തിരുമേനി, ചിരിക്കപ്പുറം
2005ൽ ‘തന്മാത്ര’ എന്ന സിനിമയ്ക്കു ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ മാർ ക്രിസോസ്റ്റം തിരുമേനി എന്നെ അരമനയിലേക്കു വിളിപ്പിച്ചു. അതുവരെ മറ്റുള്ളവർക്ക് അറിയുന്നതു പോലെയൊരു പരിചയമേ എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നുള്ളൂ. അരമനയിലെത്തിയ എന്നെ അദ്ദേഹം അഭിനന്ദനവും സ്നേഹവും അറിയിച്ചു. അതൊരു തുടക്കമായിരുന്നു.
2005ൽ ‘തന്മാത്ര’ എന്ന സിനിമയ്ക്കു ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ മാർ ക്രിസോസ്റ്റം തിരുമേനി എന്നെ അരമനയിലേക്കു വിളിപ്പിച്ചു. അതുവരെ മറ്റുള്ളവർക്ക് അറിയുന്നതു പോലെയൊരു പരിചയമേ എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നുള്ളൂ. അരമനയിലെത്തിയ എന്നെ അദ്ദേഹം അഭിനന്ദനവും സ്നേഹവും അറിയിച്ചു. അതൊരു തുടക്കമായിരുന്നു.
2005ൽ ‘തന്മാത്ര’ എന്ന സിനിമയ്ക്കു ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ മാർ ക്രിസോസ്റ്റം തിരുമേനി എന്നെ അരമനയിലേക്കു വിളിപ്പിച്ചു. അതുവരെ മറ്റുള്ളവർക്ക് അറിയുന്നതു പോലെയൊരു പരിചയമേ എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നുള്ളൂ. അരമനയിലെത്തിയ എന്നെ അദ്ദേഹം അഭിനന്ദനവും സ്നേഹവും അറിയിച്ചു. അതൊരു തുടക്കമായിരുന്നു.
2005ൽ ‘തന്മാത്ര’ എന്ന സിനിമയ്ക്കു ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ മാർ ക്രിസോസ്റ്റം തിരുമേനി എന്നെ അരമനയിലേക്കു വിളിപ്പിച്ചു. അതുവരെ മറ്റുള്ളവർക്ക് അറിയുന്നതു പോലെയൊരു പരിചയമേ എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നുള്ളൂ.
അരമനയിലെത്തിയ എന്നെ അദ്ദേഹം അഭിനന്ദനവും സ്നേഹവും അറിയിച്ചു. അതൊരു തുടക്കമായിരുന്നു. അന്നുമുതലാണ് ക്രിസോസ്റ്റം തിരുമേനിയുമായി ആഴത്തിലുള്ള ബന്ധമാരംഭിക്കുന്നത്. അക്കാലം വരെയും ഒരു ചലച്ചിത്രകാരനു സഭാതലങ്ങളിൽനിന്നു വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല.
ഇത്രയേറെ ആഴത്തിലുള്ള ദർശനങ്ങൾ പങ്കുവയ്ക്കുന്ന ഒരു മനുഷ്യന്റെ വിലയേറിയ വാക്കുകൾ കേവലം തമാശകൾക്കും ചിരികൾക്കുമിടയിൽ എവിടെയോ നഷ്ടപ്പെട്ടു പോകുന്നില്ലേ എന്നു പലവട്ടം സംശയിച്ചിട്ടുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ വലിയൊരു ചിരിയിൽ അവസാനിക്കുകയാണു പതിവ്. സന്തോഷിച്ചും പൊട്ടിച്ചിരിച്ചും ആളുകൾ ആ പ്രസംഗം കേട്ട് ഇറങ്ങിപ്പോകുന്നു. അദ്ദേഹം പങ്കുവച്ച ആശയങ്ങൾ അദ്ദേഹത്തെ ശ്രവിച്ചവർ എത്രത്തോളം ഉൾക്കൊണ്ടുവെന്നതു വലിയൊരു ചോദ്യചിഹ്നമായി അവശേഷിച്ചു.
സ്വർണനാവുകാരൻ, ചിരി വിളമ്പുന്ന തിരുമേനി... എന്തെല്ലാം പേരുകളിലാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്! ആ വിശേഷണങ്ങൾ കേൾക്കുമ്പോൾ ഉള്ളു വിങ്ങിയിട്ടുണ്ട്. ലോകത്തിനു മുന്നിൽ വലിയ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള, ദർശനമുള്ള ഒരാളുടെ വാക്കുകൾ കൂട്ടച്ചിരികൾക്കിടയിൽ മുങ്ങിപ്പോകുന്നതു വലിയ വേദന തന്നെയാണ്.
തിരുമേനിയുടെ 98–ാം പിറന്നാൾ ആഘോഷത്തിനിടയിലാണ് അദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യണം എന്ന തോന്നലുണ്ടായത്. അന്ന് 7 സിനിമകൾ ചെയ്തു നിൽക്കുന്ന സമയം. തിരുമേനിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാകുമ്പോൾ ഏതെല്ലാം രീതിയിൽ വ്യത്യസ്തമാകണമെന്ന ചോദ്യവും മനസ്സിൽ മുളപൊട്ടി. അദ്ദേഹത്തിന്റെ ജീവിതകാലം എന്തുകൊണ്ടും വിശേഷപ്പെട്ടതാണ്.
ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോട് അടുപ്പിച്ചാണ് ജനനം. പിന്നീടുള്ള 100 വർഷം ലോകമെന്നല്ല, ഇന്ത്യ തന്നെ വലിയ ചരിത്രസംഭവങ്ങൾക്കു സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം, രണ്ടാം ലോകയുദ്ധം, കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ, അടിയന്തരാവസ്ഥ തുടങ്ങി എത്രയെത്ര ചരിത്രസന്ദർഭങ്ങളിലൂടെയാണ് തിരുമേനിയുടെ ജീവിതകാലം മുന്നോട്ടു പോകുന്നത്. അറിഞ്ഞോ അറിയാതെയോ തിരുമേനിയുടെ അടയാളങ്ങളും ഈ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നുണ്ട്.
1947ലാണ് അദ്ദേഹം ആലുവ യുസി കോളജിൽനിന്നു പഠനം പൂർത്തിയാക്കി ഇറങ്ങുന്നത്. ഗോപാലകൃഷ്ണ ഗോഖലെയുടെ ‘സെർവന്റ്സ് ഓഫ് ഇന്ത്യ’ എന്ന പ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിക്കാനായിരുന്നു ആഗ്രഹം. പക്ഷേ, അദ്ദേഹത്തിന്റെ പിതാവ് അതു വിലക്കി.
‘നിനക്ക് അതിനുള്ള പക്വത ആയിട്ടില്ല’ എന്നാണ് പിതാവു മകനോടു പറഞ്ഞത്. രാഷ്ട്രസേവനം നടത്തണമെങ്കിൽ ജീവിതത്തിനു കുറെക്കൂടി പക്വത വേണം. ചിട്ടയും അച്ചടക്കവും വേണം. അതുകൊണ്ടു കുറച്ചുകാലം മിഷനറി പ്രവർത്തനം നടത്തിയിട്ട് പിന്നീട് അതെപ്പറ്റി ആലോചിക്കാം.
തനിക്കു ദൈവവിളി ഉണ്ടായെന്നും അങ്ങനെ ആത്മീയവഴിയിലെത്തിയെന്നുമാണ് ആത്മീയ ഗുരുക്കന്മാർ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ, തന്റെ പിതാവിന്റെ ഇച്ഛപ്രകാരം നിയോഗിക്കപ്പെട്ടു എന്നാണു തിരുമേനി പറഞ്ഞത്. ആദിവാസികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി മിഷനറി പ്രവർത്തനത്തിന്റെ ആദ്യ കാലം ഉപയോഗിച്ചു. സാമൂഹിക പ്രവർത്തനം ഈശ്വരസേവയുടെ ഭാഗമാണെന്നു തെളിയിച്ചു. മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ മീൻ പിടിക്കാൻ പോയി. പുരോഹിതനായി സെമിനാരിയിൽനിന്നു മടങ്ങുമ്പോൾ ജോലാർപേട്ട റെയിൽവേ സ്റ്റേഷനിൽ മൂന്നു മാസം പോർട്ടർമാർക്കൊപ്പം തങ്ങി ജോലിചെയ്തു. പോർട്ടർമാരുടെ താളംതെറ്റിയ ജീവിതം മാറ്റിമറിച്ചു. ‘100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയിൽ ജോലാർപേട്ട റെയിൽവേ സ്റ്റേഷനിലെ അക്കാലം പുനരാവിഷ്കരിച്ചിട്ടുണ്ട്.
മാറിനിന്നല്ല, കൂട്ടത്തിലൊരാളായി നിന്നുകൊണ്ടാണ് തന്റെ ദൗത്യങ്ങളൊക്കെയും അദ്ദേഹം സഫലമാക്കിയത്. പ്രഭാഷണങ്ങളിൽ ഒതുങ്ങുന്ന ആത്മീയതയല്ല അദ്ദേഹം പങ്കുവച്ചത്. മനുഷ്യർക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അമ്പലങ്ങളിലും പള്ളികളിലുമല്ല, തെരുവോരങ്ങളിലും കമ്പോളങ്ങളിലുമാണ് ഈശ്വരനെ കാണേണ്ടതെന്ന വിപ്ലവകരമായ ഒരാത്മീയ ചിന്ത അദ്ദേഹം പങ്കുവച്ചു. പാർശ്വവൽക്കരിക്കപ്പെട്ട, ദരിദ്രരായ, ക്ഷീണിതരായ മനുഷ്യർക്കിടയിൽ ഈശ്വരനെ കാണാൻ കഴിയണമെന്ന ദർശനം പങ്കുവയ്ക്കുന്ന തിരുമേനിയെ തമാശക്കാരനായി കാണുന്നതിലുള്ള വലിയ വേദന മറികടക്കാനായത് അദ്ദേഹത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി പൂർത്തിയായപ്പോഴാണ്. അതു ദൈവനിയോഗമായി കാണാനാണ് എനിക്കിഷ്ടം.
ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗമറിഞ്ഞ് മോഹൻലാലും അബ്ദുസ്സമദ് സമദാനിയും എന്നെ വിളിച്ചു. ‘നിന്നോടാണ് എനിക്ക് അനുശോചനം പറയാനുള്ളത്’ എന്നു സമദാനി പറഞ്ഞു. വലിയ കൃപയാണത്. ജാതിമത ചിന്തകൾക്കും മതമൗലിക – വർഗീയവാദത്തിനുമൊക്കെ അപ്പുറം നമ്മുടെ സംസ്കാരത്തിൽനിന്നു സ്ഫുടം ചെയ്തെടുത്ത ഈശ്വരേച്ഛയുടെ പ്രതിരൂപമായി തിരുമേനി. ദൈവത്തിന്റെ മുഖമുള്ള ആ ആൾരൂപം ചരിത്രത്തിൽ എന്നും നിറയുന്ന ഓർമയാകും.
(മാർ ക്രിസോസ്റ്റത്തെക്കുറിച്ചുള്ള ‘100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററി തയാറാക്കിയത് സംവിധായകനായ ബ്ലെസിയാണ്)