പാർട്ടിക്കെതിരെ തെറ്റായ പ്രചാരവേല: ജയരാജൻ; കൊലപാതകം ഇവർക്ക് അലങ്കാരം: സുധാകരൻ
സിപിഎം പ്രതിസ്ഥാനത്തു വരുന്ന രാഷ്ട്രീയ കൊലപാതകക്കേസുകളിൽ പ്രതികളായ പ്രവർത്തകരിൽ ചിലരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ആരോപണമുയർന്നിരുന്നു. പാനൂരിലെ മൻസൂർ വധക്കേസിൽ ഒളിവിൽ കഴിയവേ, പ്രതി രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഈ ആരോപണങ്ങൾ വീണ്ടും ചർച്ചയായത്. രാഷ്ട്രീയ
സിപിഎം പ്രതിസ്ഥാനത്തു വരുന്ന രാഷ്ട്രീയ കൊലപാതകക്കേസുകളിൽ പ്രതികളായ പ്രവർത്തകരിൽ ചിലരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ആരോപണമുയർന്നിരുന്നു. പാനൂരിലെ മൻസൂർ വധക്കേസിൽ ഒളിവിൽ കഴിയവേ, പ്രതി രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഈ ആരോപണങ്ങൾ വീണ്ടും ചർച്ചയായത്. രാഷ്ട്രീയ
സിപിഎം പ്രതിസ്ഥാനത്തു വരുന്ന രാഷ്ട്രീയ കൊലപാതകക്കേസുകളിൽ പ്രതികളായ പ്രവർത്തകരിൽ ചിലരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ആരോപണമുയർന്നിരുന്നു. പാനൂരിലെ മൻസൂർ വധക്കേസിൽ ഒളിവിൽ കഴിയവേ, പ്രതി രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഈ ആരോപണങ്ങൾ വീണ്ടും ചർച്ചയായത്. രാഷ്ട്രീയ
സിപിഎം പ്രതിസ്ഥാനത്തു വരുന്ന രാഷ്ട്രീയ കൊലപാതകക്കേസുകളിൽ പ്രതികളായ പ്രവർത്തകരിൽ ചിലരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ആരോപണമുയർന്നിരുന്നു. പാനൂരിലെ മൻസൂർ വധക്കേസിൽ ഒളിവിൽ കഴിയവേ, പ്രതി രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഈ ആരോപണങ്ങൾ വീണ്ടും ചർച്ചയായത്. രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഇതേക്കുറിച്ച് എന്താണു പറയാനുള്ളത് ?
5 ചോദ്യങ്ങൾക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരനും മറുപടി പറയുന്നു.
1. സിപിഎം പ്രതിസ്ഥാനത്തു വരുന്ന രാഷ്ട്രീയ കൊലപാതകക്കേസുകളിൽ പ്രതിപ്പട്ടികയിൽപെടുന്ന ചിലർക്കു ദുരൂഹമരണം സംഭവിക്കുന്നു എന്ന ആരോപണത്തെക്കുറിച്ച് എന്താണു പറയാനുള്ളത്?
എം.വി.ജയരാജൻ: മരണം, കൊലപാതകമായാലും ആത്മഹത്യയായാലും സാധാരണ മരണമായാലും ദുഃഖകരവും മരിച്ചയാളുടെ കുടുംബത്തിനു വലിയ വേദനയുമാണ്. ദുരൂഹമരണങ്ങൾ എന്ന പൊതുവൽക്കരണം ശരിയല്ല. ഓരോന്നും ഓരോ സംഭവമായി കണ്ടു വിലയിരുത്തണം. മൻസൂർ കേസ് പ്രതി രതീഷിന്റെ മരണമാണല്ലോ മറ്റുള്ളവയെക്കുറിച്ചു പറയാൻ കാരണമായത്. രതീഷിന്റെ മരണം ആത്മഹത്യയാണ്. അത് അന്വേഷണ ഏജൻസിക്കു ബോധ്യമായെന്നാണു കരുതുന്നത്. ലീഗുകാരിൽനിന്നു മർദനമേൽക്കുകയും വധക്കേസിൽ താൻ പ്രതിയാണെന്നു വരികയും ചെയ്തതോടെ രതീഷിനു മാനസിക പ്രയാസമുണ്ടായി. വിവാഹാലോചന നടക്കുന്ന സമയമായതിനാൽ വിവാഹം മുടങ്ങുന്നതിനെക്കുറിച്ചുള്ള ചിന്തയും അലട്ടി. ഇതാണ് ആത്മഹത്യയ്ക്കു കാരണം. രതീഷിന്റേത് ആത്മഹത്യയെന്നു നേരത്തേ തെളിഞ്ഞിരുന്നെങ്കിൽ പഴയ 10 മരണങ്ങൾ ദുരൂഹമെന്ന തരത്തിൽ പ്രചാരണം നടക്കുമായിരുന്നില്ല.
