെ പിൻമാറ്റം സിപിഎമ്മിൽ, പുറത്തേക്കെങ്കിലും, വലിയ ബഹളങ്ങളുണ്ടാക്കിയിട്ടില്ല. പക്ഷേ, ആലപ്പുഴയുടെ കഥയും ചരിത്രവും അടിയൊഴുക്കുകളുടേതാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി ജയിച്ച കെ.ആർ.ഗൗരിയമ്മയ്ക്കും മുഖ്യമന്ത്രിയാകാൻ മത്സരിച്ച വിഎസിനും അതെക്കുറിച്ച് അനുഭവപാഠങ്ങളുണ്ട്. ആ ആശങ്കയാണ് ഇടതുചേരിയിലെ അടക്കം പറച്ചിൽ.

ADVERTISEMENT

മന്ത്രിമാർക്കു പകരമെത്തിയ ചിത്തരഞ്ജനും സലാമിനും മണ്ഡലങ്ങളിലുള്ള ദൃഢമായ വ്യക്തിബന്ധങ്ങളിൽ സിപിഎമ്മിനു വിശ്വാസമുണ്ട്. മണ്ഡലം കമ്മിറ്റിയുടെ ശുപാർശ തള്ളിയ സിപിഐ പട്ടികയിൽ കാനം വിഭാഗത്തിന്റെ മേൽക്കോയ്മ വ്യക്തം. പി.പ്രസാദ് ചേർത്തലയിലും ആർ.സജിലാൽ ഹരിപ്പാട്ടും സ്ഥാനാർഥികളായി. കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് ആണ് എൻസിപി സ്ഥാനാർഥി.

ചെറുപ്പം നിറച്ച് കോൺഗ്രസ്

സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം, ഇടഞ്ഞുനിന്നവരെ അനുനയിപ്പിച്ച് കോൺഗ്രസ് നേതൃത്വം കൂടെനിർത്തി. പട്ടികയിൽ ഒരു പുതുമുഖമേയുള്ളൂ – കായംകുളത്തെ അരിത ബാബു. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അരൂരിൽ ഷാനിമോൾ ഉസ്മാനും വീണ്ടും. രമേശിന്റെ ഇതുവരെയുള്ള നിയമസഭാ വിജയങ്ങളെല്ലാം ഹരിപ്പാട്ടുനിന്നായിരുന്നു. അമരത്തുനിന്നു വീണ്ടും മത്സരിക്കുമ്പോൾ ഹരിപ്പാട് ജയിപ്പിച്ചുവിടുന്നത് വെറുമൊരു എംഎൽഎയെ ആകില്ലെന്ന പരിവേഷവുമുണ്ട്.

മുൻ എംഎൽഎമാരായ എം.മുരളിക്ക് ചെങ്ങന്നൂരും കെ.കെ.ഷാജുവിനു മാവേലിക്കരയും ലഭിച്ചു. ഡിസിസി പ്രസിഡന്റ് എം.ലിജുവിനും കെപിസിസി സെക്രട്ടറി എസ്.ശരത്തിനും മുൻപു മത്സരിച്ച അമ്പലപ്പുഴയും ചേർത്തലയും. ലിജു അമ്പലപ്പുഴയിൽ മുൻപ് ജി.സുധാകരനോടു തോറ്റശേഷം കഴിഞ്ഞതവണ കായംകുളത്തു മത്സരിച്ചു. സുധാകരൻ കളംവിടുമ്പോൾ രണ്ടാംവരവിന്റെ ആനുകൂല്യം തേടുകയാണ് ലിജു. ചേർത്തലയിൽ കഴിഞ്ഞതവണ പി.തിലോത്തമന്റെ ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടാക്കിയതാണ് എസ്.ശരത്തിന്റെ കരുത്ത്. മുൻപ് ഇടതിനു വേണ്ടി വി.എം.സുധീരനെ തോൽപിക്കുകയും പിന്നീടു വിശ്വാസപ്രശ്നങ്ങളുയർത്തി സിപിഎമ്മിനോടു വിയോജിച്ച് ചേരിമാറുകയും ചെയ്ത മുൻ എംപി ഡോ. കെ.എസ്.മനോജാണ് ആലപ്പുഴയിൽ. കുട്ടനാട്ടിൽ, നടക്കാതെപോയ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാമാണ്.

ADVERTISEMENT

ചെങ്ങന്നൂർ ഷോക്കിൽ  പതറാതെ എൻഡിഎ

എൻഡിഎ സ്ഥാനാർഥികളിൽ 7 പുതുമുഖങ്ങളുണ്ട്. 2016ൽ ബിജെപി വോട്ടുമറിച്ചെന്ന് ആരോപണമുയർന്ന ഹരിപ്പാട്ട്, അന്നു ജില്ലാ പ്രസിഡന്റായിരുന്ന ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ മത്സരിക്കുന്നു. മുൻപു മത്സരിച്ച അരൂരിലാണ് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ ഇത്തവണയും.

