ആശ്വസിക്കാൻ ആയില്ല
വാക്സീൻ കുത്തിവയ്പ് പുരോഗമിക്കുമ്പോഴും രാജ്യത്തു പലയിടത്തും കോവിഡ് വ്യാപനം വീണ്ടും തീവ്രമാകുന്നത് അങ്ങേയറ്റം ആശങ്കയോടെവേണം കാണാൻ. കോവിഡിന്റെ രണ്ടാം തരംഗമെന്ന കടുത്ത ഭീഷണിയും ചില സംസ്ഥാനങ്ങളിലുണ്ട്. രാജ്യത്തെ ഗ്രാമങ്ങൾ വൈറസ് വ്യാപനത്തിന്റെ തൊട്ടടുത്താണെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം
വാക്സീൻ കുത്തിവയ്പ് പുരോഗമിക്കുമ്പോഴും രാജ്യത്തു പലയിടത്തും കോവിഡ് വ്യാപനം വീണ്ടും തീവ്രമാകുന്നത് അങ്ങേയറ്റം ആശങ്കയോടെവേണം കാണാൻ. കോവിഡിന്റെ രണ്ടാം തരംഗമെന്ന കടുത്ത ഭീഷണിയും ചില സംസ്ഥാനങ്ങളിലുണ്ട്. രാജ്യത്തെ ഗ്രാമങ്ങൾ വൈറസ് വ്യാപനത്തിന്റെ തൊട്ടടുത്താണെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം
വാക്സീൻ കുത്തിവയ്പ് പുരോഗമിക്കുമ്പോഴും രാജ്യത്തു പലയിടത്തും കോവിഡ് വ്യാപനം വീണ്ടും തീവ്രമാകുന്നത് അങ്ങേയറ്റം ആശങ്കയോടെവേണം കാണാൻ. കോവിഡിന്റെ രണ്ടാം തരംഗമെന്ന കടുത്ത ഭീഷണിയും ചില സംസ്ഥാനങ്ങളിലുണ്ട്. രാജ്യത്തെ ഗ്രാമങ്ങൾ വൈറസ് വ്യാപനത്തിന്റെ തൊട്ടടുത്താണെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം
വാക്സീൻ കുത്തിവയ്പ് പുരോഗമിക്കുമ്പോഴും രാജ്യത്തു പലയിടത്തും കോവിഡ് വ്യാപനം വീണ്ടും തീവ്രമാകുന്നത് അങ്ങേയറ്റം ആശങ്കയോടെവേണം കാണാൻ. കോവിഡിന്റെ രണ്ടാം തരംഗമെന്ന കടുത്ത ഭീഷണിയും ചില സംസ്ഥാനങ്ങളിലുണ്ട്. രാജ്യത്തെ ഗ്രാമങ്ങൾ വൈറസ് വ്യാപനത്തിന്റെ തൊട്ടടുത്താണെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം നൽകിയ മുന്നറിയിപ്പ്. കഴിഞ്ഞ 6 മാസത്തെ കണക്കെടുത്താൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കേരളത്തിൽ ഇപ്പോൾ കോവിഡ് വ്യാപനമെങ്കിലും നമുക്ക് ആശ്വസിക്കാറായിട്ടില്ലെന്നും ജാഗ്രതയിൽ ഒട്ടും വിള്ളലേൽക്കരുതെന്നും ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്.
ചില സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാണെന്നു കണ്ട്, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വെർച്വൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിൽ ആന്റിജൻ പരിശോധനയെ കൂടുതലായി ആശ്രയിക്കുന്ന കേരളം, ഒഡീഷ, ഛത്തീസ്ഗഡ്, യുപി എന്നീ സംസ്ഥാനങ്ങൾ രീതി മാറ്റണമെന്നും ആർടിപിസിആർ പരിശോധന 70 ശതമാനത്തിനു മുകളിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുമുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുത്തനെ ഉയർച്ചയുണ്ടായിരിക്കുകയാണ്.
ഇപ്പോൾ ഇടത്തരം നഗരങ്ങളിലാണു വ്യാപനം തീവ്രമായിരിക്കുന്നത്. മഹാരാഷ്ട്രയിൽ വീണ്ടും അതിവേഗം പടരുന്ന കോവിഡ് രാജ്യത്തെത്തന്നെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ വർഷം പ്രതിദിന കോവിഡ് കേസുകൾ മാസങ്ങളെടുത്താണ് അവിടെ ഇരുപതിനായിരത്തിനു മുകളിലെത്തിയതെങ്കിൽ ഇപ്പോൾ രണ്ടാം വ്യാപനവേളയിൽ അഞ്ചാഴ്ച കൊണ്ടാണ് രണ്ടായിരത്തിൽനിന്ന് ഇരുപതിനായിരത്തിനു മുകളിലേക്ക് എത്തിയിരിക്കുന്നത്. ക്വാറന്റീൻ അടക്കമുള്ള നടപടികൾ കാര്യക്ഷമമല്ലെന്നും നഗരങ്ങളിലും ഗ്രാമങ്ങളിലും ആരും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും അപകടകരമായ സ്ഥിതിയിലേക്കാണു നീങ്ങുന്നതെന്നും സംസ്ഥാനം സന്ദർശിച്ച ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്രസംഘം പറയുന്നുണ്ട്.
കോവിഡിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത കേരളത്തിലും തള്ളിക്കളയാനാവില്ല. കൂട്ടംചേരലുകളിലും മറ്റു സാമൂഹിക ഇടപെടലുകളിലും നമ്മുടെ നാടും നഗരവും പലപ്പോഴും ജാഗ്രത മറക്കുന്നുവെന്നതു കോവിഡ് വ്യാപനം വർധിക്കാൻ ഇടവരുത്തും. കോവിഡിനെതിരായ പോരാട്ടത്തിന്റെ ആദ്യഘട്ടത്തിൽ കേരളം വിദേശത്തുവരെ മാതൃകയായി വാഴ്ത്തപ്പെട്ടിരുന്നു. ജാഗ്രതയിലും നിയന്ത്രണ നടപടികളിലും പിന്നീടു വീഴ്ചയുണ്ടായി. വാക്സീൻ വിതരണം കുറ്റമറ്റതാക്കിവേണം ഇതുവരെയുണ്ടായ വീഴ്ചകൾക്കെല്ലാം നാം പരിഹാരം ചെയ്യേണ്ടത്. കോവിഡിനെ കീഴടക്കാനുള്ള സാമൂഹിക ദൗത്യമായിത്തന്നെ കുത്തിവയ്പിനെ കണ്ട് സഹകരിക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്.
ഏറ്റവും പ്രാധാന്യമുള്ള ആരോഗ്യയജ്ഞത്തിനാണു തുടക്കം കുറിച്ചിരിക്കുന്നതെന്നതു മറന്ന്, വാക്സീൻ കുത്തിവയ്പിനെതിരെ പലതരത്തിലുമുള്ള കുപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അഴിച്ചുവിടുന്നവർ വലിയൊരു സാമൂഹികദ്രോഹം തന്നെയാണു ചെയ്യുന്നതെന്നതിൽ സംശയമില്ല. ഇതെച്ചൊല്ലി ഇതിനകമുയർന്നിട്ടുള്ള ന്യായമായ ആശങ്കകളെല്ലാം പരിഹരിച്ച്, വിപുലമായ നാടുണർത്തലിലൂടെ വാക്സീൻ എല്ലാവരിലേക്കും എത്തിക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പുകാലത്തെ ആൾക്കൂട്ടങ്ങൾ വ്യാപനസാധ്യത വർധിപ്പിക്കുന്നുണ്ടെന്നതിൽ സംശയമില്ല. രാഷ്ട്രീയകക്ഷികളും വോട്ടർമാരും നിയന്ത്രണങ്ങളെല്ലാം കൃത്യമായി പാലിച്ചുവേണം പ്രചാരണവും വോട്ടെടുപ്പും കുറ്റമറ്റതാക്കാൻ. പ്രചാരണത്തിലേർപ്പെടുന്നവരാരും ഒരു സാഹചര്യത്തിലും മാസ്ക് ധരിക്കാൻ മറന്നുകൂടാ. മാസ്ക് കഴുത്തിൽ ഇറക്കിവച്ചും മറ്റും വോട്ടു തേടുന്നത് ആരോഗ്യജാഗ്രതയിൽ വിശ്വസിക്കുന്ന ഒരു പരിഷ്കൃതസമൂഹത്തിനു ചേർന്നതല്ലെന്നു തീർച്ച. സ്ഥാനാർഥികളും മറ്റു നേതാക്കളും ഇക്കാര്യത്തിൽ മാതൃക പുലർത്തണം.
കോവിഡ് ഏറെ മുന്നേറിക്കഴിഞ്ഞ സാഹചര്യത്തിൽ, വിനാശകാരിയായ ആ ശത്രുവിനെ കൃത്യവും വ്യക്തവുമായ മുന്നേറ്റത്തിലൂടെ കീഴ്പ്പെടുത്തുക മാത്രമാവണം നമ്മുടെ ലക്ഷ്യം. ഈ തിരഞ്ഞെടുപ്പുകാലം കോവിഡ് വൈറസിന്റെ വിളവെടുപ്പുകാലം കൂടിയായി മാറാതിരിക്കാൻ സൂക്ഷ്മശ്രദ്ധയും നിരന്തരജാഗ്രതയും ഉണ്ടായേതീരൂ.
Content Highlights: Covid and Kerala assembly election