കെ. സുധാകരൻ: എന്തു ക്രൂരതയും ചെയ്യാൻ മാനസികമായി ശക്തി നേടിയ പാർട്ടിയുടെ കേഡർ സംവിധാനമാണു സിപിഎമ്മിന്റേത്. പാർട്ടി ഒന്നാമതും കുടുംബം രണ്ടാമതുമാണ്. പാർട്ടി എന്തു പറഞ്ഞാലും ചെയ്യണമെന്നതാണ് അവരുടെ വിശ്വാസം. എതിരാളിയെ ആയാലും കൂട്ടത്തിലുള്ളവരെ ആയാലും, കൊല്ലാൻ പറഞ്ഞാൽ കൊല്ലണം. രാഷ്ട്രീയ എതിരാളിയെ കൊല്ലാൻ നിയോഗിക്കുന്നതു പാർട്ടിക്കൂറുള്ള ഗുണ്ടകളെയാണ്. കൊല നടത്തിക്കഴിഞ്ഞാൽ നേതാക്കളുമായി പല കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ടാകും. അഭയകേന്ദ്രമൊരുക്കാത്തതിന്റെ പേരിൽ, സമയത്തു നിയമസഹായം കിട്ടാത്തതിന്റെ പേരിൽ, സാമ്പത്തിക സഹായം ലഭിക്കാത്തതിന്റെ പേരിൽ, ഏതെങ്കിലും നേതാവിനോടുള്ള വ്യക്തിപരമായ നീരസത്തിന്റെ പേരിൽ... അങ്ങനെ പല കാരണങ്ങൾ. ഇതൊക്കെ നടന്നുകിട്ടാൻ, ചില കാര്യങ്ങൾ പുറത്തുപറയുമെന്നു ഭീഷണി മുഴക്കും. അത്തരം എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ കൂട്ടത്തിലുള്ളവരെത്തന്നെ ഏൽപിക്കും.
2. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനും അതു വസ്തുതയാണോ, അല്ലയോ എന്നു തെളിയിക്കാനും പാർട്ടി തലത്തിൽ ശ്രമിച്ചിട്ടുണ്ടോ?
എം.വി.ജയരാജൻ: ചിലതു യുഡിഎഫ് ഭരിക്കുമ്പോൾത്തന്നെ അന്വേഷണം നടത്തിയതാണ്. ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. ചില കേസുകളിൽ ആദ്യഘട്ടത്തിൽ സംശയവും ദുരൂഹതയുമുണ്ടായേക്കാം. പക്ഷേ, പിന്നീടു സത്യാവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ടുകൾ അതതു പൊലീസ് സ്റ്റേഷനുകളിലുണ്ട്. നാട്ടിൽ നിയമവ്യവസ്ഥയുള്ളിടത്തോളം, ഇങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ അന്വേഷിക്കാൻ വകുപ്പുണ്ടല്ലോ. ചിലതു സംശയാസ്പദ മരണമാകാം. പക്ഷേ, അതു കൊലപാതകമെന്നു തെളിയിക്കുന്നതു വരെ കൊലപാതകമല്ല. ചില ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടാകാം. എന്നാൽ, ഒന്നും കണ്ടെത്തിയിട്ടില്ല. വേണമെങ്കിൽ എല്ലാം സിബിഐ അന്വേഷിക്കട്ടെ.