ചെങ്ങന്നൂരിൽ ഒഴിവാക്കപ്പെട്ടതോടെയാണ് ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ ‘സിപിഎം– ബിജെപി ഡീൽ’ നടന്നെന്നു തുറന്നടിച്ചത്. അവിടെ ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറാണു സ്ഥാനാർഥി.

മാവേലിക്കരയിൽ സിപിഎമ്മിൽ നിന്നെത്തിയ കെ.സഞ്ജുവും അമ്പലപ്പുഴയിൽ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫും ആലപ്പുഴയിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം സന്ദീപ് വാചസ്പതിയുമാണു സ്ഥാനാർഥികൾ. സിപിഎമ്മിൽ നിന്നെത്തിയ പി.എസ്.ജ്യോതിസ് ചേർത്തലയിലും സിപിഐയിൽ നിന്നെത്തിയ തമ്പി മേട്ടുതറ കുട്ടനാട്ടിലും ബിഡിജെഎസ് സ്ഥാനാർഥികളായി. കായംകുളത്ത് പ്രദീപ് ലാൽ ആണ് ബിഡിജെഎസ് സ്ഥാനാർഥി. 

അരിതയും അരുണും അതീജീവനപാഠം

ചെറുപ്പത്തിൽ അച്ഛൻ മരിച്ചതോടെ കൂലിപ്പണിക്കിറങ്ങി കുടുംബം പുലർത്തിയ ജീവിതകഥയുള്ള മാവേലിക്കരയിലെ സ്ഥാനാർഥി എം.എസ്.അരുൺകുമാറാണ് ജില്ലയിൽ സിപിഎമ്മിന്റെ പുതുമുഖം. ഏറ്റവും പ്രായംകുറഞ്ഞ കോൺഗ്രസ് സ്ഥാനാർഥികളിലൊരാളാണ് കായംകുളത്തെ അരിത ബാബു. ചെറുപ്രായത്തിൽ പശുക്കളെ പരിപാലിച്ച് പാൽ വിറ്റു ജീവിതം കരുപ്പിടിപ്പിച്ചതിന്റെ കഥയുണ്ട് അരിതയ്ക്ക്. അരിതയൊരുക്കുന്ന തരംഗത്തിൽ കായംകുളം ഇളകുമെന്ന ഉറച്ച വിശ്വാസമാണു കോൺഗ്രസിന്. മാവേലിക്കരയിലെ മാറ്റത്തിന് അരുൺകുമാറിനെക്കാൾ നല്ലൊരാളില്ലെന്ന് ഇടതുപക്ഷവും കരുതുന്നു.

വനിതകൾ തമ്മിൽ രണ്ടിടത്ത്

രണ്ടു മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫും വനിതകളെ നിയോഗിച്ചു. കായംകുളത്തു യു.പ്രതിഭയ്ക്കെതിരെ അരിത ബാബു. അരൂരിൽ ഷാനിമോൾ ഉസ്മാനും ദലീമ ജോജോയും. അരൂരിൽ കുത്തക തകർത്തതിന്റെ പ്രഭയോടെ ഒന്നരവർഷം മാത്രം ലഭിച്ച എംഎൽഎ പദം ഫലവത്താക്കാനാണ് ഷാനിമോൾ വോട്ടുചോദിക്കുന്നത്. പാട്ടിന്റെ പെരുമയും തദ്ദേശതിരഞ്ഞെടുപ്പിലെ വിജയചരിത്രവുമാണ് ദലീമ ജോജോയുടെ കരുത്ത്.

ഇടത്തുതിരിഞ്ഞ് വലത്തുമാറി

ഇടതുചേരിയിലായിരുന്ന 3 പേർ എൻഡിഎ സ്ഥാനാർഥികളായി. തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്.ജ്യോതിസിനെ ചേർത്തലയിലും സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറയെ കുട്ടനാട്ടിലും അവതരിപ്പിച്ച് സിപിഎമ്മിനെയും സിപിഐയെയും ഞെട്ടിച്ചു, ബിഡിജെഎസ്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ കെ.സഞ്ജുവിനെ മാവേലിക്കരയിൽ സ്ഥാനാർഥിയാക്കി, ബിജെപി. മാവേലിക്കരയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.അരുൺകുമാറിനെതിരെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി കെ.കെ.ഷാജുവും ബിജെപി സ്ഥാനാർഥി കെ.സഞ്ജ‍ുവും ഡിവൈഎഫ്ഐ കൊടിപിടിച്ച് രാഷ്ട്രീയത്തിലെത്തിയവരാണ്.

Content Highlights: Assembly election Alappuzha