കെ. സുധാകരൻ: യുഡിഎഫ് ഭരിച്ച കാലത്തു ചില പരാതികളിൽ അന്വേഷണം നടത്തിയിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണു തലശ്ശേരിയിൽ കൊല്ലപ്പെട്ട സലിമിന്റെ കേസ്. സലിമിന്റെ പിതാവ് ഇപ്പോഴും നിയമപോരാട്ടത്തിലാണ്. ഞങ്ങളുടെ സഹായം സ്വീകരിക്കുന്ന കുടുംബങ്ങളെ ഇത്തരം കാര്യങ്ങളിൽ സഹായിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അന്വേഷണവുമായി പൊലീസ് ചെല്ലുമ്പോൾ സഹകരിക്കാത്തവരുണ്ട്. പാർട്ടി ഗ്രാമത്തിൽ, പാർട്ടിക്കു കീഴിൽ കഴിയുന്നവർക്ക് ഒന്നും തുറന്നു പറയാൻ കഴിയില്ല. അവരുടെ വായടപ്പിക്കാനുള്ള ഭീഷണി പലതുണ്ട്. വീട്ടിലെ മറ്റാരെയെങ്കിലും അപായപ്പെടുത്തുമെന്നോ, സഹകരണ ബാങ്കിൽനിന്നുള്ള വായ്പാ തിരിച്ചടവു മുടങ്ങിയതിനാൽ വീട് ജപ്തി ചെയ്യുമെന്നോ ഒക്കെയുള്ള ഭീഷണികൾ.
3. രാഷ്ട്രീയകൊലക്കേസിൽ പ്രതിയാകുന്നവരെയും കുടുംബത്തെയും പാർട്ടി സംരക്ഷിക്കാറുണ്ട് എന്നാണല്ലോ. ഇത് എത്രമാത്രം ശരിയാണ്?
എം.വി.ജയരാജൻ: രാഷ്ട്രീയ കൊലക്കേസുകളിലും ആക്രമണക്കേസുകളിലും പ്രതിയാക്കപ്പെടുന്ന അധികംപേരും യഥാർഥത്തിൽ നിരപരാധികളാണ്. പി.ജയരാജൻ ഷുക്കൂർ വധക്കേസിൽ പ്രതിയായത്, വിവരമറിഞ്ഞിട്ടും തടഞ്ഞില്ല എന്നതിന്റെ പേരിലല്ലേ? ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഇതുവരെ പ്രയോഗിക്കാത്ത ഒരു വകുപ്പ് പ്രയോഗിക്കുകയായിരുന്നു. അപ്പോൾപിന്നെ എങ്ങനെയാണു ജയരാജനെ സംരക്ഷിക്കാതിരിക്കാൻ പാർട്ടിക്കു കഴിയുക? ഏതു പ്രവർത്തകനും അന്യായമായി പ്രതി ചേർക്കപ്പെട്ടാൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തേണ്ടതു പാർട്ടിയുടെ ഉത്തരവാദിത്തമാണ്.
കെ. സുധാകരൻ: സംരക്ഷണമല്ല, ഭയപ്പെടുത്തലാണ് സിപിഎം പ്രയോഗിക്കുന്നത്. തിരുവായ്ക്ക് എതിർവായില്ലാത്ത പാർട്ടിയാണ്. എന്നാൽ, അന്തരീക്ഷം മാറിവരികയാണ്. പലരും പ്രതികരിച്ചു തുടങ്ങി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എനിക്ക് 94,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയതു യുഡിഎഫിന്റെ മാത്രം വോട്ടു കൊണ്ടല്ല. പ്രതികരിക്കാൻ തയാറായ സിപിഎമ്മുകാരുടെ കൂടി വോട്ടാണ്. വടകരയിൽ ഇത്തവണ കെ.കെ.രമ ജയിച്ചുകഴിയുമ്പോൾ അവിടെ സത്യസന്ധമായ ഒരു കണക്കെടുത്താൽ ധാരാളം സിപിഎം വോട്ട് ലഭിച്ചുവെന്നു കാണാനാകും. കൊലപാതക രാഷ്ട്രീയത്തിനെതിരെ പാർട്ടിക്കുള്ളിൽ ഉയരുന്ന പ്രതികരണമാണത്.
4. രാഷ്ട്രീയ കൊലപാതകങ്ങളാണോ, ഇതിൽ പ്രതിയാകുന്ന സ്വന്തം പാർട്ടിയിലുള്ളവരുടെ ഇത്തരം മരണങ്ങളാണോ സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്?
എം.വി.ജയരാജൻ: പാർട്ടി ഇപ്പോൾ പ്രതിരോധത്തിലല്ല. അതിനുവേണ്ടി ചിലർ പരിശ്രമിക്കുന്നു. സിപിഎം ഒരാളെയും കൊന്നു കെട്ടിത്തൂക്കുന്ന പാർട്ടിയല്ല. സിപിഎമ്മിനെ വിശ്വസിക്കുന്നവർക്കോ വിമർശിക്കുന്നവർക്കോ അങ്ങനെയൊരു ആരോപണമില്ല. എന്തു സംഭവമുണ്ടായാലും പാർട്ടിക്കകത്തു പരിശോധന നടത്താറുണ്ട്. ഞങ്ങൾക്ക് അങ്ങനെയൊരു സംശയമില്ല. പിന്നെങ്ങനെയാണു സിപിഎം പ്രതിരോധത്തിലാകുന്നത്? ദുരൂഹമരണം എന്ന ആരോപണം പാർട്ടിയെയല്ല, സമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഇരകളുടെയെല്ലാം ബന്ധുക്കൾ ജീവിച്ചിരിപ്പുണ്ട്. അവർക്കു വേദനയുണ്ടാക്കും. രാഷ്ട്രീയ അപവാദ പ്രചാരണങ്ങളെ സിപിഎം രാഷ്ട്രീയമായി നേരിടും.
കെ. സുധാകരൻ: രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്നത് പ്രശ്നമായി അവർക്കു തോന്നില്ല. എന്നാൽ, സ്വന്തം പാർട്ടിയുടെ അണികളെ കൊല്ലുന്നത് അലങ്കാരമായാണ് അവർ കാണുന്നതെങ്കിൽ ഉളുപ്പുകേടിന്റെ പര്യായമാണ് ആ പാർട്ടി എന്നേ പറയാൻ കഴിയൂ.
ഇതിനെയൊക്കെ കള്ളക്കഥകൾ കൊണ്ടു ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ ജനം പുച്ഛത്തോടെയാണു കാണുന്നത്. സിപിഎം എല്ലാ നിലയ്ക്കും പ്രതിരോധത്തിൽ തന്നെയാണ്. അതു മറച്ചുവച്ചിട്ടു കാര്യമില്ല.
5. ദുരൂഹമരണ ആരോപണങ്ങളിൽ ചിലതിലെങ്കിലും ആർഎസ്എസ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഈ കേസുകൾ പോലും സിപിഎമ്മിനെതിരെ തിരിച്ചുവിടുന്നതിലെ രാഷ്ട്രീയം?
എം.വി.ജയരാജൻ: അന്ധമായ മാർക്സിസ്റ്റ് വിരോധംകൊണ്ടുള്ള ആരോപണങ്ങൾ മാത്രം. പോപ്പുലർ ഫ്രണ്ടുകാർ പ്രതിയായ, തലശ്ശേരിയിലെ സലിമിന്റെ കേസിൽ തെറ്റായ പ്രചാരവേലയ്ക്കു തുടക്കമിട്ടതു സലിമിന്റെ പിതാവാണ്. പൊലീസ് പ്രത്യേക സംഘം ആരോപണത്തിൽ വസ്തുതയില്ലെന്നു കണ്ടെത്തി. ഫസൽ കേസിൽ ഇപ്പോൾ പ്രതികളാക്കപ്പെട്ടിരിക്കുന്ന സിപിഎം നേതാക്കൾക്കു മാത്രമല്ല, സിപിഎമ്മിനു തന്നെ പങ്കില്ലെന്ന വെളിപ്പെടുത്തൽ ഈയിടെയുണ്ടായല്ലോ. കൊലപാതകം നടത്തിയ സംഘത്തിലുൾപ്പെട്ടയാളാണു പൊലീസിനോടു വെളിപ്പെടുത്തിയത്.
കെ. സുധാകരൻ: പോപ്പുലർ ഫ്രണ്ട് ഞങ്ങളുടെ രാഷ്ട്രീയ എതിരാളിയല്ല. അവരെ ഞങ്ങൾ അങ്ങേയറ്റം വെറുക്കുന്നു. തലശ്ശേരിയിലെ സലിമിന്റെ കേസിൽ പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിലായിട്ടുണ്ടെങ്കിലും അതിനു പിന്നിൽ സിപിഎമ്മാണെന്നാണു ഞങ്ങൾക്കു ലഭിച്ച വിവരം. ആദ്യം സംശയമുന്നയിച്ചതു കോൺഗ്രസല്ല, സലിമിന്റെ പിതാവാണ്. കൃത്യമായ അന്വേഷണം നടക്കുകയും ഇരകളുടെ കുടുംബം ഭയമില്ലാതെ സഹകരിക്കാൻ തയാറാകുകയും ചെയ്താൽ സ്വന്തം പ്രവർത്തകർ മരിച്ച പല കേസുകളിലും സിപിഎം പ്രതിസ്ഥാനത്താകും.